Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കത്ത് മേയർക്ക് പറ്റിയ അബദ്ധമല്ല; ആസൂത്രിതമായ അഴിമതിയുടെ ഭാഗം; കത്ത് നൽകിയ സംഭവം ഇനിമുതൽ നിയമന അഴിമതിയെന്ന് അറിയപ്പെടും; തൊഴിൽരഹിതർക്ക് അർഹതപ്പെട്ട അവസരങ്ങൾ സിപിഎം മോഷ്ടിക്കുകയാണെന്നും പ്രകാശ് ജാവ്‌ദേക്കർ

കത്ത് മേയർക്ക് പറ്റിയ അബദ്ധമല്ല; ആസൂത്രിതമായ അഴിമതിയുടെ ഭാഗം; കത്ത് നൽകിയ സംഭവം ഇനിമുതൽ നിയമന അഴിമതിയെന്ന് അറിയപ്പെടും; തൊഴിൽരഹിതർക്ക് അർഹതപ്പെട്ട അവസരങ്ങൾ സിപിഎം മോഷ്ടിക്കുകയാണെന്നും പ്രകാശ് ജാവ്‌ദേക്കർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും.ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവ്ദേക്കർ തലസ്ഥാനത്തെത്തി പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.താത്കാലിക നിയമനത്തിന് പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് കോർപ്പറേഷൻ മേയർ സിപിഎം. ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് ഒരു അബദ്ധമല്ലെന്ന് ജാവ്ദേക്കർ പറഞ്ഞു.ഇത് ആസൂത്രിതമായ കത്താണ്. ന്യായമായ രീതിയിൽ നിയമനം നടത്താതെ സിപിഎമ്മിന്റെ ആളുകളെ മാത്രം നിയമിക്കാൻ ഉദ്ദേശിച്ച് നൽകിയ കത്ത് വലിയ അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മേയർ കത്ത് നൽകിയ സംഭവം ഇനിമുതൽ നിയമന അഴിമതിയെന്ന് അറിയപ്പെടും.തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ബിജെപി. കൗൺസിലർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. സമരമുഖത്തുള്ള കൗൺസിലർമാരെ അദ്ദേഹം അഭിനന്ദിച്ചു.അവരുടെ പോരാട്ടം വിജയത്തിലെത്തുമെന്ന് ഉറപ്പുണ്ടെന്നും സമാധാനപരമായ പ്രതിഷേധത്തിനെതിരെ പൊലീസ് ഒന്നല്ല, നാല് ഗ്രനേഡുകൾ എറിഞ്ഞുവെന്നും ഗ്രനേഡുകൾ സൂക്ഷിക്കുന്നത് തീവ്രവാദികൾ മാത്രമാണെന്നും ജാവ്‌ദേക്കർ പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് നടക്കുന്ന ഇത്തരം സംഭവങ്ങളിൽ തൊഴിൽ രഹിതരായ കേരളത്തിലെ 43 ലക്ഷം യുവാക്കൾ രോഷാകുലരാണ്.ഇവിടെ ജോലികളില്ല.കഠിനപ്രയത്നത്തേയോ സത്യസന്ധതയേയോ മെറിറ്റിനേയോ സിപിഎം. അംഗീകരിക്കുന്നില്ല. അവർക്ക് എല്ലാം അഴിമതിയാണ്. നമ്മുടെ പോരാട്ടം ഇവിടെ അവസാനിപ്പിക്കില്ല. ശരിയായ അന്വേഷണം നടക്കുന്നുവെന്ന് നമ്മൾ ഉറപ്പുവരുത്തും. കേരളത്തിലെ തൊഴിൽരഹിതരായ 43 ലക്ഷം യുവാക്കൾക്ക് നീതിലഭിക്കുന്നത് വരെ നമ്മൾ പോരാട്ടം തുടരും.മോഷ്ടിക്കപ്പെടുന്ന തൊഴിലുകളിൽ അവർക്ക് അവകാശമുണ്ടെന്നും ജോലി മോഷ്ടിക്കപ്പെടാൻ ബിജെപി അനുവദിക്കില്ലെന്നും പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP