Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകകപ്പ് ഹീറോ മരിയോ ഗോട്‌സെ ബാക്ക് ഇൻ ആക്ഷൻ; ഖത്തർ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ജർമനി; ടീമിലെ സർപ്രൈസ് എൻട്രിയായി യൂസോഫ മൗക്കോക്കുവും നിക്ലാസ് ഫുൾക്രുഗും; ലോകകപ്പിലെ ഗ്രൂപ്പുകളെയും പരിചയപ്പെടാം

ലോകകപ്പ് ഹീറോ മരിയോ ഗോട്‌സെ ബാക്ക് ഇൻ ആക്ഷൻ; ഖത്തർ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ജർമനി;  ടീമിലെ സർപ്രൈസ് എൻട്രിയായി യൂസോഫ മൗക്കോക്കുവും നിക്ലാസ് ഫുൾക്രുഗും; ലോകകപ്പിലെ ഗ്രൂപ്പുകളെയും പരിചയപ്പെടാം

സ്പോർട്സ് ഡെസ്ക്

ബെർലിൻ: ലോകകപ്പ് ഫുട്‌ബോളിനുള്ള ജർമനി ടീമിനെ പ്രഖ്യാപിച്ചു. 2014ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനക്കെതിരെ ജർമനിക്കായി എക്‌സ്ട്രാ ടൈമിൽ ഗോൾഡൻ ഗോളടിച്ച മരിയോ ഗോട്‌സെ ഏഴ് വർഷത്തിനുശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയപ്പോൾ 17കാരൻ സ്‌ട്രൈക്കർ യൂസോഫ മൗക്കോക്കുവും ജർമനിയുടെ 26 അംഗ ടീമിൽ ഇടം നേടി.

അതേസമയം ബൊറൂസിയ ഡോർട്മുണ്ട് താരങ്ങളായ മാർക്കോ റൂസിനും മാറ്റ്‌സ് ഹമ്മൽസിനും കോച്ച് ഹൻസി ഫ്‌ളിക്ക് പ്രഖ്യാപിച്ച ടീമിൽ ഇടം നേടാനായില്ല. ബൊറൂസിയ ഡോർട്മുണ്ടിനായി ഈ സീസണിൽ 13 മത്സരങ്ങളിൽ ആറ് ഗോളടിച്ച മൗക്കോക്കു നാല് അസിസ്റ്റും നൽകി. ഈ പ്രകടനമാണ് കൗമാരതാരത്തിന് ദേശീയ ടീമിലേക്കുള്ള വാതിൽ തുറന്നത്.

വെർഡൻ ബ്രെമൻ ഫോർവേർഡായ നിക്ലാസ് ഫുൾക്രുഗ് ആണ് ടീമിലെ മറ്റൊരു സർപ്രൈസ് എൻട്രി. പരിക്കേറ്റ ടിമോ വെർണറുടെ ഒഴിവിലാണ് ഫുൽക്രുഗ് ടീമിലെത്തിയത്. ഗ്രൂപ്പ് ഇയിൽ സ്‌പെയിൻ, ജപ്പാൻ, കോസ്റ്റോറിക്ക ടീമുകൾക്കൊപ്പമാണ് ജർമനി. 23ന് ജപ്പാനെതിരെയാണ് ജർമനിയുടെ ആദ്യ മത്സരം.

ഗ്രൂപ്പ് ഇ

ജർമ്മനി
സ്പെയ്ൻ
ജപ്പാൻ
കോസ്റ്ററിക്ക

ലോകകപ്പിനുള്ള ജർമനിയുടെ 26 അംഗ ടീം

Goalkeepers: Manuel Neuer, Marc-André ter Stegen, Kevin Trapp

Defenders: Thilo Kehrer, David Raum, Antonio Rüdiger, Niklas Süle, Matthias Ginter, Nico Schlotterbeck Lukas Klostermann, Christian Günter, Armell Bella Kotchap.

Midfielders: Joshua Kimmich, Leon Goretzka, Jamal Musiala,Thomas Müller, കlkay Gündoഴan, Jonas Hofmann, Mario Götze, Julian Brandt, Kai Havertz.

Forwards: Serge Gnabry, Leroy Sané, Karim Adeyemi, Niclas Füllkrug, Youossufa Moukoko.

ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും

ഗ്രൂപ്പ് എ

ഖത്തർ
നെതർലൻഡ്സ്
സെനഗൽ
ഇക്വഡോർ

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
യുഎസ്എ
ഇറാൻ
വെയ്ൽസ്

ഗ്രൂപ്പ് സി

അർജന്റീന
മെക്സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാൻസ്
ഡെന്മാർക്ക്
ടുണീഷ്യ
ഓസ്ട്രേലിയ

ഗ്രൂപ്പ് ഇ

ജർമ്മനി
സ്പെയ്ൻ
ജപ്പാൻ
കോസ്റ്ററിക്ക

ഗ്രൂപ്പ് എഫ്

ബെൽജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീൽ
സ്വിറ്റ്സർലൻഡ്
സെർബിയ
കാമറൂൺ

ഗ്രൂപ്പ് എച്ച്

പോർച്ചുഗൽ
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP