Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാത്തിമ ലത്തീഫ് അനുസ്മരണം സംഘടിപ്പിച്ചു :ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊല്ലം

ഫാത്തിമ ലത്തീഫ് അനുസ്മരണം സംഘടിപ്പിച്ചു :ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊല്ലം

സ്വന്തം ലേഖകൻ

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ ഫാത്തിമ ലത്തീഫ് അനുസ്മരണം സംഘടിപ്പിച്ചു . മദ്രാസ് ഐ.ഐ.ടിയിലെ സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥിയായ ഫാത്തിമ ലത്തീഫ് 2019 നവംബർ 9 ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. ഒന്നാം റാങ്കോട് കൂടി പ്രവേശനം നേടിയ ഫാത്തിമ ലത്തീഫിന് വലിയ രീതിയിലുള്ള വിവേചനമാണ് ഐ ഐ ടി മദ്രാസിൽ നിന്ന് നേരിടേണ്ടി വന്നത്. തന്റെ മുസ്ലിം സ്വത്വം പ്രകാശിപ്പിക്കുന്ന പേര് ക്യാമ്പസ്സിൽ പ്രശനമാണെന്ന് പിതാവിനോട് പങ്കുവെച്ചിരുന്ന ഫാത്തിമ ലത്തീഫ് ഫിലോസഫി അദ്ധ്യാപകനായ സുദർശനൻ പത്മനാഭനാണ് എന്റെ മരണത്തിന് കാരണം എന്ന് എഴുതി വെച്ചിരുന്നു.

ഇതിനെ തുടർന്ന് ഇന്ത്യയിലെ ക്യാമ്പസുകളിൽ വലിയ പ്രക്ഷോഭങ്ങൾ രൂപം കൊള്ളുകയും ഇസ്ലാമോഫോബിയ ചർച്ചയാവുകയും ചെയ്തു. ശക്തമായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേസ് സിബിഐ ക്ക് കൈമാറിയെങ്കിലും പലകാരണങ്ങൾ നിരത്തി അന്വേഷണം വൈകിപ്പിച്ചു. കുറ്റക്കാരെ കണ്ടെത്താതെ കേസ് അവസാനിപ്പിക്കുകയാണുണ്ടായത്. ഫാത്തിമ ലത്തീഫിന്റെ കുടുംബം അന്വേഷണത്തിലെ പിഴവുകളെ ചോദ്യചെയ്തുകൊണ്ട് നിയമ പോരാട്ടത്തിലാണ്.

നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഫാത്തിമ ലത്തീഫിന്റെ ഓർമ്മകൾ പ്രചോദനമാണെന്നും നീതി കിട്ടുവോളം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നീതിയുടെ ശബ്ദമായി കൂടെയെണ്ടാകുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റ് ഷാൻ സംബ്രമം അനുസ്മരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു .ജില്ലാ ജനറൽ സെക്രട്ടറി അമീർ വേങ്ങോട് ,ജില്ലാ കമ്മിറ്റി അംഗം ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP