Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീനാ ചിയേർസ് 'സംഘടിപ്പിച്ച ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പിൽ പ്രിൻസ് തോമസ് വിജയിയായി

നീനാ ചിയേർസ് 'സംഘടിപ്പിച്ച ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പിൽ പ്രിൻസ് തോമസ് വിജയിയായി

ജോബി മാനുവൽ

നീനാ (കൗണ്ടി ടിപ്പററി ) : 'നീനാ ചിയേർസ് ' സംഘടിപ്പിച്ച ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പിൽ പ്രിൻസ് തോമസ് (കെറി )വിജയിയായി .യഥാക്രമം സിജി ജോസഫ് (നീനാ ),ശ്രീജിത്ത് പി .ശിവൻ (ലിമെറിക്ക് )എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .നവംബർ 5 ശനിയാഴ്ച നീനാ സ്‌കൗട്ട് ഹാളിൽ വച്ചാണ് ടൂർണമെന്റ് നടന്നത് .

അത്യന്തം വാശിയേറിയ മത്സരത്തിൽ ഡബ്ലിൻ ,ലിമെറിക്ക് ,കോർക്ക് ,കെറി ,വാട്ടർഫോർഡ് ,സ്ലൈഗോ ,നീനാ ,Swords,Mayo തുടങ്ങി അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവർ പങ്കെടുത്തു .രാവിലെ 11 മണിമുതൽ രാത്രി 7 മണി വരെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നീ ക്യാഷ്പ്രൈസ് 'Nenagh Cheers ' ചെയർമാൻ ഷിന്റോ ജോസ് വിതരണം ചെയ്തു .

കമ്മറ്റി അംഗങ്ങളായ ഷിന്റോ ജോസ് ,ടോം പോൾ ,റ്റിജു ജോർജ് ,ജിൻസൺ അബ്രഹാം ,ജോമി ജോസഫ് എന്നിവർ നേതൃത്വം നൽകി .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP