Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ.കെ.ജി സെന്റർ ആക്രമിച്ചത് ഇ.പി ജയരാജനാണെന്ന് പറഞ്ഞിരുന്നു; അതുപോലെയാണ്‌ ആശ്രമം കത്തിച്ചത് സന്ദീപാനന്ദഗിരിയായിരുന്നു എന്നതും; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആസൂത്രിത സംഭവം തന്നെയെന്ന് എം.വി ഗോവിന്ദൻ

എ.കെ.ജി സെന്റർ ആക്രമിച്ചത് ഇ.പി ജയരാജനാണെന്ന് പറഞ്ഞിരുന്നു; അതുപോലെയാണ്‌ ആശ്രമം കത്തിച്ചത് സന്ദീപാനന്ദഗിരിയായിരുന്നു എന്നതും; സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആസൂത്രിത സംഭവം തന്നെയെന്ന് എം.വി ഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തിരുവനന്തപുരത്ത് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.കണ്ണൂർ ബക്കളത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തീവയ്പു കേസിലെ പ്രതികളെ കണ്ടെത്താനാകൂമെന്ന് പ്രതീക്ഷിക്കുന്നു. പൊലീസ് അന്വേഷണം നടത്തിവരികയാണ് ആശ്രമം കത്തിച്ചത് ആസൂത്രിതമാണെന്ന് അന്നും ഇന്നും പകൽ പോലെ വ്യക്തമാണ് എ.കെ.ജി സെന്റർ ആക്രമിച്ചത് ഇ.പി ജയരാജനാണെന്നു പറയുന്നത് പോലെയാണ് സന്ദീപാനന്ദഗിരി തന്നെയാണ് ആശ്രമം കത്തിച്ചുവെന്ന് പറയുന്നത്. ഇതെല്ലാം സംഘ പരിവാറിന്റെ ഫാസിസ്റ്റു രീതിയാണ്. നിയമന വിവാദത്തിൽ തിരുവനന്തപുരം മേയർ രാജി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല.കോൺഗ്രസും ബിജെപിയും പ്രക്ഷോഭം നടത്തട്ടെ .

അതു അവരുടെ ജനാധിപത്യപരമായ അവകാശമാണ്. ആർ.എസ്.എസിന് ശാഖ നടത്താൻ സംരക്ഷണം നൽകിയെന്ന സുധാകരന്റെ പരാമർശം വളരെ ഗൗരവകരമാണ് ഇങ്ങനെയുള്ള ഒരാളെ നിർത്തി എങ്ങനെയാണ് കോൺഗ്രസിന് മുൻപോട്ടു പോകാനാവുക. തലശേരി കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘ പരിവാറിനെ സഹായിച്ചതാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

തലശേരിയിൽ കലാപം നടത്തിയവരെ പിൻതുണയ്ക്കാനാണ് സുധാകരൻ ആളുകളെ അയച്ചത് മുഖ്യമന്ത്രിയെ തലശേരി കലാപ കാലത്ത് ഒരു ഐ.പി.എസ് ഓഫിസർ തോക്കുചൂണ്ടി ഭയപ്പെടുത്തിയെന്ന ഗവർണർ പറഞ്ഞ കഥ ആരും വിശ്വസിക്കില്ല. സംസ്ഥാനത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കാനാണ് ഗവർണർമാർ ശ്രമിക്കുന്ന ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ ഇതാണ് കാണാനാകുന്നത്. ദേശീയ അടിസ്ഥാനത്തിൽ പ്രതിപക്ഷം ഈ വിഷയങ്ങൾ ചർച്ച ചെയ്യണം.ദേശീയ പ്രശ്‌നമായിട്ടു തന്നെ ഈ വിഷയം മാറുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP