Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനം വിളിച്ച് സിപിഎം വിനു വി ജോണിനെ ബഹിഷ്‌ക്കരിക്കുന്നു എന്ന് പറഞ്ഞത് അറിയാമോ? അത് മാധ്യമ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണോ? ആരെങ്കിലും പ്രതികരിച്ചോ? മാധ്യമ സ്വാതന്ത്ര്യം ഗവർണർ ഉരുട്ടുമ്പോൾ മാത്രമേ ഉള്ളോ? ന്യൂസ് അവർ ഡിബേറ്റിൽ സിപിഎം നിലപാട് പൊളിച്ചടുക്കി വിനു വി ജോൺ

കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനം വിളിച്ച് സിപിഎം വിനു വി ജോണിനെ ബഹിഷ്‌ക്കരിക്കുന്നു എന്ന് പറഞ്ഞത് അറിയാമോ? അത് മാധ്യമ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണോ? ആരെങ്കിലും പ്രതികരിച്ചോ? മാധ്യമ സ്വാതന്ത്ര്യം ഗവർണർ ഉരുട്ടുമ്പോൾ മാത്രമേ ഉള്ളോ? ന്യൂസ് അവർ ഡിബേറ്റിൽ സിപിഎം നിലപാട് പൊളിച്ചടുക്കി വിനു വി ജോൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമങ്ങളെ ആട്ടിയിറക്കിയതിന്റെ പേരിൽ സിപിഎം ഗവർണർക്കെതിരെ രംഗത്തു വരുമ്പോൾ സിപിഎം നിലപാട് തന്നെ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. മുഖ്യമന്ത്രിയുടെ കടക്കു പുറത്തിനൊപ്പം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ വിനു വി ജോണിന്റെ ചർച്ച ബഹിഷ്‌ക്കരിക്കാനുള്ള സിപിഎം തീരുമാനവും സജീവമായി ചർ്ച്ചയായി. അടുത്തകാലത്തായി സിപിഎം ഭരണകൂട ഭീകരത ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നത് വിനുവായിരുന്നു. ചാനലിൽ നടത്തിയ ചർച്ചയുടെ പേരിൽ വിനുവിനെതിരെ ഒരു മാസത്തിന് ശേഷം കേസെടുക്കുകയും കൂടാതെ വീട്ടു മതിലിൽ പോസ്റ്റർ ഒട്ടിക്കുക അടക്കം ചെയ്തിരുന്നു.

ഇന്നലെ ചാനൽ ചർച്ചയിൽ ഗവർണറുടെ വിഷയം കടന്നുവന്നപ്പോൾ വിനു വീണ്ടും തന്റെ ചോദ്യങ്ങൽ ഉന്നയിച്ചു കൊണ്ടിരുന്നു. ഗവർണറുടെ നിലപാട് തെറ്റാണെന്ന് ആവർത്തിച്ചു പറഞ്ഞ് പിണറായിയും ഫാസിസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ രാജു പങ്കെടുത്ത ചർച്ചയിലായിരുന്നു വിനുവിന്റെ ചോദ്യങ്ങൾ. കടക്ക് പുറത്തും ഗെറ്റട്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ് വിനു ഉന്നയിച്ചത്.

കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനം വിളിച്ച് സിപിഎം വിനു വി ജോണിനെ ബഹിഷ്‌ക്കരിക്കുന്നു എന്ന് പറഞ്ഞത് അറിയാമോ എന്നായിന്നു ന്യൂസ് അവറിൽ വിനുന്റെ ചോദ്യം. അത് മാധ്യമ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണോ? ഒരു പണിമുടക്ക് ദിവസം ഒരു ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ കൊണ്ടുപോകാൻ പോയപ്പോൾ മർദ്ദിച്ച് ചോര ഒലിപ്പിച്ചത് ചർച്ചയാക്കിയതിനാണ് പ്രശ്‌നം. ഇത് ആ പരിപാടി ആഹ്വാനം ചെയ്ത സിഐടിയു നേതാവിന് സംഭവിച്ചാൽ എന്താണ് പ്രശ്‌നമെന്ന് ചോദ്യത്തിനാണ് എന്നെ ബഹിഷ്‌ക്കരിച്ചതെന്നും വിനു വ്യക്തമാക്കി.

ആരെങ്കിലും പ്രതികരിച്ചോ? കെയുഡബ്ല്യുജെ പ്രതികരിച്ചോ? മാധ്യമ മുതലാളിമാരുടെ സംഘടന പ്രതികരിച്ചോ? ആരു പ്രതികരിച്ചു. എനിക്കെതിരെ കള്ളക്കേസ് എടുത്തു ഇക്കാര്യം മറച്ചുവെച്ചു. പാസ്‌പോർട്ട് തടഞ്ഞുവെച്ചപ്പോഴാണ് മാധ്യമ സ്വാതന്ത്ര്യം ഗവർണർ ഉരുട്ടുമ്പോൾ മാത്രമേ ഉള്ളോ? എന്നു വിനു തുറന്നു ചോദിച്ചു. ഈ ചോദ്യങ്ങൾ കേട്ട സിപിഐ പ്രതിനിധി ഇപ്പോൾസംസാരിക്കേണ്ട വിഷയം ഇതല്ലെന്നായിരുന്നു പ്രതികരിച്ചത്.

ഉത്തരം മുട്ടിയപ്പോൾ വിനുവിനെ ബഹിഷ്‌ക്കരിച്ച ആ കഥ

സിഐടിയു നേതാവ് എളമരം കരീമിനെ തല്ലാൻ വിനു വി ജോൺ ആഹ്വാനം ചെയ്തു എന്ന് ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് സിപിഎം വിനുവിനെതിരെ മുമ്പ് രംഗത്തുവന്നത്. വിനു തുറന്നടിച്ച് അഭിപ്രായം പറയുകയും സഖാക്കൾക്ക് അത് വല്ലാതെ നോവുകയും ചെയ്യന്നതാണ് അവരെ വിനുവിനെ കണ്ണിലെ കരടാക്കിയതും. ദേശീയ പണിമുടക്ക് വന്നപ്പോഴും പതിവ് പോലെ അതായത്, തിങ്കളാഴ്ച രാത്രിയിലെ ന്യൂസ് അവറിൽ, ജനങ്ങളെ ദുരിതത്തിലാക്കുന്ന പണിമുടക്കിനെ വിനു രൂക്ഷമായി വിമർശിച്ചിരുന്നു.

പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിൽ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാൽ, ഇത് തീർത്തും തെറ്റായിരുന്നു. സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ എളമരം കരീം കുടുംബ സമേതം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താൽ എന്ത് സംഭവിക്കുമെന്നാണ് വിനു ചോദിച്ചത്.

'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,'. ഇതാണ് സഖാക്കളെ ചൊടിപ്പിച്ചത്.

എളമരം കരിമിനെ ആക്രമിക്കാൻ ആഹ്വാനം നൽകി എന്ന് ദുർഖ്യാനിച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസിലേക്ക്  തൊഴിലാളികൾ സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൂടാതെ കേസുമെടുത്തു. ആ ചർച്ച കണ്ടിരുന്നവർക്ക് എല്ലാം അറിയുന്ന കാര്യമുണ്ട് വിനു വി ജോൺ കരീമിനെ തല്ലാൻ ആഹ്വാനം ചെയ്തത് ആയിരുന്നില്ല. മറിച്ച് തിരൂരിൽ രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവർ യാസറിനെ പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ച സംഭവമാണ് വിനു ചൂണ്ടിക്കാട്ടിത്. നേതാവിന്റെ കുടുംബത്തോടാണെങ്കിൽ സമരക്കാർ ഇങ്ങനെ ചെയ്യുമോ എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച പോയിന്റ്.

എളമരം കരീം ആകട്ടെ യാസറിനെ ആക്രമിച്ച സംഭവത്തെ നിസ്സാരവൽക്കരിച്ചു കൊണ്ടാണ് സംസാരിച്ചത്. ഓട്ടോക്കാരനെ പിച്ചി, മാന്തി എന്നു പറഞ്ഞു വരികയാണെന്ന് അദ്ദേഹം പരിഹസിക്കുകയാണ് ഉണ്ടായത്. ഈ പരിഹാസം ചൂണ്ടിക്കാട്ടി നേതാവിന്റെ കുടുംബമായിരുന്നെങ്കിൽ സമരക്കാർ അങ്ങനെ ചെയ്യുമോ എന്ന പോയിന്റായിരുന്നു വിനു ഉന്നയിച്ചത്. ഈ വിഷയം ചർച്ച കഴിഞ്ഞ് മണിക്കൂറുകളോളം കഴിഞ്ഞിട്ടും വിവാദമായില്ല. ഒടുവിൽ  സമരം തീർന്നതോടെയാണ് സൈബർ സഖാക്കൾ അടക്കം പൊടുന്നനേ വിനു എളമരം കരീമിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്തുവെന്ന വിധത്തിൽ പ്രചരിപ്പിച്ചത്. അതായത് ചർച്ച കണ്ടു കൊണ്ടിരുന്ന സിപിഎം അണികൾക്കും നേതാക്കൾക്ക് പോലും തോന്നാത്ത കാര്യം മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തോന്നി എന്നതാണ് വിചിത്രമായ കാര്യം.

വിനു വി ജോണിനെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്്ക്കരിക്കുന്നത് ഇതാദ്യമല്ല. നിമയസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ കടന്നാക്രമണത്തെ തുടർന്നു വിനുവിനെ സിപിഎം ബഹിഷ്‌ക്കരിച്ചിരുന്നു. വിനു വി ജോണിനെതിരെ ദേശാഭിമാനി ലേഖകൻ ഭീഷണി സന്ദേശം ഫോൺവഴി നൽകിയതും വിവാദമായിരുന്നു.

നേരത്തേയും ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം ബഹിഷ്‌കരിച്ചിരുന്നു. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് തലവൻ എംജി രാധാകൃഷ്ണൻ ചർച്ച നടത്തി. പിന്നീടാണ് പിൻവലിച്ചത്. മന്ത്രി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരനായിരുന്നു എംജി രാധാകൃഷ്ണൻ. സിപിഎം സൈന്താദ്ധികൻ കൂടിയായ പി ഗോവിന്ദപിള്ളയുടെ മകനാണ് എംജി രാധാകൃഷ്ണൻ. എംജിആറിന്റെ സഹോദരിയും പിഎസ് സി അംഗവുമായ പാർവ്വതിയുടെ ഭർത്താവാണ് ശിവൻകുട്ടി. എംജി രാധാകൃഷ്ണനെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് സമ്മർദ്ദം ചെലുത്തി മാനേജ്മെന്റ് പുറത്താക്കി. അതിന് ശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്ന മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിന്റെ ചുമതലയിൽ എത്തി.

അതിന് ശേഷം സർക്കാരിനെതിരെ കൂടുതൽ കടന്നാക്രമണങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് നടത്തി. വികസന കാഴ്ചപാടിൽ തന്നെ സർക്കാരിന്റെ സ്വപ്ന പദ്ധതികളെ വിമർശിച്ചു. നിയമസഭയിലെ കയ്യാങ്കളിയിലെ ചർച്ച തീർത്തും സിപിഎമ്മിനെ അവഹേളിക്കുന്നതായിരുന്നുവെന്ന് പാർട്ടി വിലയിരുത്തുന്നു. മന്ത്രി ശിവൻകുട്ടിയെ കളിയാക്കിയത് തരംതാണ രീതിയിലാണ്. ഇതിനോട് പ്രേക്ഷക സമൂഹത്തിനൊപ്പം നിന്ന് വിമർശനം അറിയിച്ച ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകനെ അപമാനിച്ചു. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസുമായുള്ള ബന്ധം സിപിഎം വീണ്ടും ഉപേക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP