Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെജിഎഫിന്റെ സംഗീതം അനുമതിയില്ലാതെ ഉപയോഗിച്ചു; കോൺഗ്രസ്, ഭാരത് ജോഡോ ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ നടപടി; അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബംഗളുരു കോടതിയുടെ നിർദ്ദേശം; കോടതിയുടെ ഇടപെടൽ പകർപ്പവകാശ ലംഘനം ചുണ്ടിക്കാട്ടി എംആർടി മ്യൂസിക് നൽകിയ പരാതിയിൽ; കോൺഗ്രസ്സിന് തിരിച്ചടി

കെജിഎഫിന്റെ സംഗീതം അനുമതിയില്ലാതെ ഉപയോഗിച്ചു; കോൺഗ്രസ്, ഭാരത് ജോഡോ ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ നടപടി; അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബംഗളുരു കോടതിയുടെ നിർദ്ദേശം; കോടതിയുടെ ഇടപെടൽ പകർപ്പവകാശ ലംഘനം ചുണ്ടിക്കാട്ടി എംആർടി മ്യൂസിക് നൽകിയ പരാതിയിൽ; കോൺഗ്രസ്സിന് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ്സിന് തിരിച്ചടി.കോൺഗ്രസിന്റെയും ഭാരത് ജോഡോയുടേയും ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ബംഗളുരു സിവിൽ കോടതി.പകർപ്പവകാശ ലംഘന പരാതിയിൽ കോൺഗ്രസിന്റെയും ഭാരത് ജോഡോയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കോടതി നിർദ്ദേശം നൽകി.കെജിഎഫ് സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന പരാതിയിലാണ് നടപടി. വീണ്ടും കേസ് പരിഗണിക്കുന്നതുവരെയാണ് വിലക്ക്.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട വിഡിയോകളിൽ പകർപ്പവകാശം ലംഘിച്ച് കന്നഡ സിനിമയായ കെജിഎഫ് ടുവിൽനിന്നുള്ള സംഗീതം ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിലാണ് കോടതി നടപടി.കെജിഎഫ് ടുവിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരു ആസ്ഥാനമായുള്ള എംആർടി മ്യൂസിക് യശ്വന്ത്പുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെയാണ് പരാതി.കെജിഎഫിലെ ഗാനങ്ങൾ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് ഉപയോഗിച്ചതിനാണ് കേസ്.പകർപ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.വൻ തുക നൽകിയാണ് കെജിഎഫ് ടുവിന്റെ ഹിന്ദി പതിപ്പിലെ ഗാനങ്ങളുടെ പകർപ്പവകാശം വാങ്ങിയതെന്നു കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു.

നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത്, ഗാനങ്ങൾ പാർട്ടിയുടേതാണെന്നു തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചതെന്ന് എംആർടി മ്യൂസിക്കിന്റെ അഭിഭാഷകൻ പറഞ്ഞു.പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാർട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്നു കമ്പനി ചൂണ്ടിക്കാട്ടി.

 

'എംആർടി മ്യൂസിക്കിനു പകർപ്പവകാശമുള്ള ഗാനമാണ് നിയമവിരുദ്ധമായി ഭാരത് ജോഡോ യാത്രയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. കെജിഎഫ് ടുവിന്റെ ഹിന്ദി പതിപ്പിലെ ഗാനം നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത് ദൃശ്യങ്ങളുമായി കൂട്ടിച്ചേർത്ത് അത് പാർട്ടിയുടേതാണെന്നു തോന്നിക്കുന്ന രീതിയിലാണ് പ്രചരിപ്പിച്ചിരിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ ലോഗോയും ഇതേ വിഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല, ഈ വിഡിയോ സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയെല്ലാം പ്രചരിപ്പിക്കുകയും ചെയ്തു' എംആർടി മ്യൂസിക്കിന്റെ അഭിഭാഷകൻ നരസിംഹൻ സമ്പത്ത് ചൂണ്ടിക്കാട്ടി.

''ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ ഈ നടപടി നിയമവ്യവസ്ഥയോടും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യതയോടുമുള്ള അവരുടെ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. അതേസമയം തന്നെയാണ് സാധാരണക്കാർക്കും വ്യവസായ സംരംഭങ്ങൾക്കുമെല്ലാം നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് രാജ്യം ഭരിക്കാൻ ഇതേ യാത്രയിലൂടെ അവർ അവസരം തേടുന്നത്' അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. യാത്രയുടെ 60-ാം ദിവസത്തിൽ തെലങ്കാനയിലാണ് ആം ആദ്മി പാർട്ടി മുൻ നേതാവ് കൂടിയായ അദ്ദേഹം പങ്കെടുത്തത്. മഡിഗ റിസർവേഷൻ പോരാട്ട സമിതി നേതാവായ മന്ദകൃഷ്ണ മഡിഗയും യാത്രയുടെ ഭാഗമായി. പട്ടികജാതി വിഭാഗത്തിന്റെ അവകാശങ്ങൾക്കായി പോരാടുന്ന ഇദ്ദേഹം മേഡക് ജില്ലയിലെ അല്ലാദുർഗിൽ വച്ചാണ് യാത്രയിൽ പങ്കെടുത്തത്.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഒരു ചരിത്ര സംഭവമാണെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരായ ഐക്യ മുന്നേറ്റമാണ് ഭാരത് ജോഡോ യാത്ര. അരവിന്ദ് കെജ്രിവാൾ ബിജെപിയുടെ ബി ടീമാണെന്നും അതുകൊണ്ടാണ് തങ്ങൾ എതിർത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാവ് അഡ്വ. അനിൽ ബോസ് ഉൾപ്പെടെയുള്ള ഭാരത യാത്രികരോട് ആശയവിനിമയം നടത്തവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ആക്ടിവിസ്റ്റായ യോഗേന്ദ്ര യാദവും യാത്രയിൽ സജീവമായിട്ടുണ്ട്. നേരത്തെ ബോളിവുഡ് നടി പൂജാ ഭട്ട്, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല എന്നിവരടക്കം നിരവധി പേർ തെലങ്കാനയിൽ യാത്രയുടെ ഭാഗമായി. ഒക്ടോബർ 23നാണ് യാത്ര തെലങ്കാനയിലെത്തിയത്. ഭാരത് ജോഡോ യാത്ര തിങ്കാളാഴ്ച മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP