Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പദ്ധതികളില്ല.. നടപ്പാക്കുന്നത് സെ ഹലോ ടു യുവർ നെയ്ബർ പദ്ധതി; സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി കേരള പൊലീസ് ; 'സേ ഹലോ റ്റു യുവർ നെയ്ബർ' പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനെന്നും കുറിപ്പ്

വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പദ്ധതികളില്ല.. നടപ്പാക്കുന്നത് സെ ഹലോ ടു യുവർ നെയ്ബർ പദ്ധതി;  സമൂഹമാധ്യമങ്ങളിലെ  വിമർശനങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി കേരള പൊലീസ് ;  'സേ ഹലോ റ്റു യുവർ നെയ്ബർ' പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനെന്നും കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പദ്ധതികളില്ലെന്ന് കേരളാ പൊലീസ്. 'വാച്ച് യുവർ നെയ്ബർ' സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും വിമർശനത്തിനും വഴിവെച്ചതിന് പിന്നാലെയാണ് കേരളാ പൊലീസിന്റെ വിശദീകരണം. സേ ഹലോ റ്റു യുവർ നെയ്ബർ എന്ന പദ്ധതിയാണ് കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നതെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ പൊലീസ് വ്യക്തമാക്കുന്നു.

അയൽവാസികളുമായുള്ള മികച്ച ബന്ധത്തിലൂടെ പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനാണ് സേ ഹലോ റ്റു യുവർ നെയ്ബർ. നഗരങ്ങളിലെ അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിൽ തൊട്ടയൽവക്കത്തെ താമസക്കാർ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും കുറിപ്പിൽ വിശദീകരിക്കുന്നു

പൊലീസ് ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

'വാച്ച് യുവർ നെയ്ബർ' എന്ന പേരിൽ കേരള പൊലീസിന് നിലവിൽ പദ്ധതികൾ ഒന്നുമില്ല. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ റ്റു യുവർ നെയ്ബർ എന്ന പദ്ധതിയാണ്. അയൽവാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സോഷ്യൽ മീഡിയ ക്യാമ്പയിനാണ് സെ ഹലോ റ്റു യുവർ നെയ്ബർ.

നഗരങ്ങളിലെ അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിൽ തൊട്ടയൽവക്കത്തെ താമസക്കാർ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വർദ്ധിപ്പിച്ച് അയൽപക്കങ്ങൾ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ പൊലീസ് ഉദ്ദേശിക്കുന്നത്. ഫ്‌ളാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ അയൽക്കാർ തമ്മിലുള്ള നല്ല സൗഹൃദത്തിലൂടെ കഴിയും.

അയൽപക്കത്തെ കുടുംബങ്ങൾ തമ്മിലുള്ള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തുചേരലിന് വഴിവയ്ക്കും. അയൽവാസികളെ അടുത്തറിഞ്ഞ് പരസ്പരം കൈത്താങ്ങാകുന്നതിലൂടെ സുരക്ഷിതത്വം വർദ്ധിക്കും. അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാർക്കുകളിലെ സന്ദർശനം, ജോലി സ്ഥലത്തേയ്ക്ക് ഒരുമിച്ചുള്ള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദർശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് പൊലീസിന്റെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP