Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളിയല്ലേ, എപ്പോൾ വാച്ചിയെന്ന് ചോദിച്ചാൽ മതി'; നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരനെയും നിരീക്ഷിക്കുക; ട്രോളിൽ മുങ്ങി പൊലീസിന്റെ വാച്ച് യുവർ നെയ്ബർ പദ്ധതി; അന്യന്റെ ഇടങ്ങളിലേക്ക് വലിഞ്ഞു കയറുന്ന മലയാളികളുടെ പൊതുശീലത്തിന് പൊലീസ് അനുമതി നൽകുകയാണെന്ന് പരക്കെ ആക്ഷേപം

മലയാളിയല്ലേ, എപ്പോൾ വാച്ചിയെന്ന് ചോദിച്ചാൽ മതി'; നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരനെയും നിരീക്ഷിക്കുക; ട്രോളിൽ മുങ്ങി പൊലീസിന്റെ വാച്ച് യുവർ നെയ്ബർ പദ്ധതി; അന്യന്റെ ഇടങ്ങളിലേക്ക് വലിഞ്ഞു കയറുന്ന മലയാളികളുടെ പൊതുശീലത്തിന് പൊലീസ് അനുമതി നൽകുകയാണെന്ന് പരക്കെ ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളപൊലീസിന് ഇപ്പൊ തൊട്ടതെല്ലാം പിഴയ്ക്കുന്ന സമയമാണ്.ജവാനെ മർദ്ദിച്ചതും പാറശ്ശാല സംഭവവും ഒടുവിൽ തലശ്ശേരിയിലെ കുട്ടിയെ ചവിട്ടിയ പ്രതിയെ ആദ്യം വിട്ടയച്ചതും ഒക്കെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.ജോലി ഭാരം വർധിക്കുന്നതും ഇത്തരം ചില പ്രതിസന്ധികളിലേക്ക് പൊലീസിനെ തള്ളിവിടുന്നുവെന്നും വിലയിരുത്തലുണ്ട്.ഈ സാഹചര്യത്തിലാണ് എല്ലായിടത്തും എത്തിപ്പെടാൻ സാധിക്കാതെ വരുന്നതിന് പരിഹാരമായി ഒരു പദ്ധതി ഇപ്പോൾ കേരള പൊലീസ് മുന്നോട്ട് വച്ചത്.

 

എന്നാൽ ഈ പദ്ധതിയും ഇപ്പോൾ പൊലീസിന് വിനായായിരിക്കുകയാണ്.അയൽക്കാരുടെ അസ്വാഭാവികമായ പ്രവർത്തനങ്ങൾ പൊലീസിനെ അറിയിക്കാനായി 'വാച്ച് യുവർ നെയ്ബർ' എന്ന പദ്ധതി വ്യാപിപ്പിക്കാനാണു തീരുമാനം.അതായത് നമ്മുടെ അയൽപക്കങ്ങളിൽ അസ്വാഭാവികമായി വല്ലതും കണ്ടാൽ അത് പൊലീസിനെ വിളിച്ചറിയിക്കുന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.എന്നാൽ പദ്ധതി പ്രഖ്യാപിച്ച് മണിക്കൂരുകൾക്കുള്ളിൽ തന്നെ വ്യാപക വിമർശനമാണ് പൊലീസിന് നേരിടേണ്ടി വരുന്നത്.ഒപ്പം ട്രോളുകളും ഗൗരവമുള്ള നിരീക്ഷണങ്ങളും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്.

 

അന്യന്റെ ഇടങ്ങളിലേക്ക് ഒളിഞ്ഞു നോക്കുകയും വലിഞ്ഞു കയറുകയും ചെയ്യുന്ന മലയാളികളുടെ പൊതുശീലത്തിന് പൊലീസ് അനുമതി നൽകുകയാണെന്നാണ് പരക്കെയുള്ള പ്രധാനവിമർശനം. ജനങ്ങളെ പരസ്പരം സംശയത്തോടെ നോക്കിക്കാണാനും വ്യാജ ആരോപണങ്ങൾ ഉയർത്തി ഇനിയും ധാരാളം കുടുംബങ്ങൾ തകർക്കാനും മാത്രം ഉദ്ദേശിച്ചുള്ള പദ്ധതിയാണിതെന്നും ചിലർ പറയുന്നു.നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പദ്ധതിയെക്കുറിച്ച് നിറയുന്നത്.

 

'നിങ്ങളെപ്പോലെ നിങ്ങളുടെ അയൽക്കാരനെയും നിരീക്ഷിക്കുക', 'വാച്ച് യുവർ നെയ്ബർ; മലയാളിയല്ലേ, എപ്പോൾ വാച്ചിയെന്ന് ചോദിച്ചാൽ മതി', 'എന്റെ അയൽക്കാരന് എന്തോ കുഴപ്പമുണ്ട് സർ' തുടങ്ങിയ തലക്കെട്ടുകളോടെ നിരവധി ട്രോളുകളാണ് നിറയുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം ഒളിഞ്ഞുനോക്കുന്ന രംഗമാണ് പലരും ട്രോളിൽ ഉപയോഗിക്കുന്നത്.

 

ഒപ്പം മീശമാധവനിലെ ജഗതിയുടെ ഒളിഞ്ഞുനോട്ടവും പദ്ധതിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.ഇ പദ്ധതി വ്യാപകമായ തോതിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഒരു വിഭാഗം നൽകുന്നുണ്ട്.എന്തുതന്നെയായാലും പദ്ധതിയുടെ നടത്തിപ് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP