Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് അട്ടിമറിച്ചപ്പോൾ ചിരിക്കുന്നത് രോഹിത് ശർമ്മയും സംഘവും; അവസാന മത്സരം തുടങ്ങും മുമ്പു തന്നെ സെമി ബർത്ത് ഉറപ്പിച്ച് ടീം ഇന്ത്യ; ബംഗ്ലാദേശ്-പാക്കിസ്ഥാൻ മത്സരവിജയിയും അവസാന നാലിൽ ഇടം നേടും; ദക്ഷിണാഫ്രിക്കയുടെ സാധ്യതകൾ വിരളം; ഇന്ത്യാ-പാക് കലാശപോരാട്ട സാധ്യത ഉയരുന്നു; ഗ്രൂപ്പ് രണ്ടിൽ കുതിക്കുക ഏഷ്യൻ ശക്തികൾ

ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് അട്ടിമറിച്ചപ്പോൾ ചിരിക്കുന്നത് രോഹിത് ശർമ്മയും സംഘവും; അവസാന മത്സരം തുടങ്ങും മുമ്പു തന്നെ സെമി ബർത്ത് ഉറപ്പിച്ച് ടീം ഇന്ത്യ; ബംഗ്ലാദേശ്-പാക്കിസ്ഥാൻ മത്സരവിജയിയും അവസാന നാലിൽ ഇടം നേടും; ദക്ഷിണാഫ്രിക്കയുടെ സാധ്യതകൾ വിരളം; ഇന്ത്യാ-പാക് കലാശപോരാട്ട സാധ്യത ഉയരുന്നു; ഗ്രൂപ്പ് രണ്ടിൽ കുതിക്കുക ഏഷ്യൻ ശക്തികൾ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യ സെമിയിൽ. നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് അട്ടിമറിച്ചതാണ് ഇന്ത്യയെ സെമിയിൽ എത്തിയത്. ഇതോടെ സെമിയിൽ കയറാനുള്ള ദക്ഷിണാഫ്രിക്കൻ സാധ്യതയും പ്രതിസന്ധിയിലായി. ബംഗ്ലാദേശിനെ പാക്കിസ്ഥാൻ തോൽപ്പിച്ചാൽ ഇന്ത്യയും പാക്കിസ്ഥാനും സെമിയിലേക്ക് കടക്കും. സിംബാബ് വെയുമായുള്ള കളിയിൽ ഇന്ത്യ തോറ്റാലും അവസാന നാലിൽ രോഹിത് ശർമ്മയുടെ ടീം എത്തും. ഇതാണ് ദക്ഷിണാഫ്രിക്കയുടെ തോൽവിയോടെ സംഭവിച്ചത്.

ഇന്ത്യ ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. എല്ലാ കളിയും പൂർത്തിയാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു പോയിന്റുണ്ട്. നെതർലണ്ടിന് നാല് പോയിന്റും. അതുകൊണ്ട് തന്നെ നെതർലൻഡ്‌സ് ടൂർണ്ണമെന്റിൽ നിന്ന് പുറത്തായി. ഇതോടെ ബംഗ്ലാദേശുമായുള്ള പാക്കിസ്ഥാൻ മത്സരം നിർണ്ണായകമായി. ഈ കളിയിൽ ജയിക്കുന്ന ടീമിന് ആറു പോയിന്റുമായി സെമിയിലേക്ക് കടക്കാം. റൺനിരക്കിൽ പാക്കിസ്ഥാൻ മുന്നിലാണ്. അതുകൊണ്ട് മഴ കളി തടസ്സപ്പെടുത്തിയാലും പാക്കിസ്ഥാന് അതിന്റെ മുൻതൂക്കത്തിൽ സെമിയിൽ എത്താം. എന്നാൽ ബംഗ്ലാദേശിന് മുമ്പോട്ട് പോകാൻ ജയം അനവാര്യതയാണ്. ഏതായാലും ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമിയിലേക്ക് ഏഷ്യൻ ടീമുകൾ തന്നെ എത്താനാണ് സാധ്യത.

സിംബാബ് വെയോട് ഇന്ത്യ തോറ്റാലും നിലവിലെ ആറു പോയിന്റ് കരുത്താകും. ജയിച്ചാൽ സിംബാബ് വെയ്ക്ക് അഞ്ചു പോയിന്റാകും. വലിയ റൺനരിക്കിൽ സിംബ് ബാവെ ജയിച്ചാലും സെമിയിലേക്ക് മുന്നേറാനുള്ള സാധ്യത തീരെ കുറവാണ്. പാക്കിസ്ഥാനെ ബംഗ്ലാദേശ് അട്ടിമറിച്ചില്ലെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനുമാകും ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമിയിൽ എത്തുക. അതുകൊണ്ട് തന്നെ ട്വന്റി ട്വന്റിയിലെ കലാശ പോരാട്ടത്തിന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടാനുള്ള സാധ്യതയും കൂടും. ന്യൂസിലണ്ടും ഇംഗ്ലണ്ടുമാണ് ഗ്രൂപ്പ് ഒന്നിൽ നിന്ന് സെമിയിൽ എത്തിയത്.

ഗ്രൂപ്പ് രണ്ടിൽ ഒന്നാമത് എത്തിയാൽ ഇന്ത്യയുടെ സെമി എതിരാളി ഇംഗ്ലണ്ടാകും. മറിച്ചാണെങ്കിൽ ന്യൂസിലണ്ടും. ഏതായാലും ബംഗ്ലാദേശ്-പാക്കിസ്ഥാൻ മത്സരം തീരുന്നതോട ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇന്ത്യയ്‌ക്കൊപ്പം ആര് സെമിയിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പാകും. അപ്പോഴും സെമി ലൈനപ്പിൽ വ്യക്തത വരണമെങ്കിൽ ഇന്ത്യാ സിംബാബ് വെ മത്സരം കഴിയണം. ഏതായാലും ശക്തമായ ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലായി സെമി മാറും. ആർക്കും ഫൈനലിലേക്ക് ജയിച്ചു കുതിക്കാൻ കഴിയുമെന്ന തരത്തിൽ പ്രവചനാതീതമായി സെമി മാറും.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നെതർലൻഡ്‌സ് അട്ടിമറി ജയം നേടിയതോടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് രണ്ടിൽ വഴിത്തിരിവ് ഉണ്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്ക ടൂർണ്ണമെന്റെിൽ നിന്ന് പുറത്തായി. ഇതോടെ ഇന്ത്യ സെമി ഉറപ്പിച്ചപ്പോൾ പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം നിർണായകമായി. ജയിക്കുന്നവർക്ക് സെമിയിൽ പ്രവേശിക്കാം.

ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് 13 റണ്ണിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പ ബാവുമ നെതർലൻഡ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തിൽ നെതർലൻഡ്‌സ് 158 റണ്ണടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 145 റൺസിൽ നെതർലൻഡ്‌സ് ബൗളർമാർ തളച്ചു. എട്ടുവിക്കറ്റും വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്‌സിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ച കോളിൻ അക്കർമാൻ ആണ് മത്സരത്തിലെ താരം. 26 പന്തിൽ നിന്ന് പുറത്താകാതെ അക്കർമാൻ 41 റൺസടിച്ചു. സ്റ്റീഫൻ മൈബർഗും (37) ടോം കൂപ്പറും (35) നെതർലൻഡ്‌സ് നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ നിരയിൽ ആർക്കും കാര്യമായ ചെറുത്തുനിൽപ്പിന് സാധിച്ചില്ല. 25 റൺസ് നേടിയ റീലി റോസോവ് ആണ് ടോപ് സ്‌കോറർ.

ഞായറാഴ്ച ഉച്ചയ്ക്ക് സിംബാബ്‌വെയുമായാണ് ഇന്ത്യയുടെ അവസാന മത്സരം. ഇതിന് മുമ്പായി തന്നെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുകാണ്. ഗ്രൂപ്പ് രണ്ടിലെ അവസാനത്തെ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശും പാക്കിസ്ഥാനും മൈതാനത്തിറങ്ങിയിട്ടുണ്ട്. ഇതിൽ വിജയിക്കുന്നവർ സെമിയിൽ പ്രവേശിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP