Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടു വർഷം മുമ്പ് ഒമാനിൽ നിന്ന് യുഎഇയിൽ എത്തിയ വാടാനപ്പള്ളിക്കാരൻ; 50 ദിർഹം മുടക്കി 19 കൂട്ടുകാരുമായി ചേർന്ന് ടിക്കറ്റെടുത്തി; 56 കോടി അടിച്ചത് രണ്ട് ടിക്കറ്റ് എടുത്തപ്പോൾ സൗജന്യമായി കിട്ടിയ മൂന്നാം അബുദാബി ബിഗ് ടിക്കറ്റിന്; സമ്മാനം അടിച്ചെന്ന് പറയാൻ അവതാരകർ വിളിച്ചപ്പോൾ പറ്റിക്കാൻ വിളിച്ചതെന്ന് കരുതി ഫോൺ കട്ട് ചെയ്തു; സജേഷിന് ലോട്ടറി അടിച്ച കഥ

രണ്ടു വർഷം മുമ്പ് ഒമാനിൽ നിന്ന് യുഎഇയിൽ എത്തിയ വാടാനപ്പള്ളിക്കാരൻ; 50 ദിർഹം മുടക്കി 19 കൂട്ടുകാരുമായി ചേർന്ന് ടിക്കറ്റെടുത്തി; 56 കോടി അടിച്ചത് രണ്ട് ടിക്കറ്റ് എടുത്തപ്പോൾ സൗജന്യമായി കിട്ടിയ മൂന്നാം അബുദാബി ബിഗ് ടിക്കറ്റിന്; സമ്മാനം അടിച്ചെന്ന് പറയാൻ അവതാരകർ വിളിച്ചപ്പോൾ പറ്റിക്കാൻ വിളിച്ചതെന്ന് കരുതി ഫോൺ കട്ട് ചെയ്തു; സജേഷിന് ലോട്ടറി അടിച്ച കഥ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹത്തിന്റെ (ഏതാണ്ട് 56 കോടിയിലേറെ രൂപ) സമ്മാനം നേടിയ മലയാളി എൻ.എസ്. സജേഷിനെ സന്തോഷ വാർത്ത അറിയിക്കാൻ വിളിച്ചപ്പോൾ അദ്ദേഹം ഫോൺ കട്ടുചെയ്യുകയും പിന്നീട് ഫോൺ എടുക്കാതിരിക്കുകയും ചെയ്തു. നാടകീയ സംഭവങ്ങളാണ് നടന്നത്. ദുബായിൽ താമസിക്കുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിയായ സജേഷിന്റെ പേരിലാണ് ടിക്കറ്റ് എടുത്തിരുന്നത്. ദുബായിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന സജേഷ് നാലു വർഷമായി കൂട്ടുകാരുമൊത്ത് ടിക്കറ്റ് എടുത്തിരുന്നു. 20 പേരും 50 ദിർഹം വീതം മുടക്കിയാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് സജേഷ് പറഞ്ഞു. 245 സീരീസിലെ 316764 എന്ന ടിക്കറ്റ് നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്.

കഴിഞ്ഞ സീരിസിലെ വിജയിയും മലയാളിയുമായ കെ.പി. പ്രദീപാണ് ഈ മാസത്തെ വിജയിയെ തെരഞ്ഞെടുത്തത്. അതിലും ഭാഗ്യം മലയാളിയായി. ടിക്കറ്റ് അടിക്കുന്നവരെ വിളിച്ച് ഫോണിൽ അറിയിക്കുന്നത് പതിവാണ്. ഇങ്ങനെ വിളിച്ചപ്പോഴാണ് ആരോ പറ്റിക്കുകയാണെന്ന് കരുതി സജേഷ് ഫോൺ കട്ടു ചെയ്തത്. ആരെങ്കിലും പറ്റിക്കാൻ വിളിക്കുന്നതാണെന്ന സംശയത്തിൽ ഫോൺ കട്ട് ചെയ്തതാകുമെന്നാണ് പരിപാടിയുടെ അവതാരകൻ റിച്ചാർഡ് പറഞ്ഞത്. ഈ മാസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പരിസരത്തുവച്ചാണ് നറുക്കെടുപ്പ് നടന്നത്. മൂന്നാം തീയതി യുഎഇ സമയം രാത്രി 7.30നായിരുന്നു നറുക്കെടുപ്പ്. 500ഓളം പേർ നറുക്കെടുപ്പ് നേരിട്ടുകാണാൻ എത്തിയിരുന്നു.

നറുക്കെടുപ്പ് കഴിഞ്ഞ ശേഷം അവതാരകരായ റിച്ചാർഡും ബുഷറയും ടിക്കറ്റ് ഓഡിറ്റർമാർക്ക് കൈമാറി. അത് പരിശോധിക്കുകയും വിജയിയെ ഫോണിൽ വിളിക്കുകയുമായിരുന്നു. ഇതിനിടെ അവതാരകയായ ബുഷറ മറ്റൊരു കാര്യം വെളിപ്പെടുത്തിയത്. സൗജന്യ ടിക്കറ്റിനാണ് സജേഷിന് വമ്പൻ സമ്മാനം അടിച്ചതെന്ന കാര്യം. അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടെണ്ണം എടുത്താൽ ഒരെണ്ണം സൗജന്യമാണ്. സജേഷിനും കൂട്ടുകാർക്കും ഭാഗ്യം കൊണ്ടുവന്നത് ഈ സൗജന്യ ടിക്കറ്റായിരുന്നു. ഒക്ടോബർ 21നാണ് ടിക്കറ്റ് എടുത്തതെന്നും അവർ വ്യക്തമാക്കി.

പിന്നീട് സജേഷിനെ ഫോണിൽ വിളിച്ചു. അൽപസമയത്തിനുള്ളിൽ സജേഷ് ഫോൺ എടുത്തു. 'ഹലോ, സജേഷ് ആണോ'. 'അതേ' എന്നു മറുപടി. 'നിങ്ങൾ ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ലൈവ്് നറുക്കെടുപ്പ് കാണുന്നുണ്ടോ' റിച്ചാർഡ് ചോദിച്ചു. അൽപം പരുങ്ങലോടെ ആദ്യം ഉണ്ടെന്നായിരുന്നു സജേഷ് പറഞ്ഞത്. എന്നാൽ, നിങ്ങൾ കാണുന്നുണ്ടോയെന്ന് റിച്ചാർഡ് വീണ്ടും ചോദിച്ചപ്പോൾ 'ഇല്ലെന്ന്' മറുപടി പറഞ്ഞു. നിങ്ങൾ കണ്ടിരുന്നുവെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുകയാണെന്ന് റിച്ചാർഡ് പറഞ്ഞു.

'ഞാൻ റിച്ചാർഡാണ് ബുഷ്‌റ എന്റെയൊപ്പം ഉണ്ട്' എന്നു പറഞ്ഞു അവതാരകൻ സ്വയം പരിചയപ്പെടുത്തി. ഞങ്ങൾക്കൊപ്പം ഇവിടെ 500 സുഹൃത്തുക്കളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'നിങ്ങൾ ഒക്ടോബർ 21നു ബിഗ് ടിക്കറ്റ് എടുത്തിരുന്നില്ലേ?' എന്നായിരുന്നു റിച്ചാർഡിന്റെ അടുത്ത ചോദ്യം. 'അതേ' എന്നു സജേഷ് മറുപടി പറഞ്ഞു. 'ഞങ്ങൾ ഫോൺ വിളിക്കുന്നത്...' എന്നു റിച്ചാർഡ് പറഞ്ഞു തുടങ്ങുമ്പോഴേക്കും സജേഷ് ഫോൺ കട്ടു ചെയ്തു.

പിന്നീട് രണ്ടു തവണ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. ആരെങ്കിലും പറ്റിക്കാൻ വിളിക്കുന്നതാകുമെന്നു അദ്ദേഹം കരുതിക്കാണുമെന്ന് അവതാരകനായ റിച്ചാർഡ് പറഞ്ഞു. നിങ്ങൾ 25 മില്യൺ നേടിയെന്ന രണ്ടു വാക്കു കൂടിയേ എനിക്കു പറയാനുള്ളൂവെന്നു റിച്ചാർഡ് ഫോൺ കട്ടു ചെയത് ശേഷം പറയുകയും ചെയ്തു. ദുബായിൽ താമസിക്കുന്ന സജേഷ് രണ്ടു വർഷം മുൻപാണ് ഒമാനിൽ നിന്ന് യുഎഇയിൽ എത്തിയത്.

നാലുവർഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ഓൺലൈനായി 20 സുഹൃത്തുക്കളുമായി ചേർന്നാണ് വാങ്ങിയത്. സമ്മാനത്തുക പങ്കിട്ടെടുക്കും. ''ജോലി ചെയ്യുന്ന ഹോട്ടലിൽ 150ൽ അധികം ജോലിക്കാരുണ്ട്. ഇവരിൽ പലരെയും സഹായിക്കാൻ ആഗ്രഹിക്കുന്നു''- പണം എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യത്തിന് സജേഷിന്റെ മറുപടി ഇതായിരുന്നു. ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ നറുക്കെടുപ്പിൽ 14 പേർക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകൾ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം സ്വന്തമാക്കിയത് 175544 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഈജിപ്ത് സ്വദേശി മുഹമ്മദ് അബ്ദേൽഗാനി മഹ്‌മൂദ് ഹാഫേസ് ആണ്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിർഹം സ്വന്തമാക്കിയത് 275155 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയിൽ നിന്നുള്ള മുഹമ്മദ് അൽതാഫ് ആലം ആണ്. 50,000 ദിർഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ മൊയ്തീൻ മുഹമ്മദ് ആണ്. 240695 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്.

അഞ്ചാം സമ്മാനമായ 20,000 ദിർഹം സ്വന്തമാക്കിയത് 096730 എന്ന ടിക്കറ്റ് നമ്പരിനുടമയായ നയകാന്തി സോമേശ്വര റെഡ്ഡിയാണ്. ആറാം സമ്മാനമായ 20,000 ദിർഹം നേടിയത് 059665 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയിൽ നിന്നുള്ള ദുർഗ പ്രസാദ് ആണ്. ഏഴാം സമ്മാനമായ 20,000 ദിർഹം നേടിയത് 325762 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യയിൽ നിന്നുള്ള മാത്യു പെരുന്തെകരി സ്റ്റീഫൻ ആണ്. 344415 എന്ന നമ്പരിലൂടെ ഇന്ത്യക്കാരനായ ബാവ അബ്ദുൽ ഹമീദ് എടത്തല കുറ്റാശ്ശേരിയാണ് എട്ടാം സമ്മാനമായ 20,000 ദിർഹം സ്വന്തമാക്കിയത്.

ഒമ്പതാം സമ്മാനമായ 20,000 ദിർഹം നേടിയത് യുഎഇ സ്വദേശിയായ മുഹമ്മദ് യൂസഫ് മുഹമ്മദ് മുറാദ് അൽബുലുഷി അൽബൂഷിയാണ്. 052152 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 275598 എന്ന ടിക്കറ്റ് നമ്പരിലൂടെ പത്താം സമ്മാനമായ 20,000 ദിർഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ അബ്ദുൽ ഹസ്സനാണ്. 126318 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയിൽ നിന്നുള്ള ബാവ യാഖൂബ് പതിനൊന്നാം സമ്മാനമായ 20,000 ദിർഹം നേടി. 12ാം സമ്മാനമായ 20,000 ദിർഹം ഇന്ത്യക്കാരനായ റാഫേൽ മഠത്തിപറമ്പിൽ ജോസഫ് നേടി. 325726 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്.

13ാം സമ്മാനമായ 20,000 ദിർഹം നേടിയത് ഇന്ത്യയിൽ നിന്നുള്ള ഗയം വി എസ് കെ മോഹൻ റെഡ്ഡി വാങ്ങിയ 125848 എന്ന നമ്പരിലുള്ള ടിക്കറ്റാണ്. 14ാം സമ്മാനമായ 20,000 ദിർഹം സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്നുള്ള ശൈഖ് റാഷിദ് കരങ്ങാടൻ ആണ്. 248350 എന്ന ടിക്കറ്റാണ് സമ്മാനാർഹമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP