Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ബിജെപി. ഓഫർ വെച്ചു; കേന്ദ്ര ഏജൻസികളുടെ പിടിയിൽപ്പെട്ട മന്ത്രിമാരെ വെറുതെ വിടാമെന്ന് വാഗ്ദാനം ചെയ്തു; സമീപിച്ചത് എ.എ.പിയിലെ ചിലരിലൂടെ'; ആരോപണം ഉന്നയിച്ച് കെജ്രിവാൾ

'ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ബിജെപി. ഓഫർ വെച്ചു; കേന്ദ്ര ഏജൻസികളുടെ പിടിയിൽപ്പെട്ട മന്ത്രിമാരെ വെറുതെ വിടാമെന്ന് വാഗ്ദാനം ചെയ്തു;  സമീപിച്ചത് എ.എ.പിയിലെ ചിലരിലൂടെ'; ആരോപണം ഉന്നയിച്ച് കെജ്രിവാൾ

ന്യൂസ് ഡെസ്‌ക്‌

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി. ആംആദ്മി പാർട്ടിയിലെ ചില നേതാക്കളെ സമീപിച്ചുവെന്ന അവകാശവാദവുമായി എ.എ.പി. ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ.

ഗുജറാത്ത് തിരഞ്ഞെടുപ്പിൽനിന്ന് എ.എ.പി. പിന്മാറുന്നപക്ഷം ഡൽഹി മന്ത്രിസഭാംഗങ്ങളും കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവരുമായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരെ കേസുകളിൽനിന്ന് ഒഴിവാക്കാം എന്നായിരുന്നു വാഗ്ദാനമെന്ന് കെജ്രിവാൾ ആരോപിച്ചു. എൻ.ഡി.ടി.വിയുടെ പ്രത്യേക സംവാദ പരിപാടിയിൽ പങ്കെടുക്കവെയാണ് ബിജെപി നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

'ആം ആദ്മി പാർട്ടി വിട്ടാൽ ഡൽഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെ ഇപ്പോൾ അവർ എന്നെ സമീപിച്ചിരിക്കുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പിന്മാറിയാൽ രണ്ടുമന്ത്രിമാരേയും കേസുകളിൽ നിന്നും മുക്തരാക്കാമെന്ന് അവർ വാഗ്ദാനം ചെയ്തു.'- കെജ്രിവാൾ പറഞ്ഞു. വിവാദമായ ഡൽഹി മദ്യനയക്കേസിലാണ് ഡൽഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. അതേസമയം, കള്ളപ്പണവെളുപ്പിക്കൽ കേസിൽ പ്രതിയായ മറ്റൊരു മന്ത്രി സത്യേന്ദർ ജെയിൻ നിലവിൽ ജയിലിലാണ്.

ആരാണ് വാഗ്ദാനവുമായി സമീപിച്ചതെന്ന് ചോദിച്ചപ്പോൾ, തന്റെ തന്നെ കൂട്ടത്തിലെ ഒരാളെ എങ്ങനെയാണ് പറയുക എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. എ.എ.പിയിലെ തന്നെ ചിലരിലൂടെയാണ് ബിജെപി. തന്നെ സമീപിച്ചത്. ഒരിക്കലും നേരിട്ട് സമീപിച്ചിട്ടില്ലെന്നും അദ്ദേഹം നൽകി. ഒരാളിൽനിന്നും മറ്റൊരാളിലേക്ക് കൈമാറി നിങ്ങളുടെ സുഹൃത്ത് വഴി അവസാനം സന്ദേശം നിങ്ങളിലേക്ക് എത്തിക്കുകയാണ് ബിജെപി. രീതിയെന്നും കെജ്രിവാൾ ആരോപിച്ചു.

ഗുജറാത്തിൽ ബിജെപിക്ക് പരാജയഭീതി പിടിപെട്ടിട്ടുണ്ടെന്ന് കേജ്‌രിവാൾ അഭിപ്രായപ്പെട്ടു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പുകളിലും എ.എ.പിയോട് തോൽക്കുമെന്ന ഭയത്തിലാണ് ബിജെപി. അവർ തന്റെ പാർട്ടിയെ പരാജയപ്പെടുത്താനുള്ള എല്ലാ വഴികളും അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിൽ ആം ആദ്മി സർക്കാർ അധികാരത്തിൽ വരുമെന്നും 182 അംഗ നിയമസഭയിൽ കോൺഗ്രസ് അഞ്ചിൽ താഴെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും കെജ്രിവാൾ പ്രവചിച്ചു. ഗുജറാത്തിൽ നിലവിൽ തന്നെ പാർട്ടി രണ്ടാമതാണ്. കോൺഗ്രസിനേക്കാൾ വളരെയധികം മുന്നിലാണ് എ.എ.പി. വോട്ടെടുപ്പിന് ഒരുമാസം മുൻപ് ബിജെപിയേയും പിന്തള്ളുമെന്നും കെജ്രിവാൾ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP