Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബാർ കോഴ ആരോപണം ഉയർത്തിക്കൊണ്ടുവന്നതു മുഖ്യമന്ത്രി; ലക്ഷ്യം മാണിയുടെ ഇടതു പ്രവേശനം തടയൽ; എൽഡിഎഫ് പിന്തുണയോടെ മാണിയെ മുഖ്യമന്ത്രിയാക്കാൻ ഇടനിലക്കാരനായെന്നും പി സി ജോർജ്

ബാർ കോഴ ആരോപണം ഉയർത്തിക്കൊണ്ടുവന്നതു മുഖ്യമന്ത്രി; ലക്ഷ്യം മാണിയുടെ ഇടതു പ്രവേശനം തടയൽ; എൽഡിഎഫ് പിന്തുണയോടെ മാണിയെ മുഖ്യമന്ത്രിയാക്കാൻ ഇടനിലക്കാരനായെന്നും പി സി ജോർജ്

കോട്ടയം: കെ എം മാണി എൽഡിഎഫിലേക്കു പോകുന്നതു തടയാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെയാണ് ബാർ കോഴ ആരോപണം ഉയർത്തിക്കൊണ്ടുവന്നതെന്നു മുൻ ചീഫ് വിപ്പ് പി സി ജോർജ്. എൽഡിഎഫ് പിന്തുണയോടെ മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾക്കു താൻ ഇടനിലക്കാരനായി നിന്നുവെന്നും പി സി ജോർജ് പറഞ്ഞു.

കോട്ടയം പ്രസ് ക്ലബിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുവെയാണ് ജോർജിന്റെ വെളിപ്പെടുത്തൽ. മാണിയെ മുഖ്യനാക്കാനുള്ള നീക്കങ്ങൾക്കു തടയിടാനാണു ബാർ കോഴക്കേസ് ഉയർത്തി ഉമ്മൻ ചാണ്ടി രംഗത്തെത്തിയത്.

കേരളത്തിൽ ഇപ്പോൾ നടക്കുന്ന എല്ലാ രാഷ്ട്രീയ തിന്മകളുടെയും ആദ്യത്തെ ഉത്തരവാദിയും ഒന്നാം പ്രതിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നും ജോർജ് ആരോപിച്ചു. എംഎൽഎ സ്ഥാനം ഉടൻ തന്നെ രാജിവെക്കും. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന യു.ഡി.എഫ് സർക്കാരിൽ തുടരാൻ താൽപര്യമില്ല. ഈ അഴിമതി സർക്കാറിനായി നിയമസഭയിൽ വോട്ട് ചെയ്യാൻ തനിക്കാവില്ല. യു.ഡി.എഫ് സർക്കാർ കർഷകരെ പൂർണമായും വഞ്ചിക്കുകയായിരുന്നുവെന്നും ജോർജ് പറഞ്ഞു.

അതിനിടെ, ഈ ആരോപണം നിഷേധിച്ച് കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ആന്റണി രാജു രംഗത്തെത്തി. ജോർജ് തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇത്തരമൊരു ചർച്ച നടത്താൻ പാർട്ടി ജോർജിനെ ചുമതലപ്പെടുത്തിയിട്ടില്ല. ആരുമായാണ് ജോർജ് ചർച്ച നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുമുന്നണിയിൽ കയറിക്കൂടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജോർജ് ആരോപണം ഉന്നയിക്കുന്നതെന്നും ആന്റണി രാജു കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP