Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഴ്സിങ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്; പോസ്റ്റ് ബേസിക് നഴ്സിങ് സീറ്റുകളും വർധിപ്പിക്കും; കർമ്മ പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

നഴ്സിങ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്; പോസ്റ്റ് ബേസിക് നഴ്സിങ് സീറ്റുകളും വർധിപ്പിക്കും; കർമ്മ പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സിങ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനത്തിൽ ഹെൽത്ത് പ്രൊഫഷണലുകളെ വലിയ രീതിയിൽ ആവശ്യമാണെന്ന് മനസിലായിട്ടുണ്ട്. അതേസമയം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി വരുന്നു. സംസ്ഥാനത്തിന് ആവശ്യമുള്ളവരുടേയും പുറത്ത് പോകാൻ താത്പര്യമുള്ളവരുടേയും എണ്ണം കണക്കിലെടുത്ത് കൂടുതൽ സീറ്റുകൾ വർധിപ്പിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കും. അതിനനുസരിച്ചുള്ള ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. നഴ്സിങ് വിദ്യാഭ്യാസത്തിന്റെ പുരോഗതിയും പുതിയ കോളേജുകൾ ആരംഭിക്കുന്നതുമായും ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാർ മേഖലയിൽ നിലവിലെ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന് കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. നാഷണൽ നഴ്സിങ് കൗൺസിൽ മാനദണ്ഡമനുസരിച്ച് ഗുണനിലവാരം ഉറപ്പാക്കും. സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നഴ്സിങ് കോളേജുകളും ഹെൽത്ത് സർവീസിന് കീഴിൽ നഴ്സിങ് സ്‌കൂളുകളുമുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലും നഴ്സിങ് കോളേജുകളുണ്ട്. രണ്ട് സർക്കാർ മെഡിക്കൽ കോളേജുകളും രണ്ട് സർക്കാർ നഴ്സിങ് കോളേജുകളും 5 സ്വകാര്യ നഴ്സിങ് കോളേജുകളും മാനദണ്ഡങ്ങൾ പാലിച്ച് ഈ വർഷം പുതുതായി ആരംഭിച്ചിരുന്നു. 510 നഴ്സിങ് സീറ്റുകളാണ് ഈ വർഷം വർധിപ്പിക്കാനായത്. പോസ്റ്റ് ബേസിക് നഴ്സിങ് സീറ്റുകൾ വർധിപ്പിക്കാനും നിർദ്ദേശം നൽകി.

സംസ്ഥാനത്ത് ബി.എസ്.സി. നഴ്സുമാരെ ഗണ്യമായി വർധിപ്പിക്കണം. ക്രിട്ടിക്കൽ കെയർ, സൈക്യാട്രി തുടങ്ങിയ എം.എസ്.സി. നഴ്സിങ് വിഭാഗത്തിൽ കൂടുതൽ വിദ്യാർത്ഥികളെ സൃഷ്ടിക്കാനാകണം. തിരുവനന്തപുരം, ആലപ്പുഴ നഴ്സിങ് കോളേജുകളിൽ എം.എസ്.സി. സൈക്യാട്രി നഴ്സിങ് ആരംഭിക്കും. അടുത്ത വർഷം മുതൽ എം.എസ്.സി. നഴ്സിംഗിൽ പുതിയ സ്പെഷ്യാലിറ്റികൾ ആരംഭിക്കും. ഈ വർഷം തന്നെ നഴ്സിങ് സീറ്റുകൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കണം. സർക്കാർ നഴ്സിങ് കോളേജുകളിൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് വേണ്ടിയുള്ള നഴ്സിങ് സീറ്റുകൾ വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പോസൽ നൽകാൻ നഴ്സിങ് കോളേജ് പ്രിൻസിപ്പൽമാർക്ക് മന്ത്രി നിർദ്ദേശം നൽകി. ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ആരോഗ്യ സർവകലാശാല, നഴ്സിങ് കൗൺസിൽ എന്നിവരുടെ പിന്തുണയും മന്ത്രി അഭ്യർത്ഥിച്ചു. നഴ്സിങ് മേഖലയിലെ വിവിധ പ്രശ്നങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻഎച്ച്എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. കാർത്തികേയൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. നന്ദകുമാർ, നോഡൽ ഓഫീസർ ഡോ. ഹബീബ്, ജോ. നഴ്സിങ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സലീന ഷാ, അഡീ. ഡയറക്ടർ നഴ്സിങ് എം.ജി. ശോഭന, ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. മനോജ്, നഴ്സിങ് കൗൺസിൽ രജിസ്ട്രാർ സുലേഖ, നഴ്സിങ് കോളേജ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP