Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരിങ്കടലിൽ റഷ്യൻ ഫ്ളീറ്റിന് നേരെ ആക്രമിച്ചതും പൈപ്പ് ലൈൻ തകർത്തതും ബ്രിട്ടനെന്ന് തെളിവുമായി റഷ്യ; ഗുരുതരാമയ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ്; ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി ശകാരിച്ച് റഷ്യ

കരിങ്കടലിൽ റഷ്യൻ ഫ്ളീറ്റിന് നേരെ ആക്രമിച്ചതും പൈപ്പ് ലൈൻ തകർത്തതും ബ്രിട്ടനെന്ന് തെളിവുമായി റഷ്യ; ഗുരുതരാമയ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ്; ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി ശകാരിച്ച് റഷ്യ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധത്തിൽ ബ്രിട്ടൻ അതിരുവിട്ട് ഇടപെടുന്നുവെന്ന് ബ്രിട്ടനിലെ റഷ്യൻ അംബാസിഡർ കുറ്റപ്പെടുത്തി. അതേസമയം, ആണവായുധങ്ങൾ പ്രയോഗിക്കാൻ പുടിന് ഉദ്ദേശമില്ലെന്നും നയതന്ത്ര പ്രതിനിധി വെളിപ്പെടുത്തി. കരിങ്കടലിൽ നിലകൊണ്ടിരുന്ന റഷ്യൻ കപ്പൽ വ്യുഹത്തിനെതിരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ബ്രിട്ടന് പങ്കുണ്ട് എന്നതിന്റെ തെളിവ് ലഭിച്ചതായി അംബാസിഡർ ആൻഡേരി കെലിൻ അവകാശപ്പെട്ടു. അത്, റഷ്യയിൽ ബ്രിട്ടീഷ് അംബാസിഡർക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

റഷ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കും റഷ്യൻ കപ്പൽ വ്യുഹത്തിനും എതിരായി നടന്ന ആക്രമണങ്ങളിലെല്ലാം തന്നെ പരിശീലനമ്മ്, ആസൂത്രണം, തയ്യാറെടുപ്പ്, നടത്തിപ്പ് എന്നിവയിലെല്ലാം ബ്രിട്ടൻ സജീവ പങ്കാളിത്തം വഹിച്ചതായി കെലിൻ സ്‌കൈ ന്യുസിനോട് പറഞ്ഞു. അധികം വൈകാതെ തന്നെ തെളിവുകൾ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

ബ്രിട്ടൻ കളിക്കുന്നത് തീർത്തും അപകടകരമായ കളിയാണെന്ന് പറഞ്ഞ കെലിൻ, ഒരുപക്ഷെ ഒരു മടക്കയാത്ര സാധ്യമല്ലാത്ത അത്ര നാശങ്ങളിലേക്ക് ഇത് നയിച്ചേക്കുമെന്നും മുന്നറിയിപ്പ് നൽകി.അതേസമയം, ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ജെയിംസ് ക്ലെവെർലി റഷ്യയുടെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞു. പുടിന്റെ വ്യാജപ്രചാരണങ്ങൾ ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്ററിൽ കുറിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഇതിനു മുൻപും റഷ്യ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്രഖ്യാപിതമായ ഒരു ആണവായുധ ഉപയോഗവും മേഖലയിൽ യുക്രെയിൻ ചെയ്തിട്ടില്ലെന്ന ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ റിപ്പോർട്ടും അദ്ദേഹം ട്വീറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ഉപാധികളോടെയുള്ള പിന്മാറ്റത്തിന് റഷ്യ സന്നദ്ധമാണെന്ന് കെലിൻ വ്യക്തമാക്കി. എന്നാൽ, യുക്രെയിനിലെ റഷ്യൻ വംശജരുടെ രക്ഷക്കായി കുറച്ച് റഷ്യൻ സൈന്യത്തിന്റെ സാന്നിദ്ധ്യം അതിർത്തി പ്രദേശങ്ങളിൽ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം, റഷ്യയിൽ യു കെ അംബാസിഡറെ വിളിച്ചു വരുത്തി നോർഡ് സ്ട്രീം പൈപ്പ് ലൈനിലും കരിങ്കടലിലും നടന്ന ആക്രമണങ്ങളിൽ ബ്രിട്ടന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ കൈമാറിയതായി ചില റിപ്പോർട്ടുകൾ പറയുന്നു.

യു കെ അംബാസിഡർ ഡെബോറ ബ്രോണറ്റിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവർ മന്ത്രാലയത്തിൽ എത്തുമ്പോൾ, ബ്രിട്ടൻ തീവ്രവാദ രാജ്യം എന്ന പ്ലക്കാർഡുകൾ ഏന്തി നിരവധി റഷ്യക്കാർ അവർക്കെതിരെ പ്രതിഷേധിക്കാൻ എത്തിയിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടർന്നാൽ ബ്രിട്ടനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും റഷ്യ അംബാസിഡർ വഴി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP