Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മികച്ച നിലവാരത്തിലുള്ള റോഡ് നിർമ്മിച്ചിട്ട് ഒരു വർഷം; ഇതുവരെ ഉണ്ടായത് 66 അപകടങ്ങൾ: ജീവൻ നഷ്ടമായത് ഏഴു പേർക്ക്: മണിമല പൊൻകുന്നം പാതയിൽ അപകടം പതിവാകുന്നു

മികച്ച നിലവാരത്തിലുള്ള റോഡ് നിർമ്മിച്ചിട്ട് ഒരു വർഷം; ഇതുവരെ ഉണ്ടായത് 66 അപകടങ്ങൾ: ജീവൻ നഷ്ടമായത് ഏഴു പേർക്ക്: മണിമല പൊൻകുന്നം പാതയിൽ അപകടം പതിവാകുന്നു

സ്വന്തം ലേഖകൻ

മണിമല: മികച്ച നിലവാരത്തിൽ നിർമ്മിച്ച ഒന്നാണ് മണിമല പൊൻകുന്നം പാത. ഈ പാത നിർമ്മിച്ച് ആദ്യ വർഷം തന്നെ ആദ്യ വർഷം തന്നെ മണിമല -പ്ലാച്ചേരി പൊൻകുന്നം റോഡിൽ ചെറുതും വലുതുമായ 66 അപകടങ്ങൾ ഉണ്ടായി. ഏഴ് പേർക്ക് ജീവൻ നഷ്ടമായി. 58 പേർക്ക് പരുക്കേറ്റു. കാറും ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചതാണ് അവസാനത്തേത്.

റോഡുകളെല്ലാം ഉന്നത നിലവാരത്തിൽ. പക്ഷേ അപകടങ്ങൾക്ക് മാത്രം അവസാനമില്ല. ദേശീയ പാത 183, കറുകച്ചാൽ - മണിമല, ചങ്ങനാശേരി - വാഴൂർ റോഡുകളിൽ ആഴ്ചയിൽ കുറഞ്ഞത് 10 അപകടങ്ങളെങ്കിലും ഉണ്ടാകും. കൂടുതലും കറുകച്ചാൽ മേഖലയിൽ. കഴിഞ്ഞ ഒന്നര മാസത്തിനിടെ 7 പേരാണു വിവിധ റോഡപകടത്തിൽ മരിച്ചത്. 2 പേർ ഒഴികെ എല്ലാവരും ബൈക്ക് യാത്രക്കാർ. നെടുംകുന്നം പുന്നവേലി റോഡിലാണ് കഴിഞ്ഞയാഴ്ച ബൈ ക്ക് വൈദ്യുത തൂണിലിടിച്ച് യുവാവ് മരിച്ചത്. ഇതിന് മൂന്ന് ദിവസം മുൻപു മല്ലപ്പള്ളി റോഡിൽ നെടുങ്ങാടപ്പള്ളിയിൽ സമീപം സ്‌കൂട്ടർ ലോറിയിലിടിച്ച് മറ്റൊരു യുവാവ് മരിച്ചു.

അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണം. വാഹനങ്ങളുടെ തേഞ്ഞ ടയറുകൾ മൂലം നിയന്ത്രണം നഷ്ടപ്പെടുന്നതും പൊലീസ് പരിശോധനയിൽ നിയമലംഘനം നടത്തി അമിത വേഗത്തിൽ പായുന്നതും അപകട കാരണമാകാറുണ്ട്.

കെകെ റോഡിലും വാഴൂർ ചങ്ങനാശേരി റോഡിലും പതിറ്റാണ്ടുകൾക്കു മുൻപ് നിർമ്മിച്ച റോഡ് അതേപടി നിലനിർത്തി ഉന്നത നിലവാരത്തിൽ ടാർ ചെയ്യുന്നതൊഴിച്ചാൽ റോഡിന് ആവശ്യമായ സുരക്ഷ സംവിധാനങ്ങളില്ല. പുതുതായി നിർമ്മിച്ച പൊൻകുന്നം പുനലൂർ റോഡിൽ പ്രധാന ജംക്ഷനിൽ മാത്രമാണ് വഴിവിളക്കുള്ളത്. കൊടുംവളവുകളിൽ എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. അപകടങ്ങൾ തുടർച്ചയായി സംഭവിച്ചിട്ടും പരിഹാരമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP