Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണർക്കെതിരെ ആഞ്ഞടിച്ചിട്ടും രോഷം അടങ്ങാതെ മുഖ്യമന്ത്രി എത്തി; 20മിനിട്ട് സ്വാഗത പ്രസംഗം, 10 മിനിട്ട് അധ്യക്ഷപ്രസംഗം കൂടി ആയതോടെ നിലതെറ്റി; അവതാരകയുടെ അധികപ്രസംഗം കേട്ടതോടെ 'കടക്കുപുറത്ത് 'ഭാവമായി; മതിയാക്കി പോകാനും മേലാൽ ഇത്തരം ബുദ്ധിമുട്ടുകൾ ആവർത്തിക്കരുതെന്നും താക്കീത്

ഗവർണർക്കെതിരെ ആഞ്ഞടിച്ചിട്ടും രോഷം അടങ്ങാതെ മുഖ്യമന്ത്രി എത്തി; 20മിനിട്ട് സ്വാഗത പ്രസംഗം, 10 മിനിട്ട് അധ്യക്ഷപ്രസംഗം കൂടി ആയതോടെ നിലതെറ്റി; അവതാരകയുടെ അധികപ്രസംഗം കേട്ടതോടെ 'കടക്കുപുറത്ത് 'ഭാവമായി; മതിയാക്കി പോകാനും മേലാൽ ഇത്തരം ബുദ്ധിമുട്ടുകൾ ആവർത്തിക്കരുതെന്നും താക്കീത്

സായ് കിരൺ

തിരുവനന്തപുരം: പൊതുവേദികളിൽ, അസഹിഷ്ണുതയും രോഷവും പ്രകടിപ്പിക്കുന്ന മുഖ്യന്ത്രി പിണറായി വിജയന്റെ പ്രകൃതം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സമീപകാലത്ത് അതിന് വ്യത്യാസം വരുത്താനും മുഖത്ത് ചിരി കൊണ്ടുവരാനും അദ്ദേഹം പരമാവധി ശ്രമിക്കുന്ന കാഴ്ചയായിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം പിണറായി വീണ്ടും പഴയ രീതിയിലേക്ക് മടങ്ങിപോയി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച ശേഷം കലിയടങ്ങാതെ എത്തിയ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതാകാട്ടെ അധികപ്രസംഗങ്ങളും.

പേട്ട എസ് എൻ ഡി ഹാളായിരുന്നു വേദി. ഡോ പല്പു ഫൗണ്ടേഷന്റെ ഈ വർഷത്തെ അവാർഡ് ഡോ.കെ.പി.ഹരിദാസിന് നൽകുന്ന ചടങ്ങായിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് പോലെ കൃത്യസമയത്തെത്തി. എ കെ ജി ഹാളിൽ ഗവർണർക്കെതിരായ എൽ ഡി എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ വരവ്. എൽ ഡി എഫ് പരിപാടിയിൽ ഗവർണറുമായി പുതിയ പോർമുഖം തുറന്നിട്ടതിന്റെ കലിപ്പുമായാണ് മുഖ്യമന്ത്രി എത്തുന്നതെന്ന് പല്പു ഫൗണ്ടേഷൻ ഭാരവാഹികൾ അറിയാതെ പോയി.

കൃത്യസമയത്ത് മുഖ്യമന്ത്രി എത്തിയപ്പോഴേക്കും സ്വാഗത പ്രസംഗം തുടങ്ങി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അമ്പലത്തറ ചന്ദ്രബാബു സ്വാഗത പ്രസംഗം തുടങ്ങി. മുഖ്യമന്ത്രിയെ കണ്ടപ്പോഴേക്കും ആവേശം ഇരട്ടിയായി. ഇടംവലം നോക്കാതെ പിണറായിയെ വാനോളം പുകഴ്‌ത്താൻ തുടങ്ങി. സ്വാഗതം അങ്ങനെ 20 മിനിട്ട് നീണ്ടു, പിന്നാലെ അദ്ധ്യക്ഷ പ്രസംഗം അവാർഡ് കമ്മിറ്റി ചെയർപേഴ്സൺ ശൈലാ രവി 15 മിനിട്ട് പ്രസംഗിച്ചതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. മുഖ്യമന്ത്രി അതും കഴിഞ്ഞന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് അവതാരക പല്പുവിനെ കുറിച്ചും മുഖ്യമന്ത്രിയെ കുറിച്ചും വിശദമായ വിരണങ്ങളുമായെത്തിയത്. ഇതോടെ പിണറായിയുടെ ക്ഷമ നശിച്ചു, അവതാരകയെ മുഖ്യമന്ത്രി കൈ കാണിച്ച് അടുത്തേക്ക് വിളിപ്പിച്ചു. രോഷത്തോടെ മതി നിർത്തിക്കോളൂ എന്നായിരുന്നു പിണറായിയുടെ വാക്കുകൾ, അവതാരക അമ്പരന്നു.

എന്നാൽ സംഘാടകർ എഴുതി നൽകിയ കാര്യം മുഴുവൻ പയാൻ വേണ്ടി അവതാരക വീണ്ടും തുനിഞ്ഞെങ്കിലും മുഖ്യമന്ത്രി സീറ്റിൽ നിന്ന് എഴുന്നേറ്റു പിന്നാലെ സംഘാടകർ അനുനയിപ്പിച്ചു. ഇത്തരമൊരു പരിപാടി ആയതുകൊണ്ടാണ് വന്നതെന്നും, ഇനി ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞു. തുടർന്ന് പേരിനൊരു പ്രസംഗവും നടത്തി ഹരിദാസിന് അവാർഡും നൽകി മടങ്ങുകയായിരുന്നു.

എ കെ ജി ഹാളിൽ നടന്ന ചടങ്ങിൽ പോലും മുഖ്യമന്ത്രി തനിക്ക് മുമ്പ് അനാവശ്യമായ പ്രസംഗങ്ങൾ അനുവദിച്ചിരുന്നില്ല. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനായിരുന്നു സ്വാഗതം. കാര്യമായി സ്വാഗതം പറയാൻ ഇ പി ഒരുങ്ങിയെങ്കിലും പിണറായി അത് തടയുകയായിരുന്നു. എല്ലാവരുടെയും പേരെടുത്ത് സ്വാഗതം പറയാനുള്ള ശ്രമത്തിൽ നിന്ന് ഇ പി പിന്മാറുകയായിരുന്നു. എല്ലാവർക്കും ഒറ്റവാക്കിൽ സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ പ്രസംഗത്തിനായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ക്ഷണിച്ചെങ്കിലും കാനം മുഖ്യമന്ത്രിയോട് ചോദിച്ചു. ഞാൻ സംസാരിക്കണോ സി.എം സംസാരിക്കുമോ ? ഇല്ല സംസാരിച്ചോളു എന്ന് മുഖ്യന്ത്രി അനുവാദം നൽകിയ ശേഷമായിരുന്നു കാനത്തിന്റെ പ്രസംഗം. എൽ ഡി എഫ് പരിപാടിയിൽ പോലും അത്തരമൊരു സമീപനം സ്വീകരിച്ച ശേഷം തൊട്ടടുത്ത വേദയിലാണ് മുഖ്യമന്ത്രി വേദിയിലുരുത്തി പ്രസംഗം .മന്ത്രി വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎ, ഡോ. പി. ചന്ദ്രമോഹൻ, ടി. ശരത്ചന്ദ്ര പ്രസാദ്, ഡോ. വി.കെ. ജയകുമാർ, അഡ്വ. കെ. സാംബശിവൻ, വാർഡ് കൗൺലർ സി.എസ്. സുജാതാദേവി, മുൻകൗൺസിലർ ഡി. അനിൽകുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

മുമ്പ് പലവട്ടം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വേദിയിലിരുത്തി കാടുകയറി പ്രസംഗിച്ചവരോട് കലഹിച്ച് സംസാരിക്കാതെ പോയിട്ടുണ്ട്.2016 ജൂൺ 22ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷ വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് എഴുതി തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കാനാവാതെ വേദി വിടേണ്ടി വന്നു. സാക്ഷരതാ മിഷന്റെ ചുമതലയുണ്ടായിരുന്ന ഡോ. പി എസ് ശ്രീകലയുടെ സ്വാഗത പ്രസംഗം സമയപരിധിയും കടന്ന് കാടു കയറിയപ്പോഴാണ് പ്രസംഗം നടത്തിയവരെ പരസ്യമായി വിമർശിച്ച് മുഖ്യമന്ത്രിക്കു വേദി വിടേണ്ടി വന്നത്.

രാവിലെ പതിനൊന്നിന് ചടങ്ങ് നടക്കുമെന്നായിരുന്നു സംഘാടകർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത്. കൃത്യസമയത്തു തന്നെ അദ്ദേഹം എത്തി. എന്നാൽ മുഖ്യമന്ത്രിയുടെ സമയം പരിഗണിക്കാതെ സംഘാടക സമിതി കൺവീനറും അദ്ധ്യാപികയുമായ ഡോ പിഎസ്. ശ്രീകല സ്വാഗത പ്രസംഗം ദീർഘിപ്പിക്കുകയായിരുന്നു. 11.40 ആയപ്പോഴാണ് സ്വാഗത പ്രസംഗം അവസാനിച്ചത്.

അദ്ധ്യക്ഷനായി എത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥും തന്റെ പ്രസംഗം ചുരുങ്ങിയ വാക്കുകളിൽ ഒതുക്കി. എന്നാൽ എല്ലാം കഴിഞ്ഞ് ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗത്തിനായി മുഖ്യമന്ത്രിയെത്തിയപ്പോൾ സമയം 11.55 കഴിഞ്ഞിരുന്നു. പ്രസംഗത്തിനായി മുഖ്യമന്ത്രി വേദിയിൽ എത്തിയപ്പോൾ സമയം ദീർഘിപ്പിച്ചതിലുള്ള അതൃപ്തി മറച്ചുവയ്ക്കാതെ സംസാരിച്ചു.

'പതിനൊന്നിന് എത്തി പന്ത്രണ്ടിന് മടങ്ങി പോകാമെന്നാണ് ഞാൻ കരുതിയത്. ഇനിയിപ്പോൾ അതു നടക്കില്ല. ഈ സമയക്രമം അനുസരിച്ചാണ് ഞാൻ മറ്റുള്ള പരിപാടികൾക്കും എത്താമെന്ന് സമ്മതിച്ചിട്ടുള്ളത്. എനിക്കിനി എഴുതി തയ്യാറാക്കികൊണ്ടു വന്ന പ്രസംഗം വായിക്കാൻ കഴിയില്ല. സ്വാഗതം പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ 11.40 ആയി.' എന്ന് പറഞ്ഞ് കൊണ്ട് മുഖ്യമന്ത്രി വേദി വിടുകയായിരുന്നു.

2019 ഫെബ്രുവരി 26ന് കൊല്ലം ജില്ല ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും സ്വാഗത പ്രാസംഗികയുടെ പ്രസംഗം നീണ്ടതോടെ മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങുകയായിരുന്നു. സ്വാഗത പ്രസംഗം 40 മിനിറ്റും കടന്ന് നീണ്ടതോടെ മുഖ്യമന്ത്രി ഭദ്രദീപം തെളിച്ച് ഉദ്?ഘാടനം നിർവഹിച്ചതായി അറിയിച്ച് വേദി വിടുകയായിരുന്നു. സ്വാഗത പ്രസംഗം നടത്തിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നോട്ടീസിലുള്ള 40 ഓളം പേർക്കും പേരെടുത്ത് സ്വാഗതം പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

ഇതിനിടെ അധ്യക്ഷയായ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രസംഗം അവസാനിപ്പിക്കാൻ അടുത്ത് വന്ന് പറഞ്ഞെങ്കിലും സ്വാഗത പ്രാസംഗിക ആവേശത്തോടെ പ്രസംഗം തുടർന്നു. ഒടുവിൽ ക്ഷമ നശിച്ച മുഖ്യമന്ത്രി തന്നെ എഴുന്നേറ്റ് പ്രസംഗം നിർത്താൻ അറിയിച്ച ശേഷം ഭദ്രദീപം തെളിയിക്കുകയായിരുന്നു.തുടർന്ന് മുഖ്യമന്ത്രിയും വേദിയിലുണ്ടായിരുന്നവരും അടുത്ത യോഗ സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ തൊണ്ടക്ക് അസ്വസ്ഥത ഉള്ളതിനാലാണ് മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങിയതെന്ന് തുടർന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി കെ.കെ ശൈലജ ടീച്ചർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP