Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇത് ഗർഭിണികളുടെ കഥ; നിറവയറിൽ പാർവതിയും നിത്യയും പത്മപ്രിയയും; 'വണ്ടർ വുമൺ' ട്രെയിലർ പുറത്ത്; ചിത്രമെത്തുക ഡയറക്ട് ഒടിടി റിലീസായി

ഇത് ഗർഭിണികളുടെ കഥ; നിറവയറിൽ പാർവതിയും നിത്യയും പത്മപ്രിയയും; 'വണ്ടർ വുമൺ' ട്രെയിലർ പുറത്ത്; ചിത്രമെത്തുക ഡയറക്ട് ഒടിടി റിലീസായി

മറുനാടൻ മലയാളി ബ്യൂറോ

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വണ്ടർ വുമണിന്റെ ട്രെയിലർ പുറത്ത്. പാർവതി തിരുവോത്ത്, പത്മപ്രിയ, നിത്യ മേനൻ, സയനോര തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സോണി ലിവ്വിലൂടെ നവംബർ 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഗർഭിണികളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഗർഭിണികളായ ആറ് സ്ത്രീകൾ ഒരു ഗർഭകാല ക്ളാസിൽ പങ്കെടുക്കാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പാർവതി തിരുവോത്ത്, പത്മപ്രിയ, നിത്യ മേനൻ, സയനോര, അർച്ചന പത്മിനി, അമൃത സുഭാഷ് എന്നിവരാണ് ഗർഭിണികളായി എത്തുന്നത്. പല സ്ഥലത്തുനിന്നും പലസാഹചര്യങ്ങളിൽ നിന്നും വന്നവരാണ് ഇവരെല്ലാം.

അവർക്കോരോരുത്തർക്കും അവരവരുടേതായ ധാരണകളും ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും എല്ലാമുണ്ട്. അതിനുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിനിടെ അവർ അവരെ തന്നെ കണ്ടെത്തുകയാണ്. നദിയ മൊയ്തുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.2018ൽ പുറത്തിറങ്ങിയ കൂടെ എന്ന ചിത്രത്തിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ പ്രഗ്‌നൻസി ടെസ്റ്റ് പങ്കുവച്ചത് വലിയ ചർച്ചയായിരുന്നു. ആർഎസ്വിപി ഫ്‌ളയിങ് യൂണികോൺ എന്റർടൈന്മെന്റും ലിറ്റിൽ ഫിലിം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇംഗ്ലിഷിൽ അവതരിപ്പിച്ചിട്ടുള്ള ചിത്രത്തിൽ മലയാളം, ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക്, കന്നഡ എന്നിവയുടെ അംശവും കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP