Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോക്‌സോഫീസിൽ 300 കോടി വാരി വിസ്മയമായി 'കാന്താര'; മൊഴിമാറ്റത്തിലടക്കം ഋഷഭ് ഷെട്ടി ചിത്രം നേടുന്നത് മികച്ച പ്രതികരണം; വ്യത്യസ്തമായ ഉള്ളടക്കങ്ങളിലൂടെ വിജയം തുടർക്കഥയാക്കി ഹൊംബാളെ ഫിലിംസും

ബോക്‌സോഫീസിൽ 300 കോടി വാരി വിസ്മയമായി 'കാന്താര'; മൊഴിമാറ്റത്തിലടക്കം ഋഷഭ് ഷെട്ടി ചിത്രം നേടുന്നത് മികച്ച പ്രതികരണം; വ്യത്യസ്തമായ ഉള്ളടക്കങ്ങളിലൂടെ വിജയം തുടർക്കഥയാക്കി ഹൊംബാളെ ഫിലിംസും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം 'കാന്താര' ബോക്‌സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്.ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്ത് വ്യത്യസ്തമായ പ്രമേയത്തിലൂടെ ജനഹൃദയങ്ങളിൽ കുടിയേറുകയാണ് ഈ അത്ഭുത ചിത്രം.ഉള്ളടക്കങ്ങളിലെ വ്യത്യസ്തതകൾ തിരഞ്ഞെടുത്ത് അവയെ കൃത്യമായി ക്രാഫ്റ്റ് ചെയ്ത് മികച്ച സിനിമാറ്റിക്ക് അനുഭവമായി മാറ്റുന്ന സിനിമകളിലൂടെ ഹൊംബാളെ ഫിലിംസ് വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ്.

16 കോടി മുതൽ മുടക്കിൽ വളരെ ചെറിയ നാട്ടുമിത്തിന്റെ പ്രമേയത്തിലൂടെ കാന്താര ഇന്ന് ബോക്‌സോഫീസ് ഇളക്കിമറിക്കുകയാണ്.ഇതുവരെ ചിത്രം വാരിയത് 300 കോടിയാണ്.കന്നഡയിൽ നിന്ന് എത്തിയ 'കാന്താര' ഇന്ന് ഇതരഭാഷാ മൊഴിമാറ്റങ്ങളിലൂടെ രാജ്യാമാകെ വൻ വിജയമാണ് നേടിയിരിക്കുന്നത്. ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തിൽ നായകനായ കന്നഡ ചിത്രം 'മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്,ഭാഷകളിലും മൊഴി മാറ്റി പ്രദർശനത്തിന് എത്തിയിട്ടുണ്ട്.വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളടക്കം കാന്താരയെന്ന സനിനിമാ അനുഭവത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മലയാളത്തിൽ സിനിമയുടെ അണിയറയിലും വെള്ളിത്തിരയ്ക്ക് മുന്നിലും ഒരുപോലെ കഴിവ് തെളിയിച്ച പൃഥിരാജ് കാന്താരയെക്കുറിച്ച് പറഞ്ഞത് സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് സിനിമ എന്നായിരുന്നു.സമൂഹമാധ്യമത്തിലൂടെയായിരുന്നു പൃഥിയുടെ പ്രതികരണം.ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി.ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുകയെന്നും പൃഥ്വിരാജ് ട്വീറ്റ് ചെയ്തിരുന്നു.

കർണാടകയിലെ തദ്ദേശീയ കലാരൂപങ്ങളും സംസ്‌കാരവും മനോഹരമായി പകർത്തുന്ന കാന്താര കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്.19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഋഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.സെപ്റ്റംബർ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടർന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP