Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണ്ണാറശാല ആയില്യം ഉത്സവത്തിന് തുടക്കമായി; കലാമണ്ഡലം ക്ഷേമാവതിക്ക് ശ്രീ നാഗരാജ പുരസ്‌കാരം സമ്മാനിച്ചു

മണ്ണാറശാല ആയില്യം ഉത്സവത്തിന് തുടക്കമായി; കലാമണ്ഡലം ക്ഷേമാവതിക്ക് ശ്രീ നാഗരാജ പുരസ്‌കാരം സമ്മാനിച്ചു

ഹരിപ്പാട്: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം ഏർപ്പെടുത്തിയ ശ്രീ നാഗരാജ പുരസ്‌കാരം പ്രശസ്ത മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ക്ഷേമാവതിക്ക് സമ്മാനിച്ചു. മണ്ണാറശാല നാഗരാജ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മണ്ണാറശാല ഇല്ലം കാരണവർ എം വി സുബ്രഹ്മണ്യൻ നമ്പൂതിരിയാണ് പുരസ്‌കാരദാനം നിർവഹിച്ചത്. അവാർഡ്ദാന ചടങ്ങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

കലാരംഗത്തു നിന്ന് നാഗരാജ പുരസ്‌കാരത്തിന് അർഹയാകുന്ന നാലാമത്തെയാളും ആദ്യനർത്തകിയുമാണ് കലാമണ്ഡലത്തിലെ പൂർവവിദ്യാർത്ഥിനി കൂടിയായ ക്ഷേമാവതി. ക്ഷേത്രകലാരംഗത്ത് നൽകിവരുന്ന സംഭാവനകൾ കണക്കിലെടുത്താണ് മണ്ണാറശാല ക്ഷേത്രം വർഷം തോറും ശ്രീ നാഗരാജ പുരസ്‌കാരം നൽകിവരുന്നത്. 2012-ൽ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാനാണ് ശ്രീ നാഗരാജ പുരസ്‌കാരം നേടിയത്. തുടർന്ന് കുറൂർ വാസുദേവൻ നമ്പൂതിരി (കഥകളി, 2013), തിരുവിഴ ആർ. ജയശങ്കർ (നാദസ്വരം, 2015) എന്നിവരും ഈ അംഗീകാരം നേടിയിട്ടുണ്ട്. അവാർഡ്ദാന ചടങ്ങിന് ശേഷം പ്രശസ്ത നർത്തകി ഡോ. ജാനകി രംഗരാജന്റെ നൃത്തപരിപാടിയും അരങ്ങേറി.

മഹാദീപക്കാഴ്ചയോടെയാണ് മണ്ണാറശാല ആയില്യമഹോത്സത്തിന് തുടക്കമായത്. പൂയം നാളായ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സർപ്പയക്ഷിക്കും നാഗരാജാവിനുമായി നടക്കുന്ന ഉച്ചപൂജയ്ക്ക് മണ്ണാറശാലയമ്മ ഉമാദേവി അന്തർജനം മുഖ്യകാർമികത്വം വഹിക്കും. ആയില്യം ഉത്സവകാലത്ത് മണ്ണാറശാലയമ്മയുടെ കാർമികത്വത്തിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണിത്. വൈകീട്ട് പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിൽ 60 മേളവിദഗ്ദ്ധർ അണിനിരക്കുന്ന പാണ്ടിമേളം നടക്കും.

തുടർന്ന് അഭിഷേക് രഘുരാമന്റെ ശാസ്ത്രീയ സംഗീത കച്ചേരി, കലാമണ്ഡലം ഗോപി ആശാൻ അവതരിപ്പിക്കുന്ന കഥകളി എന്നിവയും അരങ്ങേറും. നാളെയാണ് ആയില്യം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP