Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പുനീത് ദൈവത്തിന്റെ മകനാണ്; അവൻ നമ്മളോടൊപ്പം കുറച്ചുകാലം ജീവിച്ചു; സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായില്ല'; താരത്തെ അനുസ്മരിച്ച് വികാരാധീനനായി രജനീകാന്ത്

'പുനീത് ദൈവത്തിന്റെ മകനാണ്;  അവൻ നമ്മളോടൊപ്പം കുറച്ചുകാലം ജീവിച്ചു; സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായില്ല';  താരത്തെ അനുസ്മരിച്ച് വികാരാധീനനായി രജനീകാന്ത്

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: അന്തരിച്ച കന്നട സൂപ്പർ താരം പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് വികാരാധീനനായി നടൻ രജനീകാന്ത്. കർണാടക സർക്കാർ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കർണാടകയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ കർണാടക രത്നം പ്രഖ്യാപിച്ചിരുന്നു. കർണാടകയുടെ സ്ഥാപകദിനമായ കന്നട രാജ്യോൽത്സവത്തിന് പുനീതിനെ ആചരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ഈ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കവെയാണ് രജനീകാന്ത് വികാരാധീനനായത്.

പുനീതിന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനാവാത്തത് സൂചിപ്പിക്കവെയാണ് രജനീകാന്ത് വികാരാധീനനായത്. ചടങ്ങിൽ പങ്കെടുക്കാനാവാത്തതിന്റെ കാരണവും രജനീകാന്ത് വെളിപ്പെടുത്തി. പുനീതിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണെങ്കിലും സംസ്‌കാരത്തിന് പങ്കെടുക്കാനായില്ലെന്ന് രജനീകാന്ത് ചടങ്ങിൽ പറഞ്ഞു. പുനീതിന്റെ മരണവാർത്ത അറിഞ്ഞത് മൂന്നു ദിവസങ്ങൾക്കു ശേഷമായിരുന്നുവെന്നും പുനീതിന്റെ മരണസമയത്ത് താൻ ശസ്ത്രക്രിയയെ തുടർന്ന് ഐ.സി.യുവിലായിരുന്നുവെന്നും താരം പറഞ്ഞു.

'പുനീത് ദൈവത്തിന്റെ മകനാണ്. അവൻ നമ്മളോടൊപ്പം കുറച്ചുകാലം ജീവിച്ചു, നമ്മെ ചിരിപ്പിച്ചു, രസിപ്പിച്ചു. പിന്നീട് അവൻ ദൈവത്തിന്റെ അടുത്തേക്കു മടങ്ങി പോയി. അവന്റെ ആത്മാവ് നമ്മുടെ കൂടെ തന്നെ ഇപ്പോഴുമുണ്ട്.' താരം പറഞ്ഞു.

ഒരുപക്ഷേ മരണവാർത്ത നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പോലും തന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിലല്ലായിരുന്നു താനെന്നും രജനീകാന്ത് പറഞ്ഞു. പുനീതിന്റെ പുഞ്ചിരിക്കുന്ന മുഖം തന്റെ ഓർമ്മയിലുണ്ടെന്നും രജനീകാന്ത് കൂട്ടിച്ചേത്തു.

രജനീകാന്തിനൊപ്പം ജൂനിയർ എൻടിആറും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പുനീതിന് ആദരവ് അർപ്പിച്ചു. പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാർ പുരസ്‌കാരം ഏറ്റുവാങ്ങി.

കഴിഞ്ഞ വർഷം ഒക്ടോബർ 29നാണ് ഹൃദായാഘാതത്തെ തുടർന്ന് പുനീത് അന്തരിക്കുന്നത്. 2002ൽ അപ്പു എന്ന കന്നട ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ പുനീത് ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. ഈയിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അവസാനചിത്രമായ ഗന്ധദ ഗുഡിക്കും പ്രേക്ഷകർ വൻവരവേൽപ്പാണ് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP