Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂയോർക്ക് ഗവർണ്ണർ തിരഞ്ഞെടുപ്പ്-ഡമോക്രാറ്റിക് പാർട്ടിക്ക് ബാലികേറാമല

ന്യൂയോർക്ക് ഗവർണ്ണർ തിരഞ്ഞെടുപ്പ്-ഡമോക്രാറ്റിക് പാർട്ടിക്ക് ബാലികേറാമല

പി.പി ചെറിയാൻ

ന്യൂയോർക്ക്: ഡമോക്രാറ്റിക് പാർട്ടിയുടെ ഉറച്ച സംസ്ഥാനമായ ന്യൂയോർക്കിൽ ഇത്തവണ പാർട്ടിക്ക് അടിപതറുമോ? സാധ്യതകൾ തള്ളികളയാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് അടുത്തു വരുംതോറും തെളിഞ്ഞുവരുന്ന ചിത്രം. ഡമോക്രാറ്റിക് പാർട്ടി വോട്ടർമാരു പോലും ഇത്തവണ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്താൽ അത്ഭുതപ്പെടാനില്ല. ഒരാഴ്ച മുമ്പു ക്യൂനി പിക്ക് യൂണിവേഴ്സിറ്റി പുറത്തുവിട്ട സർവ്വേയിൽ വളരെ നേരിയ ഭൂരിപക്ഷം നിലവിലുള്ള ന്യൂയോർക്ക് സർവ്വേയിൽ വളരെ നേരിയ ഭൂരിപക്ഷം നിലവിലുള്ള ന്യൂയോർക്ക് ഗവർണ്ണർ കാത്തി ഹോച്ചലിന് ലഭിച്ചുവെങ്കിലും പിന്നെ സ്ഥിതിമാറിവരുന്നതായിട്ടാണ് പുതിയതായി ലഭിക്കുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ന്യൂയോർക്ക് പ്രധാന സിറ്റികളിൽ കാത്തിക്ക് ഭൂരിപക്ഷം ലഭിക്കുന്നുണ്ടെങ്കിലും, ഉൾപ്രദേശങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ലി സെൽഡിന് ലഭിക്കുന്നതു വമ്പിച്ച പിന്തുണയാണ്. സബർബ് വോട്ടർമാരിൽ 52 ശതമാനം സെൽഡിനെ പിന്തുണക്കുമ്പോൾ 44 ശതമാനം മാത്രമാണ് കാത്തിയെ പിന്തുണക്കുന്നത്. സർവ്വെയിൽ പങ്കെടുത്ത വോട്ടർമാരിൽ 43 ശതമാനം കാത്തിയെ അനുകൂലിക്കുമ്പോൾ, 45 ശതമാനം വോട്ടർമാർ കാത്തിയെ അറിയുകപോലുമില്ലാ എന്നാണ് സൂചിപ്പിക്കുന്നത്. 9 ശതമാനം പേർ ഇവരെ കുറിച്ചു കേട്ടിട്ടുമില്ല.

ജനാധിപത്യ സംരക്ഷണം, കുറ്റകൃത്യങ്ങൾ, നാണ്യപെരുപ്പം എന്നിവ ഡമോക്രാറ്റിക് പാർട്ടിക്ക് ഭീഷിണിയാകുന്നുണ്ട്. അതോടൊപ്പം അനധികൃത കുടിയേറ്റക്കാരുടെ തള്ളികയറ്റം ന്യൂയോർക്ക് സിറ്റി ജനങ്ങളെ വല്ലാതെ അലോസരപ്പെടുത്തുന്നുമുണ്ട്.

ന്യൂയോർക്ക് സെനറ്റ് സീറ്റിൽ അഞ്ചാം തവണയും മത്സരിക്കുന്ന നിലവിലുള്ള സെനറ്റർ ചക്ക് ഷൂമർ(ഡമോക്രാറ്റിക്) റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജൊപിനിയനേക്കാൾ ബഹുദൂരം മുന്നിലാണ്. ഗവർണ്ണർ സ്ഥാനം നിലനിർത്തുന്നതിനുള്ള അടവുകളാണ് ഡമോക്രാറ്റിക് പാർട്ടി പയറ്റുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP