Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ 654 തസ്തികകളിൽ സർക്കാർ ജോലിക്ക് കയറാം; നാലുശതമാനം സംവരണം അനുവദിച്ച് സാമൂഹികനീതി വകുപ്പ്

ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ 654 തസ്തികകളിൽ സർക്കാർ ജോലിക്ക് കയറാം; നാലുശതമാനം സംവരണം അനുവദിച്ച് സാമൂഹികനീതി വകുപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകളിൽ നാലുശതമാനം സംവരണം അനുവദിച്ച് സാമൂഹികനീതി വകുപ്പ്. നേരത്തേ സർക്കാർ നിയമനങ്ങളിൽ മൂന്നു ശതമാനമായിരുന്നു ഭിന്നശേഷി സംവരണം. കാഴ്ചപരിമിതർ, ഭാഗികമായി കാഴ്ചയുള്ളവർ, കേൾവി തീരെയില്ലാത്തവർ, കേൾവിക്ക് ഭാഗിക തകരാറുള്ളവർ, സെറിബ്രൽ പാൾസി, കുഷ്ഠരോഗം ഭേദമായവർ, വാമനത്വമുള്ളവർ, ആസിഡ് ആക്രമണത്തിന് ഇരകളായവർ, മസ്‌കുലർ ഡിസ്ട്രോഫി, ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി, പ്രത്യേക പഠന വെല്ലുവിളികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, കേൾവി, കാഴ്ചപരിമിതി തുടങ്ങി ഒന്നിലധികം വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്കാണ് സംവരണം.

ഓഡിറ്റ് വകുപ്പിൽ ഓഡിറ്റർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-കക, ഓഫീസ് അറ്റൻഡന്റ്, അഡ്‌മിനിസ്ട്രേറ്റീവ് സെക്രട്ടേറിയറ്റ്, ഫിനാൻസ് സെക്രട്ടേറിയറ്റ്, ലോ സെക്രട്ടേറിയറ്റ്, ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് തുടങ്ങിയ തസ്തികകളിൽ നിയമനം ലഭിക്കും. പൊലീസിൽ ക്ലർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ്, ലൈബ്രേറിയൻ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-II, ഓഫീസ് അറ്റൻഡന്റ്, ക്ലർക്ക് കം ടൈപ്പിസ്റ്റ്, പായ്ക്കർ, ഇമേജിങ് എക്‌സ്പർട്ട്, ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലും ഭിന്നശേഷിക്കാർക്ക് ജോലി ലഭിക്കും. അഗ്‌നിരക്ഷാ സേനയിൽ എൽ.ഡി. ടൈപ്പിസ്റ്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-II, ഓഫീസ് അറ്റൻഡന്റ്, ജയിൽ വകുപ്പിൽ ക്ലർക്ക്, എൽ.ഡി. ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, പി.ഡി. ടീച്ചർ, ലബോറട്ടറി അസിസ്റ്റന്റ,് കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പുരാവസ്തു വകുപ്പ്, കൊളീജിയറ്റ് വിദ്യാഭ്യാസം, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ പബ്ലിക് പ്രോസിക്യൂട്ടർ തുടങ്ങി ജോലിസാധ്യതകൾ ഏറെ.

പല ജോലികളും ഓഫീസിനകത്തിരുന്ന് ചെയ്യാവുന്നതാണ്. ചിലതിന് കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ചുരുക്കം ചിലത് പുറത്തുപോയി ജോലി ചെയ്യേണ്ടതാണ്. ആശയവിനിമയത്തിലെ നൈപുണ്യവും നിരീക്ഷണ പാടവവും ചില തസ്തികകൾ ആവശ്യപ്പെടുന്നു. നൽകുന്ന ജോലി കൃത്യമായി പൂർത്തിയാക്കാനുള്ള കഴിവും കണക്കിലെടുക്കും. സയന്റിഫിക് ഓഫീസർ, ജൂനിയർ സയന്റിഫിക് ഓഫീസർ തസ്തികകളിൽ ഫീൽഡ് സന്ദർശനങ്ങൾ ഒഴിവാക്കാനാവില്ല. ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള തസ്തികകൾ കണ്ടെത്താൻ വിദഗ്ധ സമിതി രൂപവത്കരിച്ചിരുന്നു. നിഷ് മുഖേന അസസ്മെന്റ്, മോണിറ്ററിങ് കമ്മിറ്റിയാണ് കരട് സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP