Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓടിക്കൊണ്ടിരിക്കെ എൻജിനിൽനിന്ന് പുക; നിമിഷങ്ങൾക്കകം തീപിടിച്ച് കാർ കത്തിയമർന്നു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരിക്കെ എൻജിനിൽനിന്ന് പുക; നിമിഷങ്ങൾക്കകം തീപിടിച്ച് കാർ കത്തിയമർന്നു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് കത്തിയമർന്നു. സെൻട്രൽ മുംബൈയിലെ മട്ടുംഗ മേഖലയിലെ മേൽപ്പാലത്തിലാണ് സംഭവം. കാറിൽ രണ്ടുയാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 4.45-ഓടെ ഡോ. ബാബസാഹിബ് അംബേദ്കർ റോഡിലാണ് സംഭവം.

ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ എൻജിനിൽനിന്ന് പുകയുയരുകയായിരുന്നു. തുടർന്ന് ഉടൻ വാഹനം നിർത്തി കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി. ഇതാണ് വലിയ അപകടം ഒഴിവാകാൻ കാരണമായത്. ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും പുറത്തിറങ്ങി നിമിഷങ്ങൾക്കകം കാറിന് തീപിടിച്ചു.

സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. രക്ഷാസേനയും പൊലീസും സ്ഥലത്തെത്തുമ്പോഴേക്കും തീ പൂർണ്ണമായി കത്തിപ്പടർന്നിരുന്നു. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP