Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുള്ള പദ്ധതി'; തുറമുഖത്തിനുവേണ്ടി വിഴിഞ്ഞം സമരത്തിനെതിരെ കൈകോർത്ത് സിപിഎമ്മും ബിജെപിയും; ആക്ഷൻ കൗൺസിലിന്റെ ലോംഗ് മാർച്ചിൽ വേദി പങ്കിട്ട് ആനാവൂർ നാഗപ്പനും വി.വി രാജേഷും; വിഴിഞ്ഞത്ത് കലാപശ്രമമെന്നും ആരോപണം

'കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുള്ള പദ്ധതി'; തുറമുഖത്തിനുവേണ്ടി വിഴിഞ്ഞം സമരത്തിനെതിരെ കൈകോർത്ത് സിപിഎമ്മും ബിജെപിയും; ആക്ഷൻ കൗൺസിലിന്റെ ലോംഗ് മാർച്ചിൽ വേദി പങ്കിട്ട് ആനാവൂർ നാഗപ്പനും വി.വി രാജേഷും; വിഴിഞ്ഞത്ത് കലാപശ്രമമെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരത്തിനെതിരെ കൈകോർത്ത് സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷൻ കൗൺസിൽ ലോംഗ് മാർച്ചിൽ സിപിഎമ്മിനുവേണ്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപിക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് വി.വി രാജേഷുമാണ് പങ്കെടുത്തത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുള്ള പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്ന് വി വി രാജേഷ് പറഞ്ഞു. വിഴിഞ്ഞ സമരത്തിനെതിരായ സമരങ്ങളെ പിന്തുണയ്ക്കുമെന്ന് ആനാവൂർ നാഗപ്പനും പ്രതികരിച്ചു. സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന മാർച്ചിൽ വി എസ്ഡിപി നേതാക്കളും പങ്കെടുത്തു.

വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് പറഞ്ഞ, ആനാവൂർ നാഗപ്പൻ സമരത്തിനെതിരായ സമരങ്ങൾക്ക് സിപിഎം പിന്തുണ നൽകുമെന്നും അറിയിച്ചു. വിഴിഞ്ഞത്ത് കലാപത്തിനാണ് സമരക്കാർ ശ്രമിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു. സർക്കാരും കോടതിയും ജനങ്ങളും സമരത്തിന് എതിരെയാണ്. ഇതിനാൽ കലാപത്തിന് ശ്രമം നടക്കുകയാണ്, ഇതിനെതിരെ സമാധാനപരമായ സമരം ആയിരിക്കണം നടക്കേണ്ടത്. അത്തരം സമരങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ആനാവൂർ പ്രതികരിച്ചു.

വലിയ സംഘർഷ സാധ്യതയുണ്ടെന്ന് വി വി രാജേഷും പ്രതികരിച്ചു. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം. വിഴിഞ്ഞ സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണ നൽകുമെന്നും വി വി രാജേഷ് പറഞ്ഞു. സംയമനം പാലിച്ച് കൊണ്ട്, വിഴിഞ്ഞം യാഥാർത്ഥ്യം ആക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാലങ്ങളായി ആലോചിച്ചും ചർച്ച നടത്തിയും രൂപം കൊടുത്ത പദ്ധതിയാണിതെന്നും ഇരുനേതാക്കളും അറിയിച്ചു. മുല്ലൂരിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലറും മാർച്ചിൽ പങ്കെടുത്തു. വിഴിഞ്ഞം തുറമുഖത്തിനായുള്ള ബഹുജന കൂട്ടായ്മ വളർത്തിയെടുത്ത് തുറമുഖ വിരുദ്ധ സമരത്തിനെ പ്രതിരോധിക്കാനാണ് ഈ കൂട്ടായ്മ കൊണ്ട് ലക്ഷ്യമിടുന്നത്.

അതേസമയം, വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശത്തെ തടസങ്ങൾ ഉടനടി നീക്കം ചെയ്യാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം.

സർക്കാർ സംവിധാനങ്ങളെ മുൾമുനയിൽ നിർത്തി എങ്ങനെ സമരം ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. വിഴിഞ്ഞം സമരം ബഹുജന പ്രക്ഷോഭമാണെന്നും ആവശ്യങ്ങളിന്മേൽ മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ ചർച്ച നടക്കുന്നുണ്ടെന്നും സമരക്കാർ കോടതിയെ അറിയിച്ചു. തുറമുഖ നിർമ്മാണ പ്രദേശത്തെ വഴി തടയില്ലെന്ന സമരക്കാർ നൽകിയ ഉറപ്പ് കോടതി രേഖപ്പെടുത്തി.

അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജിയിൽ ജസ്റ്റിസ് അനു ശിവറാമാണ് ഈ ഉത്തരവിട്ടത്. ഇത് പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. സമരത്തിന്റെ നൂറാം ദിവസം കരയിലും കടലിലുമായി കടുത്ത അക്രമം നടന്നതായാണ് കമ്പനി കോടതിയെ അറിയിച്ചത്. വള്ളം കത്തിച്ചടക്കം പ്രതിഷേധം തുറമുഖത്തെ എതിർക്കുന്നവർ നടത്തിയിരുന്നു. എന്നാൽ ബഹുജന പ്രക്ഷോഭമാണ് നടക്കുന്നതെന്നും തീരുമാനമെടുക്കാൻ രണ്ട് ദിവസത്തെ സമയം വേണമെന്നും പ്രതിഷേധക്കാർ കോടതിയെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP