Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് വെച്ച് ബൈക്ക് മോഷണം പോയി; പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഒറിജിനൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് പൊലീസ്; സുഹൃത്തുക്കളുമായി വീട്ടിലേക്ക് പുറപ്പടവേ എണ്ണയടിക്കാൻ പമ്പിൽ കയറി; കണ്ടത് പെട്രോൾ അടിക്കാൻ മോഷ്ടിച്ച ബൈക്കുമായി എത്തിയ യുവാക്കളെ; പിടികൂടി പൊലീസിൽ ഏൽപ്പിച്ച പ്രതി ചാടിപ്പോയി!

കോഴിക്കോട് വെച്ച് ബൈക്ക് മോഷണം പോയി; പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഒറിജിനൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് പൊലീസ്; സുഹൃത്തുക്കളുമായി വീട്ടിലേക്ക് പുറപ്പടവേ എണ്ണയടിക്കാൻ പമ്പിൽ കയറി; കണ്ടത് പെട്രോൾ അടിക്കാൻ മോഷ്ടിച്ച ബൈക്കുമായി എത്തിയ യുവാക്കളെ; പിടികൂടി പൊലീസിൽ ഏൽപ്പിച്ച പ്രതി ചാടിപ്പോയി!

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബൈക്ക് മോഷ്ടാക്കൾ കേരളത്തിൽ അങ്ങോളമിങ്ങോളം വിലസി നടക്കുന്നുണ്ടന്നത് പൊലീസ് തന്നെ സമ്മതിക്കുന്ന യാഥാർഥ്യമാണ്. ബൈക്ക് മോഷ്ടിക്കപ്പെടുന്ന സംഭവങ്ങളിലെ അന്വേഷണം പലപ്പോഴും എങ്ങുമെത്താതെ പോകുകയാണ് പതിവ്. ഇടക്കിടെ അന്തർസംസ്ഥാന വാഹന മോഷ്ടാക്കളെ പിടികൂടുന്ന വാർത്തകൾ വരാറുണ്ട് താനും. അതേസമയം കോഴിക്കോട് നിന്നും മോഷണം പോയ ബൈക്ക് ഒരു നിയോഗം പോലെ ഉടമയെ തേടിയെത്തിയ വാർത്തയാണ പുറത്തുവന്നത്. കടലുണ്ടി പഞ്ചായത്തംഗമായ പ്രവീണിനാണ് ഈ ഭാഗ്യം ഉണ്ടായത്.

അപ്രതീക്ഷിതമായി മോഷ്ടിച്ച ബൈക്കുമായി യുവാക്കൾ എത്തിയത് ഉടമയുടെ മുന്നിലായിരുന്നു. പൊലീസിൽ പരാതി നൽകി മടങ്ങുകയായിരുന്ന ഉടമയ്ക്ക് അങ്ങനെ നഷ്ടപ്പെട്ട ബൈക്ക് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി. കോഴിക്കോട് തിരുവണ്ണൂരിൽ നടന്ന നാടകീയ സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രിയാണ് സംഭവം നടന്നത്.

കടലുണ്ടി പഞ്ചായത്തംഗമായ പ്രവീണിന്റെ ബൈക്ക് കോഴിക്കോട് നഗരത്തിലെ കോട്ടുളിയിൽ വെച്ച് മോഷണം പോയത്. ബൈക്ക് വെച്ച സ്ഥലത്തെത്തിയപ്പോഴാണ് പ്രവീൺ വാഹനം മോഷണം പോയ വിവരം അറിഞ്ഞത്. ഇതോടെ ഞായറാഴ്ച രാവിലെ തന്നെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തി. പരാതി സ്വീകരിച്ചതിന് പിന്നാലെ വാഹനത്തിന്റെ ഒറിജിനൽ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ സുഹൃത്തുക്കളെയും കൂട്ടി കാറിൽ വീട് നിൽക്കുന്ന സ്ഥലമായ കടലുണ്ടിയിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ഇടയ്ക്ക് ഇന്ധനം നിറയ്ക്കാനായി തിരുവണ്ണൂരിലെ പെട്രോൾ പമ്പിൽ കയറി. കാറിൽ എണ്ണയടിക്കാനായി പമ്പിൽ നിൽക്കവേ പിറകിൽ നിന്ന് അതിവേഗം വന്ന ഒരു ബൈക്ക് പെട്രോൾ അടിക്കാനായി കാറിന്റെ മുന്നിൽ കയറുകയായിരുന്നു. ബൈക്ക് മോഷണം പോയ വിഷമത്തിൽ പ്രവീൺ വഴിയിലുള്ള ബൈക്കുകൾ നോക്കി വരികയായിരുന്നു. ഇതിനിടെയാണ് തന്റെ മോഷ്ടിക്കപ്പെട്ട ബൈക്ക് പ്രീവണിന്റെ മുന്നിൽ വന്നു നിന്നത്.

ഇതോടെ സുഹൃൃത്തുക്കളുടെ സഹായത്തോടെ ബൈക്ക് തടഞ്ഞുവെച്ചു. രണ്ട് യുവാക്കളായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. ബൈക്ക് തടഞ്ഞു വെച്ചെങ്കിലും പ്രധാന പ്രതി ഓടി രക്ഷപെടുകയായിരുന്നു. അപ്രതീക്ഷിയമായി മോഷണം പോയ ബൈക്ക് തന്നെ തേടിയെത്തിയ സന്തോഷത്തിലായിരുന്നു പ്രവീൺ. ഹെബിഷ് മാമ്പയിലും ശശി തറോലുമാണ് പ്രവീണിനൊപ്പം ഉണ്ടായിരുന്നത്. ഹെൽമെറ്റുവെച്ച് ബൈക്ക് ഓടിച്ച യുവാവ് ഓടിരക്ഷപ്പെട്ടു. പിടിയിലായ ആളെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

ഇതിനിടെ പമ്പിലെത്തിയ മറ്റൊരു യുവാവ്, രക്ഷപ്പെട്ട ഹെൽമെറ്റുധാരി പയ്യാനക്കൽസ്വദേശിയാണെന്ന് വ്യക്തമാക്കി അയാളുടെ പൂർണവിവരം പൊലീസിനോടുപറഞ്ഞു. സംശയംതോന്നി പൊലീസ് കൂടുതൽ കാര്യങ്ങൾ തിരക്കിയപ്പോൾ പയ്യാനക്കൽ സ്വദേശിയായ ആ വാഹനമോഷ്ടാവിൽനിന്ന് മുമ്പ് ബൈക്ക് വാങ്ങിയിട്ടുണ്ടെന്ന് യുവാവ് സമ്മതിച്ചു. ഒടുവിൽ അന്വേഷണത്തിന്റെ ഭാഗമായി ഇയാളെയും സ്റ്റേഷനിലേക്ക് പൊലീസ് കൊണ്ടുപോയി. പിടിയിലായ പ്രതികളിലൊരാളെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമം കോടതി റിമാൻഡ് ചെയ്ത ഈ പ്രതി ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെ ചാടിപ്പോയത് മറ്റൊരു കഥ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP