Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂസിലൻഡ്, ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ; ന്യൂസിലൻഡിലേക്ക് രോഹിതും കോലിയുമില്ല; നയിക്കാൻ ഹാർദിക് പാണ്ഡ്യയും ശിഖർ ധവാനും

ന്യൂസിലൻഡ്, ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു;  സഞ്ജു ടീമിൽ; ന്യൂസിലൻഡിലേക്ക് രോഹിതും കോലിയുമില്ല; നയിക്കാൻ ഹാർദിക് പാണ്ഡ്യയും ശിഖർ ധവാനും

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി; ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐസിസി ട്വന്റി 20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ ഇരു ടീമിലും ഉൾപ്പെടുത്തി.

ഹാർദിക് പാണ്ഡ്യയാണ് ട്വന്റി 20 ടീമിന്റെ നായകൻ. ശിഖർ ധവാനാണ് ഏകദിന ടീമിനെ നയിക്കുന്നത്. രണ്ട് ഫോർമാറ്റിലും മലയാളി താരം സഞ്ജുവിനെ ഉൾപ്പെടുത്തി. പരിക്കിനെ തുടർന്ന് ട്വന്റി 20 ലോകകപ്പ് നഷ്ടമായ രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തി.

നവംബർ 18 മുതൽ 30 വരെ നടക്കുന്ന പര്യടനത്തിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്. ടി20 ലോകകപ്പ് കഴിഞ്ഞയുടൻ നടക്കുന്ന പരമ്പരയായതിനാലാണ് പ്രധാന താരങ്ങളെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്.

അതേസമയം, ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ സഞ്ജു കളിക്കില്ല. ന്യൂസിലൻഡ് പര്യടത്തിൽ വിശ്രമം അനുവദിച്ച സീനിയർ താരങ്ങളെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തി. പരിക്കിനെ തുടർന്ന് ടി20 ലോകകപ്പ് നഷ്ടമായ രവീന്ദ്ര ജഡേജയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. കുൽദീപ് സെൻ, യഷ് ദയാൽ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ജസ്പ്രിത് ബുമ്ര ഇനിയും കാത്തിരിക്കണം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.

ന്യൂസിലൻഡിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉംറാൻ മാലിക്ക്.

ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ ഠാക്കൂർ, ഷഹബാസ് അഹമ്മദ്, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ദീപക് ചാഹർ, കുൽദീപ് സെൻ, ഉംറാൻ മാലിക്ക്.

ബംഗ്ലാദേശിനെിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, ശിഖർ ധവാൻ, വിരാട് കോലി, രജത് പടിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാദി, റിഷഭ് പന്ത്, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹർ, യഷ് ദയാൽ.

ടെസ്റ്റ് ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, കെ എസ് ഭരത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP