Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കായി മെഡിക്കൽ ഹെൽപ്ലൈൻ: വേൾഡ് മലയാളീ കൗൺസിൽ

സ്വന്തം ലേഖകൻ

2022 ജൂണിൽ ബഹറിനിൽ നടന്ന ഗ്ലോബൽ കോൺഫെറെൻസിനോട് അനുബന്ധിച്ചു തുടങ്ങിവച്ച വിവിധ ഇന്റർനാഷൻ ഫോറങ്ങളുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പ്രവാസി മലയാളികൾക്ക് പ്രയോജനപ്പെടുത്തക്കരീതിയിൽ പ്രാബല്യത്തിലാക്കുമെന്ന് ഗ്ലോബൽ ചെയർമെൻ ഗോപാല പിള്ളൈയും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയും സംയുക്തമായി ഒരു പ്രസ്താവനയിൽ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ഹെൽപ്ലൈനിന്റെ സേവനങ്ങൾ ഫോറം പ്രസിഡന്റ് ഡോ: ജിമ്മി ലോനപ്പൻ മൊയ്ലന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.

ലോകമെബാടുമുള്ള മലയാളികളുടെ സഹായത്തിനായി ഉപദേശം, വിദഗ്ധാഭിപ്രായം, പരിശീലനം, മാർഗ്ഗനിർദ്ദേശം, കൗൺസിലിങ് എന്നിവയ്ക്കായി ഓരൊ വിഭാഗത്തിലെയും വിദഗ്ധരെയും അനുഭവപരിചയമുള്ള വ്യക്തികളെയും ഏകോപിച്ചാണ് ഹെൽപ് ലൈൻ സേവനം സജ്ജീകരിച്ചിരിക്കുന്നത്. വാട്ട്സ് ആപ്പ് നമ്പർ വഴിയാണ് ഹെൽപ് ലൈൻ പ്രവർത്തിക്കുന്നത്. ഈ സൗകര്യം പ്രേയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ആർക്കും ഹെൽപ് ലൈൻ നമ്പറിലേക്ക് വാട്ട്സ് ആപ്പ് സന്ദേശം അയക്കാം.സന്ദേശവും ബന്ധപ്പെടാനുള്ള വിശദാ0ശങ്ങളും ബന്ധപ്പെട്ട ഉപവിഭാഗം ഹെൽപ്പ് ലൈൻ (ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ഓഫ് വേൾഡ് മലയാളി കൗണ്‌സിലിന്റെ സബ് കമ്മിറ്റി)
ഗ്രൂപ്പിലേക്ക് മാറ്റുകയും ഉപദേശമോ പിന്തുണയോ ഫീഡ് ബാക്കോ അന്വേഷകനെ അറിയിക്കുകയും ചെയ്യും. ഹെൽപ്പ് ലൈൻ ചുവടെ കൊടുത്തിരിക്കുന്നു.

1. മെഡിക്കൽ അഭിപ്രായം അല്ലെങ്കിൽ ഉപദേശം ഹെൽപ്പ് ലൈൻ

2. മാനസികാരോഗ്യ പിന്തുണ അല്ലെങ്കിൽ കൗൺസിലിങ് ഹെൽപ്പ് ലൈൻ

3. വിദേശത്തുള്ള ജൂനിയർ ഡോക്ടർമാരുടെ ജോലി അല്ലെങ്കിൽ പരിശീലന മാർഗ്ഗനിർദ്ദേശ ഹെൽ പ്പ് ലൈൻ

4. പൊതു, സാമൂഹിക ആരോഗ്യ ഉപദേശ ഹെൽപ്പ് ലൈൻ

5. മെഡിക്കൽ സപ്പോർട്ടും കെയർ ഹെൽപ്പ് ലൈൻ

6. വിദേശത്തുള്ള നഴ്സുമാർ അല്ലെങ്കിൽ കെയർമാരുടെ തൊഴിൽ പരിശീലനവും മാർഗ്ഗനിർദ്ദേശ സഹായ ലൈൻ

7. മാസികകൾക്കും മീഡിയകൾക്കും മെഡിക്കൽ റിസോഴ്സ് പേഴ്സൺസ് ഹെൽപ്പ് ലൈൻ.

ഹെൽപ്പ് ലൈൻ വാട്ട്സ്ആപ്പ് നമ്പർ: 00447470605755

മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, ന്യൂറോളജി, നെഫ്രോളജി, ഗൈനക്കോളജി, ഫാമിലി മെഡിസിൻ, എമർജൻസി മെഡിസിൻ, സ്‌കിൻ, നെഞ്ച്, ഡെന്റൽ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരാണ് മെഡിക്കൽ അഭിപ്രായം അല്ലെങ്കിൽ ഉപദേശ സഹായ ലൈനിൽ ഉള്ളത്. അവർ യുഎസ്എ, യുകെ, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നു. കോർഡിനേറ്റർ ഡോ. മുഹമ്മദ് നിയാസ് (ഇന്ത്യ) ആണ്, അസോസിയേറ്റ് കോഓർഡിനേറ്റർമാർ ഡോ. മോഹൻ പി എബ്രഹാം (യുഎസ്എ), ഡോ രാജേഷ് രാജേന്ദ്രൻ (യുകെ), ഡോ ആന്റിഷ് ടാൻ ബേബി (ഇന്ത്യ, യുകെ), ഡോ അബ്ദുല്ല ഖലീൽ പി (ഇന്ത്യ) എന്നിവരാണ്.

മാനസികാരോഗ്യ സപ്പോർട്ട് അല്ലെങ്കിൽ കൗൺസിലിങ് ഹെൽപ്പ് ലൈനിൽ സൈക്യാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, ഓട്ടിസം അദ്ധ്യാപകർ, കൗൺസിലർമാർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുണ്ട്. കോർഡിനേറ്റർ ഡോ. ഗ്രേഷ്യസ് സൈമൺ (യുകെ), അസോസിയേറ്റ് കോഓർഡിനേറ്റർമാർ ഡോ പോൾ ഇനാസു (യുകെ), ഡോ ഷർഫുദ്ദീൻ കടമ്പോട്ട് (ഇന്ത്യ), കൃപ ലിജിൻ (ഇന്ത്യ), സുമ കെ ബാബുരാജ് (ഇന്ത്യ) എന്നിവരാണ്.

വിദേശത്തുള്ള നഴ്സുമാർ അല്ലെങ്കിൽ കെയറർമാരുടെ തൊഴിൽ പരിശീലനവും മാർഗ്ഗനിർദ്ദേശ സഹായ ലൈനിൽ യുഎസ്എ, യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നഴ്സുമാരും നഴ്സിങ് ഹോം റിക്രൂട്ടർമാരുമുണ്ട്. അവർ ഈ മേഖലയിൽ വിദഗ്ധരും അനുഭവപരിചയമുള്ളവരുമാണ്, കോഓർഡിനേറ്റർ റാണി ജോസഫും (യുകെ) അസോസിയേറ്റ് കോഓർഡിനേറ്റർമാർ ജീസൺ മാളിയേക്കൽ (ജർമ്മനി), ജോസ് കുഴിപ്പള്ളി (ജർമ്മനി), ജിനോയ് മാടൻ (യുകെ), മേരി ജോസഫുമാണ് (യുഎസ്എ).

വിദേശത്തുള്ള ജൂനിയർ ഡോക്ടർമാരുടെ ജോലി അല്ലെങ്കിൽ പരിശീലന മാർഗ്ഗനിർദ്ദേശ ഹെൽപ്പ് ലൈനിൽ യുകെ, അയർലൻഡ്, യുഎസ്എ മുതലായവയിൽ ജോലി ചെയ്യുന്ന വിദേശ ഡോക്ടർ പരിശീലകരും ജൂനിയർ ഡോക്ടർമാരുമുണ്ട്. കോർഡിനേറ്റർ ഡോ അനിത വെറോണിക്ക മേരി (അയർലൻഡ്), അസോസിയേറ്റ് കോഓർഡിനേറ്റർമാർ ഡോ അനീഷ് പി ജെ (ഇന്ത്യ), ഡോ സുജിത്ത് എച്ച് നായർ (യുകെ, യുഎഇ) എന്നിവരാണ്.

പബ്ലിക്, കമ്മ്യൂണിറ്റി ഹെൽത്ത് അഡൈ്വസ് ഹെൽപ്പ് ലൈനിൽ പൊതു, കമ്മ്യൂണിറ്റി ഹെൽത്ത്, ഗവൺമെന്റ് പ്രോഗ്രാമുകൾ, ഡബ്ല്യുഎച്ച്ഒ, യുണിസെഫ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധരുണ്ട്. കോഓർഡിനേറ്റർ ഡോ. കാർത്തി സാം മാണിക്കരോട്ടും (യുഎ, ഇന്ത്യ) അസോസിയേറ്റ് കോർഡിനേറ്റർ ഡോ. അജിൽ അബ്ദുള്ളയുമാണ് (ഇന്ത്യ).

മെഡിക്കൽ സപ്പോർട്ട് ആൻഡ് കെയർ ഹെൽപ്പ് ലൈനിൽ മെഡിക്കൽ സപ്പോർട്ടിലും കെയറിലും താൽപ്പര്യമുള്ള വ്യക്തികളുണ്ട്, കോർഡിനേറ്റർ ലിദീഷ് രാജ് പി തോമസ് (ഇന്ത്യ), അസോസിയേറ്റ് കോഓർഡിനേറ്റർമാർ ഡെയ്സ് ഇടിക്കുള (യുഎഇ), ടെസ്സി തോമസ് പാപ്പാളി (ഇന്ത്യ) എന്നിവരാണ്.

മാഗസീനുകൾക്കും മീഡിയകൾക്കും മെഡിക്കൽ റിസോഴ്സ് പേഴ്സൺ ഹെൽപ്പ് ലൈനിനായി മാഗസിനുകളിലേക്ക് ലേഖനങ്ങൾ സംഭാവന ചെയ്യാനും ടിവി പ്രോഗ്രാമുകളുടെ റിസോഴ്സ് പേഴ്സൺമാരായി പ്രവർത്തിക്കാനും കഴിവുള്ള ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, ലാബ് ടെക്നീഷ്യന്മാർ, സൈക്കോളജിസ്റ്റുകൾ, പോഷകാഹാര വിദഗ്ദ്ധർ, മെഡിക്കൽ വ്യവസായികൾ, മെഡിക്കൽ മാനേജ്മെന്റ് വിദഗ്ദ്ധർ, ബയോ ഫിസിസ്റ്റുകൾ, മെഡിക്കൽ റോബോട്ടിക്സ് സ്പെഷ്യലിസ്റ്റുകൾ തുടങ്ങി മെഡിക്കൽ, പാരാ മെഡിക്കൽ സ്പെഷ്യാലിറ്റികളിൽ വിദഗ്ധരുണ്ട്. കോർഡിനേറ്റർ ജിയോ ജോസഫ് വാഴപ്പിള്ളി (യുകെ), അസോസിയേറ്റ് കോഓർഡിനേറ്റർമാർ സോണി ചാക്കോ (യുകെ, ഇന്ത്യ), ജോൺ നിസ്സി ഐപ്പ് (ഡെന്മാർക്ക്) എന്നിവരാണ്.

വേൾഡ് മലയാളീ കൗൺസിൽ മറ്റ് ഗ്ലോബൽ ഭാരവാഹികൾ സാം ഡേവിഡ് മാത്യു (ഗ്ലോബൽ ട്രഷറർ), മേഴ്സി തടത്തിൽ, ജോസഫ് ഗ്രിഗറി, ഡേവിഡ് ലൂക്ക് (വൈസ്ചെർപേഴ്‌സൺസ്), രാജേഷ് പിള്ള (അസ്സോസിയേറ്റ് സെക്രട്ടറി), തോമസ് അറമ്പൻകുടി, ജെയിംസ് ജോൺ, കെ പി കൃഷ്ണകുമാർ,കണ്ണു ബേക്കർ (വൈസ്പ്രസിഡന്റുമാർ), അബ്ദുൽ കലാം (അഡൈ്വസറി ബോർഡ് ചെയർമാൻ), ദീപു ജോൺ (ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ്), ഡോ. ലളിത മാത്യു (ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ്), ഇന്റർനാഷണൽ ഭാരവാഹികളായ തോമസ് കണ്ണംചേരിൽ, (ടൂറിസം ഫോറം പ്രസിഡന്റ്), ഫാ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ (എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം പ്രസിഡന്റ് ), ഡോ. ഷിമിലി പി ജോൺ (എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം സെക്രട്ടറി) , ചെറിയാൻ ടി കീക്കാട്, (ബിസിനസ് ഫോറം പ്രസിഡന്റ് ), അബ്ദുൾ ഹക്കിം, (എൻ ആർ കെ ഫോറം പ്രസിഡന്റ്), നൗഷാദ് മുഹമ്മദ് (ആട്‌സ് ആൻഡ് കൾച്ചറൽ ഫോറം പ്രസിഡന്റ്), ഡോ.ജിമ്മി മൊയലൻ ലോനപ്പൻ (ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്), ടി ൻ കൃഷ്ണകുമാർ (എഞ്ചിനീയറിങ് ആൻഡ് ടെക്‌നോളജി ഫോറം പ്രസിഡന്റ്), അഡ്വ. ഐരൂകാവൻ ജോൺ ആന്റണി,(ലീഗൽ ഫോറം പ്രസിഡന്റ്), ക്രിസ്റ്റഫർ വർഗീസ് (സിവിക് ആൻഡ് ലീഡർഷിപ് ഫോറം പ്രസിഡന്റ്), ജെയിംസ് ജോ ൺ (ലിറ്റററി ആൻഡ് എൺ വയൺമെന്റൽ ഫോറം).

പുതിയ ഗ്ലോബൽ കമ്മിറ്റി അധികാരമേറ്റെടുത്തു ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ ഇന്റർനാഷണൽ മെഡിക്കൽ ഫോറം Dr. ജിമ്മി ലോനപ്പൻ മൊയ്ലന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിൽ അഭിമാനമുണ്ടെന്ന് ഗ്ലോബൽ സെക്രട്ടറി ജനറൽ പിന്റോ കണ്ണംപള്ളി അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP