Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാങ്കേതിക തകരാർ; ദുബൈ മെട്രോ ഗതാഗതം തടസപ്പെട്ടു; തകരാർ സംഭവിച്ചത് ഡിഎംസിസി സ്റ്റേഷനും ജബൽ അലി സ്റ്റേഷനും ഇടയിൽ

സാങ്കേതിക തകരാർ; ദുബൈ മെട്രോ ഗതാഗതം തടസപ്പെട്ടു; തകരാർ സംഭവിച്ചത് ഡിഎംസിസി സ്റ്റേഷനും ജബൽ അലി സ്റ്റേഷനും ഇടയിൽ

മറുനാടൻ മലയാളി ബ്യൂറോ

ദുബൈ: സാങ്കേതിക തകരാറിനെ തുടർന്ന് ദുബായ് മെട്രോ ഗതാഗതം തടസ്സപ്പെട്ടു. മെട്രോ റെഡ് ലൈനിൽ ഡിഎംസിസി സ്റ്റേഷനും ജബൽ അലി സ്റ്റേഷനും ഇടയിലാണ് തകരാർ സംഭവിച്ചത്. എന്നാൽ പിന്നീട് തകരാർ പരിഹരിച്ച് സർവീസുകൾ പുനഃരാരംഭിച്ചു. മെട്രോയിലെ ചില സാങ്കേതിക തകരാറുകളായിരുന്നുവെന്നും ഇത് പരിഹരിച്ചുവെന്നും ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം പത്ത് മണിയോടെയായിരുന്നു മെട്രോയിൽ സാങ്കേതിക തകരാറുണ്ടായെന്നും ഡിഎംസിസിക്കും ജബൽ അലി സ്റ്റേഷനുമിടയിലെ ഗതാഗതത്തെ അത് ബാധിച്ചുവെന്നും ദുബൈ ആർടിഎ ട്വീറ്റ് ചെതത്. ചില സാങ്കേതിക തകരാറുകളുണ്ടെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ പിന്നീട് ഒരു മണിക്കൂറിനകം തന്നെ തകരാർ പരിഹരിച്ചെന്നും സർവീസ് പുനഃസ്ഥാപിച്ചെന്നും അറിയിച്ചുകൊണ്ട് വീണ്ടും ആർടിഎ ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP