Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'യൂണിഫോം ഇട്ടെന്ന് കരുതി സാർ വല്യ ആളാവരുത്; സാറിന്റെ പേരിൽ കോടതി അലക്ഷ്യത്തിന് ഞാൻ കേസ് കൊടുക്കട്ടെ'; പൊലീസ് ഉദ്യോഗസ്ഥന് നേരെ കൈവിരൽ ചൂണ്ടിയും താടിക്ക് തട്ടിയും സ്വകാര്യ ബസ് കണ്ടക്ടറുടെ ആക്രോശം; കണ്ടക്ടറുടെ ഹുങ്കിന് ജയിൽ ശിക്ഷ; പൊലീസിന്റെ ക്ഷമക്ക് അവാർഡും; മാടവനയിൽ അരങ്ങേറിയ ഒരു സംഭവ കഥ

'യൂണിഫോം ഇട്ടെന്ന് കരുതി സാർ വല്യ ആളാവരുത്; സാറിന്റെ പേരിൽ കോടതി അലക്ഷ്യത്തിന് ഞാൻ കേസ് കൊടുക്കട്ടെ'; പൊലീസ് ഉദ്യോഗസ്ഥന് നേരെ കൈവിരൽ ചൂണ്ടിയും താടിക്ക് തട്ടിയും സ്വകാര്യ ബസ് കണ്ടക്ടറുടെ ആക്രോശം; കണ്ടക്ടറുടെ ഹുങ്കിന് ജയിൽ ശിക്ഷ; പൊലീസിന്റെ ക്ഷമക്ക് അവാർഡും; മാടവനയിൽ അരങ്ങേറിയ ഒരു സംഭവ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനോട് അപമര്യാതയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കേസെടുത്തു. എറണാകുളം സിറ്റിയിൽ പനങ്ങാട് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ മാടവന ജംഗ്ഷനിലാണ് ഈ സംഭവം അരങ്ങേറിയത്. റൂട്ടിൽ ഓടുന്ന ഒരു പ്രൈവറ്റ് ബസിൽ സബ്ബ് ഇൻസ്‌പെക്ടർ പരിശോധന നടത്തവെയാണ് ആർ സി ഓണർ കൂടിയായ കണ്ടക്ടർ ദിലീപ് കുമാർ അപമര്യാതയായി പെരുമാറിയത്. കണ്ടക്ടർ യൂണിഫോം ധരിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകാൻ ശ്രമിച്ചത് ചോദ്യം ചെയ്താണ് ബസിന്റെ ആർ. ഓണർ കൂടിയായ കണ്ടക്ടർ അപമര്യാതയായി പെരുമാറിയത്.

പൊലീസുകാരനെ ഡ്യൂട്ടിയിൽ തടസ്സപ്പെടുത്തി എന്ന കാരണത്താൽ ഐപിസി 353 ാം വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്ത് കണ്ടക്ടറെ ജയിലിൽ അടച്ചു. ജാമ്യമില്ലാ കുറ്റമാണ് കണ്ടക്ടർക്കെതിരെ ചുമത്തിയത്. കെ എൽ 07 ബി ജെ 6536 നമ്പർ പനങ്ങാട് - ആലുവ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്കെതിരെയാണ് കേസെടുത്തത്.



സബ്ബ് ഇൻസ്‌പെക്ടർ ആരോപിച്ച കുറ്റം സമ്മതിക്കാൻ തയ്യാറാകാതെ കണ്ടക്ടർ ഉദ്യോഗസ്ഥനെതിരെ തട്ടിക്കയറുകയായിരുന്നു. ആർ സി ഓണറായതിനാൽ കണ്ടക്ടറാകാൻ യൂണിഫോം ധരിക്കേണ്ടതില്ല എന്ന വാദം ഉയർത്തിയാണ് ഉടമയും കണ്ടക്ടറുമായ ദിലീപ് കുമാർ ഉന്നയിക്കുന്നത്.

ആർ സി ഓണർക്ക് യൂണിഫോം ധരിക്കേണ്ടതില്ല. എന്നാൽ ആർ സി ഓണർ കണ്ടക്ടറുടെ ജോലി നിർവഹിക്കുകയാണെങ്കിൽ യൂണിഫോം ധരിച്ചെ മതിയാകു. ഇതാണ് നമ്മുടെ നാട്ടിലെ നിയമം. എന്നാൽ ഈ നിയമം അറിയാതെയല്ല, നേരെ മറിച്ച് യൂണിഫോം ധരിച്ചില്ല എന്ന കുറ്റം സമ്മതിക്കാതെ പ്രാദേശികമായുള്ള അയാളുടെ രാഷ്ട്രീയ ബന്ധമാകാം ഇത്തരത്തിൽ ധാർഷ്ട്യത്തോടെ പെരുമാറാൻ തയ്യാറായത്. സബ്ബ് ഇൻസ്‌പെക്ടറെ ചോദ്യം ചെയ്യുന്ന രീതിയിലേക്കാണ് വിഷയം ഉയർന്നുവന്നത്.

പൊലീസ് ഉദ്യോഗസ്ഥർ അവരുടെ കർത്തവ്യം നിർവഹിക്കാൻ ശ്രമിക്കുമ്പോൾ അതിനെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് ആർസി ഓണർ ദിലീപ് കുമാർ പെരുമാറിയത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ കണ്ടക്ടർ തർക്കിക്കുന്നതിന്റെയടക്കം ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കുറ്റം ചെയ്തയാൾ അകാരണമായി പ്രകോപിതനാകുന്നതും നീതി നടപ്പാക്കാൻ വന്ന പൊലീസ് ഉദ്യോഗസ്ഥൻ സംയമനത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതുമാണ് ഈ വീഡിയോയിൽ ഉള്ളത്. കണ്ടക്ടർ നിയമം ലംഘിച്ചിട്ടും തന്റെ രാഷ്ട്രീയമായും മറ്റുമുള്ള സ്വാധീനത്തിന്റെ പേരിൽ ധാർഷ്ട്യത്തോടെ പെരുമാറുന്നു. അതേ സമയം ഒരു മനുഷ്യന് ഏത്രയും മാന്യമായി, താഴ്മയോടെ പെരുമാറാൻ കഴിയുന്നു എന്നതിന്റെ പ്രതീകമായി മാറുന്നതായിരുന്നു സബ്ബ് ഇൻസ്‌പെക്ടറുടെ പെരുമാറ്റം.

ഇത്രയേറെ പ്രകോപിതനായി കണ്ടക്ടർ പെരുമാറിയിട്ടും ഒരു ഘട്ടത്തിൽ പോലും പരിധി വിടാതെ സംയമനത്തോടെ തിരിച്ചു പെരുമാറുകയാണ് സബ്ബ് ഇൻസ്‌പെക്ടർ ചെയ്തത്. എന്നാൽ ഭയന്ന് പൊലീസ് ഉദ്യോഗസ്ഥൻ തന്റെ കർത്തവ്യത്തിൽ നിന്നും പിന്മാറുന്നുമില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥൻ എങ്ങനെ പെരുമാറണം എന്നതിന് ഇതൊരു മാതൃകയാണ്.

പൊലീസുകാരൻ തന്റെ കർത്തവ്യം നിർവഹിക്കുന്നു. നിയമം ലംഘിച്ചിരിക്കുന്നത് കണ്ടക്ടറാണ്. സർവീസ് മുടക്കാതെ നോട്ടീസ് കൈപ്പറ്റി യാത്രക്കാരെ വലയ്ക്കാതെ യാത്ര തുടരാം. എന്നാൽ ധാർഷ്ട്യത്തോടെയുള്ള കണ്ടക്ടറുടെ പെരുമാറ്റമാണ് ബസ് യാത്ര ഏറെ നേരം വൈകാൻ ഇടയാക്കുന്നത്. എന്നാൽ കണ്ടക്ടർക്ക് എതിരെ പ്രതികരിക്കാതെ പൊലീസുകാരനെതിരെ പ്രതികരിക്കാനാണ് യാത്രക്കാരിൽ ചിലർ ശ്രമിക്കുന്നത്.

ഇത്രയേറെ മര്യാതയോടെ പൊലീസുകാരൻ തന്റെ കർത്തവ്യം നിർവഹിക്കാൻ ശ്രമിക്കുമ്പോൾ അതിനെ വിമർശിക്കുന്ന രീതിയിലാണ് ചില യാത്രക്കാരുടെ പെരുമാറ്റം. യാത്ര വൈകുന്നതിന്റെ അക്ഷമയാണ് അവരുടെ പ്രതികരണത്തിൽ ഉയരുന്നത്. നീതി നടപ്പാക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി ഇത്തരം പ്രതികരണങ്ങളെ കാണാനാകു. നീതി വാഴ്ചയിൽ ഒരു സമൂഹത്തിന്റെ രോഗാവസ്ഥയാണിത്.

എന്നാൽ ജാമ്യമില്ലാത്ത കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതിൽ വീഡിയോയിൽ കാണുന്നതിൽ നിന്നും വിഭിന്നമായ ചില കുറ്റങ്ങൾ കൂടി കണ്ടക്ടർക്ക് എതിരെ ചുമത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശം ഉള്ള രേഖകൾ പിടിച്ചുപറിക്കാൻ ശ്രമിച്ചു എന്നതടക്കം കേസിന് ബലം കൂട്ടുന്ന രീതിയിൽ ചില കാര്യങ്ങൾ എഴുതിചേർക്കപ്പെട്ടിട്ടുണ്ട്. കേസിൽ നിയമ ലംഘനം നടത്തിയതിന് പിഴ ചുമത്തുന്നതിന് പകരം ജാമ്യമില്ലാ കുറ്റം ചുമത്തി ജയിൽ അടയ്ക്കുകയാണ് ചെയ്തത്.

കുറ്റം തെളിഞ്ഞാൽ മൂന്നോ അതിലേറെയോ വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കണ്ടക്ടർക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസിനോട് തട്ടിക്കയറി എന്നതിന്റെ പേരിൽ ഇത്തരം കുറ്റം ചുമത്തുന്നത് ഈ നിയമം ദുരുപയോഗിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നതും നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.


പൊലീസ് ഉദ്യോഗസ്ഥൻ: നിങ്ങൾ ലൈസൻസ് ഉള്ള ഡ്രൈവറല്ലെ, അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത്. ഇയാളുടെ പേരിലുള്ള പരാതി എന്താണെന്ന് അറിയാമല്ലോ?

കണ്ടക്ടർ: സാറിന്റെ പേരിൽ കോടതി അലക്ഷ്യത്തിന് ഞാൻ കേസ് കൊടുക്കട്ടെ, ഞാൻ കേസ് കൊടുക്കും, താൻ എന്താണ് നോക്കുന്നത്. ഞാൻ നോക്കിക്കോളം, സാറോണോ തീരുമാനിക്കുന്നത്. എന്റെ വായിലെ നാക്കിന് എന്താണ് പ്രശ്‌നം.

മര്യാദയ്ക്ക് വർത്തമാനം പറഞ്ഞാൽ അതിനനുസരിച്ച് കാര്യങ്ങൾ പരിഹരിക്കാം എന്ന് സബ്ബ് ഇൻസ്‌പെക്ടർ പറയുന്നു. യാത്രക്കാരുണ്ടെന്ന് കരുതി തിണ്ണമിടുക്ക് കാണിക്കരുത് എന്നും ഉദ്യോഗസ്ഥൻ ഓർമപ്പെടുത്തുന്നു.

കണ്ടക്ടർ: ഞാൻ ലൈസൻസ് കാണിച്ചതാണ്. എനിക്കെതിരെ എന്ത് കേസാണ്, സാറോണോ തീരുമാനിക്കുന്നത്. എന്റെ കേസ് കാണിച്ചുതന്നെ. സാർ വല്യ ആളകരുത് കേട്ടോ, യൂണിഫോം ഇട്ടെന്ന് കരുതി വല്യ ആളാവരുത്. ജീവിക്കാൻ വേണ്ടിയാണ് ഞങ്ങൾ നടക്കുന്നത്. എന്തിനാ എന്റെ മെക്കിട്ട് കേറുന്നത്. സാർ വല്യ ആളാകരുത് കേട്ടോ,

പൊലീസ് ഉദ്യോഗസ്ഥൻ: എല്ലാവരും ജീവിക്കാൻ വേണ്ടിയാണ് നടക്കുന്നത്. യൂണിഫോം ഇല്ലാത്ത ആർ സി ഹോൾഡർ ആണെങ്കിൽ യൂണിഫോം വേണ്ട എന്നാണ്

സുഹൃത്തെ അതിന് വേണ്ടിയല്ലെ നിങ്ങളോട് വയസ്സു ചോദിച്ചത് എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

ലൈസൻസ് അല്ലെ കൊടുത്തത്. അത് പരിശോധിച്ച് നോക്കാൻ പറ്റില്ലെ.

പൊലീസ് ഉദ്യോഗസ്ഥൻ: തിരക്ക് പിടിച്ചിട്ട് കാര്യമില്ല. ഇവിടെ ഓരോ ദിവസവും ബസുകാർ മൂലമുണ്ടാകുന്ന അപകടം കാരണം ആളുകൾ റോഡിൽ കിടന്നു മരിക്കുകയാണ്. അതുകൊണ്ടാണ് പരിശോധന കർശനമാക്കുന്നത്. നോട്ടീസ് കൊടുക്കാൻ പോലും സമ്മതിക്കുന്നില്ല.

കണ്ടക്ടർ: സ്ഥിരം പിടിക്കുന്നതാണ്. ഒരു മര്യാതയില്ലാതെയാണ് പിടിക്കുന്നത്. നോട്ടീസ് എന്തിനാണ് കൊടുക്കുന്നത്. ഇത് കാണിച്ചപ്പോൾ മോട്ടോർ വാഹന വകുപ്പും വിട്ടല്ലോ. അവർക്ക് കാര്യം അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP