Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സോമാലിയയിൽ ഇരട്ട സ്‌ഫോടനം ; 30 ലേറെ പേർ മരിച്ചു ; പൊട്ടിത്തെറിച്ചത് കാറുകളെന്നും നിഗമനം ; രണ്ട് സ്‌ഫോടനങ്ങളും നടന്നത് മിനുട്ടുകളുടെ വ്യത്യാസത്തിൽ ; സ്‌ഫോടനം അൽക്വയിദ ബന്ധമുള്ള അൽ ശബാബ് ഗ്രൂപ്പിനെ ചെറുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ

സോമാലിയയിൽ ഇരട്ട സ്‌ഫോടനം ; 30 ലേറെ പേർ മരിച്ചു ;  പൊട്ടിത്തെറിച്ചത് കാറുകളെന്നും നിഗമനം ; രണ്ട് സ്‌ഫോടനങ്ങളും നടന്നത് മിനുട്ടുകളുടെ വ്യത്യാസത്തിൽ ; സ്‌ഫോടനം അൽക്വയിദ ബന്ധമുള്ള അൽ ശബാബ് ഗ്രൂപ്പിനെ ചെറുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

മൊഗദിഷു: സോമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവിൽ ഇരട്ട സ്‌ഫോടനം.മുപ്പതിലേറെപ്പേർ മരണപ്പെട്ടതയാണ് പ്രാഥമിക വിവരം.വിദ്യാഭ്യാസമന്ത്രാലയ പരിസരത്തായിരുന്നു ആക്രമണം. സ്‌ഫോടകവസ്തു നിറച്ച വാഹനം മന്ത്രാലയം സ്ഥിതി ചെയ്യുന്ന സോബിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.സ്‌ഫോടനത്തിനു പിന്നാലെ അക്രമികൾ വെടിയുതിർത്തതായും പൊലീസ് പറഞ്ഞു.

ആദ്യസ്‌ഫോടനം നടന്ന് ഏതാനും മിനുറ്റുകൾക്കുള്ളിൽ രണ്ടാമതും സ്‌ഫോടനം നടന്നു.ബസിൽ യാത്ര ചെയ്തിരുന്നവർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെ സ്‌ഫോടനം തിരക്കേറിയ ഒരു ഹോട്ടലിനു മുന്നിലായിരുന്നു. ആദ്യ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാനായി എത്തിയ ആംബുലൻസ് ഡ്രൈവർക്ക് രണ്ടാം സ്‌ഫോടനത്തിൽ പരിക്കേറ്റു.

പ്രദേശമാകെ മണിക്കൂരുകൾ പുകപടലം കൊണ്ടു മൂടിയ നിലയിലായിരുന്നു.വ്യാപകമായ നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നിരവധി സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

അൽ ഖാഇദ ബന്ധമുള്ള അൽ ശബാബ് ഗ്രൂപ്പിനെ ചെറുക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാനായി പ്രധാനമന്ത്രിയും പ്രസിഡന്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം യോഗം ചേർന്നതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP