Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വേണ്ടി മാത്രമാണ് പിണറായി വിജയന്റെ ഭരണം; ഗവർണറോടുള്ള കലാപാഹ്വാനം സ്വജനപക്ഷപാതം കൂടുതൽ തുറന്നുകാട്ടിയതായും കേന്ദ്ര മന്ത്രി വി.മുരളീധരൻ

സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വേണ്ടി മാത്രമാണ് പിണറായി വിജയന്റെ ഭരണം; ഗവർണറോടുള്ള കലാപാഹ്വാനം സ്വജനപക്ഷപാതം കൂടുതൽ തുറന്നുകാട്ടിയതായും കേന്ദ്ര മന്ത്രി വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐഎം നേതാക്കളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വേണ്ടി മാത്രമാണ് പിണറായി വിജയന്റെ ഭരണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ഗവർണറോടുള്ള കലാപാഹ്വാനം ഇടതുമുന്നണി സർക്കാരിന്റെ സ്വജനപക്ഷപാതം കൂടുതൽ തുറന്നുകാട്ടിയതായി യുവമോർച്ചയുടെ സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്ത് വി.മുരളീധരൻ പറഞ്ഞു.

സ്വജനപക്ഷപാതവും അഴിമതിയും ക്രമസമാധാന തകർച്ചയും അടക്കം പിണറായി വിജയൻ സർക്കാരിന്റെ പിടിപ്പുകേടുകൾ ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. കേരളത്തില ജനങ്ങളെ വികസനാധിഷ്ടിത- അഴിമതി മുക്ത ഭരണത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നതിൽ നിന്ന് തടസപ്പെടുത്തുന്നവരെ പ്രതിരോധിക്കാൻ ബിജെപിക്ക് ആകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഉൾപ്പാർട്ടി ജനാധിപത്യമെന്ന് വീമ്പ് പറയുന്ന കോൺഗ്രസിൽ നെഹ്‌റു കുടുംബം കാര്യസ്ഥനെ വച്ച് ഭരണം നടത്തുന്നുവെന്നതല്ലാതെ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

സർവതലസ്പർശിയായ നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതികളെ പഠിച്ച് ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാനത്തെ പ്രവർത്തർകർക്ക് ആകണം. ദേശീയതലത്തിൽ അനുകൂലമായി നിൽക്കുന്ന രാഷ്ട്രീയകാലാവസ്ഥ കേരളത്തിലും കൊണ്ടുവരാൻ കൂട്ടായ പരിശ്രമമുണ്ടാകണമെന്നും വി.മുരളീധരൻ പറഞ്ഞു. ആത്മനിർഭരഭാരതത്തിന്റെ അമൃതകാലത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും അത് തെരഞ്ഞെടുപ്പിൽ വോട്ടാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴേത്തട്ടുമുതൽ സംഘടനാപ്രവർത്തനം കൂടുതൽ ശക്തിപ്പെടണമെന്നും ശിബിരത്തിൽ ഉദ്ഘാടകനായ കേന്ദ്രവിദേശകാര്യസഹമന്ത്രി അഭിപ്രായപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP