Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സതീശൻ പാച്ചേനിക്ക് ആദരവ് അർപ്പിച്ച് ഒഐസിസി കുവൈറ്റ് മലയാളോത്സവം രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു

സതീശൻ പാച്ചേനിക്ക് ആദരവ് അർപ്പിച്ച് ഒഐസിസി കുവൈറ്റ് മലയാളോത്സവം രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

ന്തരിച്ച മുൻ കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ കണ്ണൂർഡിസിസി പ്രസിഡണ്ടുമായിരുന്ന സതീശൻ പാച്ചേനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഒഐസിസി കുവൈറ്റ് ഓണം-2022 പരിപാടിയായ മലയാളോത്സവം സംസ്ഥാന യൂത്ത് കോൺഗ്രസ് ജന. സെക്രട്ടറി രാഹുൽമാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു.സതീശൻ പാച്ചേനി നഗർ എന്ന്നാമകരണം ചെയ്ത ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾഓഡിറ്റോറിയത്തിൽ ആണ് ഒ ഐ സി സി കുവൈറ്റ് മലയാളോത്സവംഅരങ്ങേറിയത്.

കോവിഡിനെ തുടർന്നുണ്ടായ ദീർഘ നാളത്തെ ഇടവേളക്കുശേഷംഒഐസിസി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇത്തവണത്തെഓണാഘോഷം സാധാരണ കോൺഗ്രസ്സ് പ്രവർത്തകരെ സംബന്ധിച്ച് ആവേശംജ്വലിച്ചു നിന്ന അനുഭവമായി മാറി.ഏറെ നാളത്തെ മുന്നൊരുക്കങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം നടന്നഓണാഘോഷത്തിനിടയിൽ സതീശൻ പാച്ചേനിയുടെ ആകസ്മികവിയോഗം കരിനിഴൽ വീഴ്‌ത്തി എങ്കിലും വേദിക്ക്;സതീശൻ പാച്ചേനിനഗർ എന്ന് നാമകരണമാക്കിക്കൊണ്ടും പ്രത്യേക ആദരാഞ്ജലി
ഒരുക്കികൊണ്ടും ഉണർന്ന് പ്രവർത്തിച്ച നേതൃത്വം അതിനെയെല്ലാംമറികടന്നു.

ഭാരതത്തിന്റെ മതേതര മനസ്സിന് വെളിച്ചം നൽകുന്ന പ്രസ്ഥാനമായികോൺഗ്രസ്സ് എന്നും ഉണ്ടാവുമെന്നും കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആപ്ത വാക്യവുമായെ മുന്നോട്ടുപോകാൻ കഴിയൂ എന്നും മലയാളോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട്രാഹുൽ മാങ്കുട്ടത്തിൽ ഓർമിപ്പിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡണ്ട്
എബി വാരികാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ജനറൽകൺവീനർ ബി എസ് പിള്ള സ്വാഗതവും, ട്രഷറർ രാജീവ് നടുവിലേമുറിനന്ദിയും രേഖപ്പെടുത്തി. ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിപ്രസിഡന്റ് അഡ്വ: ജോർജ് തോമസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ആരോഗ്യ കാരണങ്ങളാൽ ചടങ്ങിൽ സംബന്ധിക്കാൻ കഴിയാതിരുന്ന ഒ ഐസി സി പ്രസിഡണ്ട് വര്ഗീസ് പുതുക്കുളങ്ങര വീഡിയോ സന്ദേശത്തിലൂടെസദസ്സിനെ അഭിസംബോധന ചെയ്തു.ഗതകാല സ്മരണകൾ ഉണർത്തി മാവേലി എഴുന്നള്ളത്ത് ,ചെണ്ടമേളം ,താലപ്പൊലി എന്നിവയോടെയാണ് ഒഐസിസി ശ്രീ രാഹുൽ മാങ്കുട്ടത്തെസ്വീകരിച്ച് ആനയിച്ചത്. സംഘാടനാ മികവും, അച്ചടക്കവും കൊണ്ടുംശ്രദ്ധേയമായി ഒഐസിസി ഓണം-2022. കോവിഡിന്റെ രൂക്ഷത അനുഭവിച്കാലയളവിൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽഉണ്ടായിരുന്ന ഒ ഐ സി സി വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു. തിരുവാതിരകളി, ശിവഗംഗ നൃത്തങ്ങൾ, വഞ്ചിപ്പാട്ട്, കോൽക്കളി എന്നിവകൂടാതെ ഡി കെ ഡാൻസ് ഒരുക്കിയ പാശ്ചാത്യ ശൈലിയിലുള്ള നൃത്തവിസ്മയങ്ങളും ഗായകൻ കൊല്ലം ഷാഫിയുടെ നേതൃത്വത്തിൽ അരങ്ങേറിയഗാനമേളയും മുഴുദിന സദസ്സിന് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.

കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ, മാധ്യമപ്രവർത്തകർ, സംരംഭകർ തുടങ്ങി വലിയൊരു സദസ്സാണ് പരിപാടിയിൽപങ്കെടുത്തത്. ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന മുഴുദിന പരിപാടിയിൽ ജില്ലാ കമ്മറ്റികൾ, പോഷക സംഘടനാകമ്മിറ്റികളും സജീവ ഭാഗധേയത്വം വഹിച്ചു. വര്ഗീസ് ജോസഫ് മാരാമൺ,
ജോയ് ജോൺ തുരുത്തിക്കര, രാജീവ് നെടുവിലെമുറി, നിസ്സാം, റോയ്കൈതവന, ജോയ് കരുവാളൂർ, റിഷി ജേക്കബ്, ജോബിൻ ജോസ്, സജിമഠത്തിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. ഫിലിപ്പ്, നിഷമനോജ് എന്നിവർ അവതാരകരായിരുന്നു.

ഓണാഘോഷത്തെ ഇത്രയും വലിയ വിജയത്തിലെത്തിക്കാൻ ഏല്പിച്ചചുമതലകൾ ഉത്തരവാത്വത്തോടെ നിറവേറ്റിയത് രാമകൃഷ്ണൻ കല്ലാർ,സൂരജ് കണ്ണൻ ജോബിൻ ജോസ്, അനൂപ് കോട്ടയം അക്‌ബർ വയനാട്,വിപിൻ മങ്ങാട്ട്, കൃഷ്ണൻ കടലുണ്ടി, ബത്താർ വൈക്കം, അൽ അമീൻ,വിധുകുമാർ, ബിനോയ് ചന്ദ്രൻ, ശിവൻ കുട്ടി, ചന്ദ്രമോഹൻ ജലിൻതൃപ്രയാർ, റസാഖ് ചെറുത്തുരുത്തി, ഷംസു കോഴിക്കോട്, മനോജ് റോയ്,ഷംസു താമരക്കുളംതുടങ്ങിയവരും മറ്റു ഒഐസിസി പ്രവർത്തകരുംഒന്നടങ്കം ആയിരുന്നു.

കൂടാതെ സ്റ്റേജ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, റിസപ്ഷൻ കമ്മിറ്റി, ലൈറ്റ്ആൻഡ് സൗണ്ട് കമ്മിറ്റി,ഫുഡ് കമ്മിറ്റി, വോളന്റീർ കമ്മിറ്റി,ട്രാൻസ്പോർട്ടഷൻ കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി,എന്നിവരുടെ നേതൃത്വം ആഘോഷത്തിന് മെന്മയേകി. കലാ പരിപാഹികളായ തിരുവാതിര, ശിവ ഗംഗ ഡാൻസ്, ഡി കെ ഡാൻസ്,കോൽക്കളി, വഞ്ചിപ്പട്ടു, ചെണ്ട വാദ്യ മേള സ്വീകരണം,ത്തോടെയുള്ള,ഫ്യൂഷൻ ഡാൻസ്, പാട്ടുകൾ എന്നിവ ആകർഷകങ്ങളായി. സ്ലാനിയപയ്‌ടോൺ, റോമ സിനിജിത് എന്നിവർ,പ്രാർത്ഥന ഗാനങ്ങൾ ആലപിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP