Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്‌പി നേതാവ് അസം ഖാന് നിയമസഭാംഗത്വവും നഷ്ടമായി; വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ സ്വാഭാവികമായി അയോഗ്യനായെന്ന് വിധാൻസഭ സ്പീക്കർ

എസ്‌പി നേതാവ് അസം ഖാന് നിയമസഭാംഗത്വവും നഷ്ടമായി; വിദ്വേഷ പ്രസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ സ്വാഭാവികമായി അയോഗ്യനായെന്ന് വിധാൻസഭ സ്പീക്കർ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: വിദ്വേഷ പ്രസംഗത്തിൽ തടവ് ശിക്ഷ ലഭിച്ച സമാജ്വാദി പാർട്ടി നേതാവ് അസം ഖാന് നിയമസഭാംഗത്വവും നഷ്ടമായി. കേസിൽ കോടതി ശിക്ഷിച്ചതോടെ സ്വഭാവികമായി അസം ഖാൻ അയോഗ്യനാക്കപ്പെട്ടെന്ന് വിധാൻ സഭാ വൃത്തങ്ങൾ പറഞ്ഞു. അദ്ദേഹം പ്രതിധാനം ചെയ്യുന്ന രാംപുർ സീറ്റ് ഒഴിവ് വന്നതായി ഉത്തർപ്രദേശ് നിയമസഭാ സ്പീക്കർ പ്രഖ്യാപിച്ചു.

അസം ഖാൻ ഉൾപ്പെടെ മൂന്നുപേരെ മൂന്നുവർഷം തടവിനും 2000 രൂപ പിഴയ്ക്കുമാണ് രാംപൂർ കോടതി ശിക്ഷിച്ചത്. 2019ൽ നടത്തിയ വിദ്വേഷ പരാമർ ശത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ഈ കാലയളവിൽ കോടതി അസം ഖാന് ജാമ്യം നൽകിയിട്ടുണ്ട്. അസം ഖാൻ തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മോഷണം എന്നിവയടക്കം തൊണ്ണൂറോളം കേസുകളിൽ പ്രതികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP