Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപരിധി വിവാദം കൊടുമ്പിരി കൊണ്ടുനിൽക്കുന്നതിനിടെ കെ എസ് യുവിന് പുതിയ ഭാരവാഹികൾ; അലോഷ്യസ് സേവ്യർ സംസ്ഥാന അദ്ധ്യക്ഷൻ; പുനഃ സംഘടനയിൽ പരിഗണിച്ചില്ലെന്ന് ആരോപിച്ച് അതൃപ്തി പരസ്യമാക്കി ചെന്നിത്തല വിഭാഗം; അയോഗ്യത അഭിമാനം എന്ന് യദുകൃഷ്ണൻ

പ്രായപരിധി വിവാദം കൊടുമ്പിരി കൊണ്ടുനിൽക്കുന്നതിനിടെ കെ എസ് യുവിന് പുതിയ ഭാരവാഹികൾ; അലോഷ്യസ് സേവ്യർ സംസ്ഥാന അദ്ധ്യക്ഷൻ; പുനഃ സംഘടനയിൽ പരിഗണിച്ചില്ലെന്ന് ആരോപിച്ച് അതൃപ്തി പരസ്യമാക്കി ചെന്നിത്തല വിഭാഗം; അയോഗ്യത അഭിമാനം എന്ന് യദുകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം കെ എസ് യുവിന് പുതിയ ഭാരവാഹികൾ. പ്രായപരിധി തർക്കം കൊടുമ്പിരി കൊണ്ടു നിൽക്കുന്നതിനിടെ
കെഎസ്‌യു സംസ്ഥാന അധ്യക്ഷനായി അലോഷ്യസ് സേവ്യറിനെ തിരഞ്ഞെടുത്തു. മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും നിയമിച്ചു. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത് എൻഎസ്‌യുഐ ദേശീയ ജനറൽ സെക്രട്ടറിയായി.

കഴിഞ്ഞ ആഴ്ച കെഎസ്‌യു വാരികയായ കലാശാലയുടെ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അഭിജിത്ത് കെഎസ്‌യു അധ്യക്ഷസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. അലോഷ്യസ് സേവ്യർ ഇടുക്കി സ്വദേശിയാണെങ്കിലും നിലവിൽ കെ.എസ്.യുവിന്റെ എറണാകുളം ജില്ലാ പ്രസിഡന്റാണ്. കെഎസ്‌യു അധ്യക്ഷ സ്ഥാനത്തേക്ക് അലോഷ്യസ് സേവ്യറിന്റെ പേരാണ് ഉമ്മൻ ചാണ്ടി ശക്തമായി നിർദ്ദേശിച്ചത്.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ അലോഷ്യസിന്റെ പേര് ഉയർന്നുവന്നപ്പോൾ സംഘടനയിൽ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ അഭിജിത്തിനെക്കാൾ പ്രായമുള്ളയാളെ അതേ സ്ഥാനത്ത് നിയമിക്കുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. വിഡി സതീശനും അലോഷ്യസ് സേവ്യറിനായി വാദിച്ചതോടെ എതിർപ്പുകൾ മറികടന്ന് അലോഷ്യസിന് പദവി ഉറപ്പിക്കാനായി.

നിലവിൽ കെഎസ്‌യുവിലെ പ്രായപരിധി 27 വയസാണ്. 30 വയസുള്ള അലോഷ്യസിനെ അധ്യക്ഷനാക്കിയതോടെ പ്രായപരിധിയിൽ ഇളവ് അനുവദിച്ചിരിക്കുകയാണ്. വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിൽ പ്രായപരിധി ലംഘിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ വാദിച്ചത്. മാനദണ്ഡം ലംഘിക്കരുതെന്ന് ആവശ്യപ്പെട്ട് ഇവർ ദേശീയ നേതൃത്വത്തിന് ഉൾപ്പെടെ പരാതി നൽകിയിരുന്നു.

കെ.എം.അഭിജിത്ത് കെഎസ്‌യു അധ്യക്ഷസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് പുനഃസംഘടന പാർട്ടിക്കുള്ളിൽ വീണ്ടും ചർച്ചയാവുന്നത്. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ പുനഃസംഘടന പൂർത്തിയാക്കാനായിരുന്നു കെപിസിസി നേതൃത്വത്തിന്റെ ശ്രമം

അതൃപ്തി പരസ്യമാക്കി ചെന്നിത്തല വിഭാഗം

കെ എസ് യു പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല വിഭാഗം. കെ എസ് യു വിൽ പുനഃസംഘടന നടന്നപ്പോൾ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. നിലവിലെ കമ്മറ്റിയിലെ രമേശ് പക്ഷക്കാർ സാമൂഹിക മാധ്യമങ്ങളിൽ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയുടെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് കെ എസ് യു സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ രംഗത്ത് വന്നത്. അയോഗ്യത അഭിമാനം എന്നാണ് പോസ്റ്റ്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചയാളാണ് യദുകൃഷ്ണൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP