Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട് ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ വനംവകുപ്പിന്റെ കൂട്ടിൽ; കുടുങ്ങിയത് തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിൽ; കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി; ഇനി സുഖചികിൽസ നൽകും; പല്ലു കൊഴിഞ്ഞ കടുവയെ കാട്ടിലേക്ക് മടക്കാൻ സാധ്യത കുറവ്

വയനാട് ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ വനംവകുപ്പിന്റെ കൂട്ടിൽ; കുടുങ്ങിയത് തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിൽ; കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി; ഇനി സുഖചികിൽസ നൽകും; പല്ലു കൊഴിഞ്ഞ കടുവയെ കാട്ടിലേക്ക് മടക്കാൻ സാധ്യത കുറവ്

മറുനാടൻ മലയാളി ബ്യൂറോ

വയനാട് : വയനാട് ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10വയസ് പ്രായം ഉള്ള ആൺ കടുവയാണ് പിടിയിലായത്. കടുവയുടെ പല്ലിന് ചെറിയ പരിക്ക് ഉണ്ട്. അതുകൊണ്ട് തന്നെ കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ കടുവയ്ക്ക് പ്രാഥമിക ചികിൽസ നടത്തും. ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്

വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി തെരച്ചിൽ നടത്തിയത്. ഉൾവനത്തിലടക്കം വനപാലകസംഘം തെരച്ചിൽ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. മുത്തങ്ങയിൽ നിന്ന് കുങ്കി ആനകളെ എത്തിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും അതും ഫലപ്രദമായില്ല. ഇന്നും കടുവ ഒരു പട്ടിയെ കൊന്നിരുന്നു. അതിന് ശേഷമാണ് വനംവകുപ്പിന്റെ കൂട്ടിൽ പുലർച്ചെയോടെ കുടുങ്ങിയത്. കടുവയ്ക്ക് പ്രായാധിക്യം ഉണ്ടെന്നാണ് സൂചന. പല്ലുകൾ കൊഴിഞ്ഞുവെന്ന് വീഡിയോകളിൽ വ്യക്തമാണ്.

കടുവയെ കണ്ടെത്താൻ 18 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും മൂന്ന് കൂടുകൾ ഒരുക്കുകയും ചെയ്തിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുണ് സക്കറിയയുടെ നേതൃത്വത്തിൽ മൂന്നംഗസംഘവും ആർആർടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ പത്തു സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടുവ പേടിയിൽ മേഖലയിലെ സ്‌കൂളുകൾക്ക് പോലും അവധി കൊടുത്തിരുന്നു.

കടുവയുടെ നീക്കം കൃത്യമായി മനസിലാക്കാൻ സാധിക്കാത്തതാണ് വനം വകുപ്പിന് ആദ്യഘട്ടത്തിൽ വെല്ലുവിളിയായത്. ഇതിനിടയിലാണ് കടുവ കുടുങ്ങിയത്. ഇര പടിക്കാനുള്ള ബുദ്ധിമുട്ടുകാരണമാണ് നാട്ടിലേക്ക് ഇര തേടി കടുവ ഇറങ്ങിയതെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് വനത്തിനു്ള്ളിലെ പരിപാലന കേന്ദ്രത്തിലേക്ക് കടുവയെ എത്തിച്ചത്. ഇനി കടുവയുടെ ആരോഗ്യ നില പരിശോധിച്ച്. വേണ്ട തീരുമാനം എടുക്കും. നാല് കടുവകളെ ഇവിടെ സംരക്ഷിക്കാം. നിലവിൽ രണ്ടു കടുവകൾ ഇവിടെയുണ്ട്.

കടുവയുടെ ആക്രമണം തുടരുന്ന ചീരാലിൽ നാട്ടുകാർ സമരം തുടങ്ങിയതിന് പിന്നാലെയാണ് വനം വകുപ്പ് നടപടി ശക്തമാക്കിയത്. മുത്തങ്ങയിൽ നിന്നുള്ള രണ്ട് കുങ്കിയാനകളെ ചീരാലിൽ എത്തിച്ചു. കുങ്കിയാനകളുടെ സഹായത്തോടെ കടുവയ്ക്ക് വേണ്ടി തിരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്ന തൊഴുത്തിന് സമീപത്തും കൂട് സ്ഥാപിച്ചു. ഇതാണ് നിർണ്ണായകമായത്. കടുവയ്ക്ക് ശാരീരിക പ്രശ്‌നമുണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തൽ.

ഒരു മാസത്തിനിടെ ചീരാലാൽ 9 പശുക്കളെയാണ് കടുവ കൊന്നത്. നാല്പശുക്കൾ പരുക്കേറ്റ് അവശനിലയിലായി. കഴിഞ്ഞ ദിവസം മീനങ്ങാടി കൃഷ്ണഗിരിയിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവയ്ക്ക് വേണ്ടിയും തിരച്ചിൽ തുടരുകയാണ്. 50 പേരടങ്ങിയ വനപാലക സംഘമാണ് കൃഷ്ണഗിരിയിൽ തിരച്ചിൽ നടത്തുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP