Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ നാളെ മഴ പ്രാർത്ഥന; അൽ വജ്ബ പാലസിൽ നടക്കുന്ന പ്രാർത്ഥനയിൽ പൗരന്മാർക്കൊപ്പം അമീർ പങ്കെടുക്കും

ഖത്തറിൽ നാളെ മഴ പ്രാർത്ഥന; അൽ വജ്ബ പാലസിൽ നടക്കുന്ന പ്രാർത്ഥനയിൽ പൗരന്മാർക്കൊപ്പം അമീർ പങ്കെടുക്കും

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ നാളെ മഴ പ്രാർത്ഥന. രാജ്യത്ത് സമൃദ്ധമായ മഴ ലഭിക്കാൻ വേണ്ടിയുള്ള ഇസ്തിസ്ഖ പ്രാർത്ഥനയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കും. രാവിലെ 5.53നാണ് മഴ പ്രാർത്ഥന. പ്രവാചക ചര്യ പിന്തുടർന്നാണ് മഴ പ്രാർത്ഥന നടത്തുന്നത്. അൽ വജ്ബ പാലസിലെ പ്രാർത്ഥനാ കേന്ദ്രത്തിൽ പൗരന്മാർക്കൊപ്പം അമീറും നമസ്‌കാരത്തിൽ പങ്കെടുക്കും.

രാജ്യത്തെ പള്ളികളിലും മഴ പ്രാർത്ഥന നടക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മഴ പ്രാർത്ഥനക്ക് മുൻപായി വിശ്വാസികൾ നിർവഹിക്കേണ്ട വ്രതമെടുക്കൽ, സദഖ നൽകൽ, അല്ലാഹുവിനോട് പശ്ചാത്തപിക്കൽ, മിസ് വാക്ക് ഉപയോഗിക്കൽ, ശരീരം ശുചീകരിക്കൽ തുടങ്ങിയ കർമങ്ങളെക്കുറിച്ചും മന്ത്രാലയം ഓർമിപ്പിച്ചു. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ മഴ പ്രാർത്ഥനയിൽ പങ്കെടുക്കാറുണ്ട്.

മുതിർന്നവരിൽ ഒട്ടുമിക്കവരും നോമ്പെടുത്താണ് മഴ നമസ്‌കാരം നടത്തുന്നത്. നോമ്പുകാരന്റെ പ്രാർത്ഥന അല്ലാഹു തള്ളില്ലെന്ന പ്രവാചകന്റെ വചനത്തെ അടിസ്ഥാനമാക്കിയാണ് നോമ്പെടുത്ത് പ്രാർത്ഥന നടത്തുന്നത്. വ്രതമെടുക്കൽ, സദഖ നൽകൽ, അല്ലാഹുവിനോട് പശ്ചാത്തപിക്കൽ, മിസ് വാക്ക് ഉപയോഗിക്കൽ, ശരീരം ശുചീകരിക്കൽ തുടങ്ങിയ കർമങ്ങൾ അനുഷ്ഠിച്ച ശേഷമാണ് വിശ്വാസികൾ മഴ പ്രാർത്ഥനയിൽ പങ്കെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP