Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'തന്റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം.... 'സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം'; ജമേഷ മൂബിൻ ചാവേറു തന്നെ; കോയമ്പത്തൂരിലെ ഗൂഢാലോചനക്കാർ ലക്ഷ്യമിട്ടത് ഒന്നിലധികം സ്‌ഫോടനങ്ങൾ; കേരളത്തേയും ചോരക്കളമാക്കാൻ പദ്ധതിയിട്ടു; പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച പകയ്ക്ക് പിന്നിൽ അൽ ഉമ; ഐസിസ് ബന്ധവും തെളിയിച്ച് അന്വേഷണം

'തന്റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം.... 'സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം'; ജമേഷ മൂബിൻ ചാവേറു തന്നെ; കോയമ്പത്തൂരിലെ ഗൂഢാലോചനക്കാർ ലക്ഷ്യമിട്ടത് ഒന്നിലധികം സ്‌ഫോടനങ്ങൾ; കേരളത്തേയും ചോരക്കളമാക്കാൻ പദ്ധതിയിട്ടു; പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച പകയ്ക്ക് പിന്നിൽ അൽ ഉമ; ഐസിസ് ബന്ധവും തെളിയിച്ച് അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: കോയമ്പത്തൂർ സ്‌ഫോടനത്തിൽ നിർണ്ണായക കണ്ടെത്തലുകൾ. നടന്നത് ചാവേർ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടി. കത്താൻ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നതായി സൂചന. കേരളത്തിലും ഇയാൾ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സൂചന. ഇയാളുടെ വാട്‌സാപ്പ് ചാറ്റിലും ചാവേറിന്റെ സൂചനയുണ്ട്. നിർണ്ണായക തെളിവുകളാണ് പുറത്തു വരുന്നത്. ഇയാൾ ഐസിസ് ബന്ധമുള്ള വ്യക്തിയാണ്. കേരളത്തിലും ഇയാൾ പല കേന്ദ്രങ്ങളും നോട്ടമിട്ടിരുന്നു.

മുബീന്റെ 13 ശരീര ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചു. പ്രതികൾ വൻ സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായാണ് സൂചന. ജമേഷയുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ രേഖകൾ പലതും പൊലീസ് കണ്ടെത്തി. കോയമ്പത്തൂർ നഗരത്തിലെ ക്ഷേത്രങ്ങൾ, കളക്റ്റ്രേറ്റ്, കമ്മീഷണർ ഓഫീസ് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയതായി കണ്ടെത്തി. വീട്ടിൽ നിന്ന് 75 കിലോ സ്‌ഫോടനക്കൂട്ടുകളും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതികൾക്കും ഐസിസ് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. അൽ ഉമ ബന്ധം തെളിഞ്ഞു കഴിഞ്ഞു.

കോയമ്പത്തൂർ ഉക്കടം കാർ സ്‌ഫോടനക്കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. അഞ്ചിലേറെ പേരെക്കൂടി കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന. ഇന്നലെ റിമാൻഡിലായ 5 പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കൾ പ്രതികൾക്ക് എവിടെ നിന്ന് കിട്ടിയെന്നതിൽ പൊലീസ് ഫോറൻസിക് സംയുക്ത അന്വേഷണം നടക്കുകയാണ്. ബോംബ് സ്‌ക്വാഡ് പ്രത്യേക അന്വേഷണവും നടത്തുന്നുണ്ട്. നഗരത്തിൽ ഇപ്പോഴും കേന്ദ്ര സേനയെ നിയോഗിച്ചുള്ള സുരക്ഷ തുടരുകയാണ്. സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം. മരണ ശേഷം എല്ലാവരും പൊറുക്കണം-ഈ സന്ദേശമാണ് ജമേഷയുടെ വാട്‌സാപ്പ് സ്റ്റാറ്റസിലുണ്ടായിരുന്നത്.

സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തതും നിർണ്ണായകമാണ്.'തന്റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം', 'സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം'. സ്‌ഫോടനത്തിന്റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീൻ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. വാട്‌സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച പക തീർക്കാൻ കോയമ്പത്തൂരിൽ ആസൂത്രണം ചെയ്തത് വൻ സ്ഫോടനമായിരുന്നു. ഇതിന് വേണ്ടി കാറിൽ വരവേ പൊലീസ് ചെക് പോസ്റ്റിലെ പരിശോധന കാരണം മുമ്പോട്ട് പോകാനായില്ല. ഇതുകാരണമാണ് സ്വയം ജമേഷ മുബിൻ പൊട്ടിത്തെറിച്ചത്. ഇതിന്റെ ഗൂഢാലോചന നടന്നത് കേരളത്തിൽ ആണെന്നാണ് സൂചന. പദ്ധതിയിട്ടത് ശ്രീലങ്കയിലെ 'ഈസ്റ്റർ' ദുരന്തത്തിന് സമാനമായ ആക്രമണമായിരുന്നു. ദീപാവലിയെ കറുത്ത ദിനമാക്കുകയായിരുന്നു ലക്ഷ്യം. ലങ്കൻ സ്ഫോടന സൂത്രധാരൻ സഹ്റാൻ ഹാഷ്മിയുടെ ഉറ്റ അനുയായിയും പദ്ധതിയിൽ പങ്കാളിയാണെന്ന സൂചനയെ തുടർന്ന് കോയമ്പത്തൂരിലെ അന്വേഷണം വിയ്യൂർ ജയിലിൽ എത്തിയിരുന്നു.

ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ നടത്തിയ അന്വേഷണത്തിലാണ് വിയ്യൂരിലുള്ള പ്രതി അറസ്റ്റിലാവുന്നത്. സ്ഫോടനത്തിന്റെ സൂത്രധാരനായ സഹ്റാൻ ഹാഷിമുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാളെ പിടികൂടിയത്. മൂന്ന് പേരാണ് ശ്രീലങ്കൻ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ കഴിയുന്നത്. കേസിന്റെ അന്വേഷണ ചുമതല തമിഴ്‌നാട് പൊലീസിലെ പ്രത്യേക സംഘത്തിനാണെങ്കിലും എൻ.ഐ.എ അനൗദ്യോഗികമായി വിവരങ്ങളെല്ലാം ശേഖരിക്കുന്നുണ്ട്. ഇന്ന് അവർ ഔദ്യോഗികമായി കേസ് അന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന.

കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണത്തിൽ മുന്നോട്ട് പോയത്. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്.

ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതിനിടെ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ എന്ന യുവാവ് 2019 ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഇടയാക്കിയത്.

1998ലെ കോയമ്പത്തൂർ സ്ഫോടന പരമ്പരയിലെ പ്രതികളുടെ ബന്ധു വീടുകളിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. അൽ ഉമ സംഘടനയുടെ തലവൻ ബാഷയുടെ സഹോദരന്റെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ബാഷയുടെ സഹോദരൻ നവാബ് ഖാന്റെ മകൻ തൽകയെ ചോദ്യം ചെയ്തിരുന്നു. ഉക്കടം വിൻസന്റ് റോഡിലെ വീട്ടിൽ വൈകിട്ടോടെയാണ് പൊലീസ് സംഘം പരിശോധനക്കെത്തിയത്. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കാറിലെ സ്ഫോടന കേസ് അന്വേഷിക്കുന്നത്. ഈ മേഖലയിൽ മതതീവ്രവാദികളുടെ സജീവ സാന്നിധ്യമുണ്ടെന്നാണ് വിലിയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP