Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഔട്ടിനായി വാദിച്ചു; അശ്വിൻ ചതിയനെന്ന് പാക് ആരാധകർ; കളിയിൽ തോറ്റതിന് പിന്നാലെ അശ്വിനെതിരെ പാക് ആരാധകരുടെ രോഷം

ഔട്ടിനായി വാദിച്ചു; അശ്വിൻ ചതിയനെന്ന് പാക് ആരാധകർ; കളിയിൽ തോറ്റതിന് പിന്നാലെ അശ്വിനെതിരെ പാക് ആരാധകരുടെ രോഷം

സ്വന്തം ലേഖകൻ

മെൽബൺ: ട്വന്റി20 ലോകകപ്പിന്റെ വാശിയേറിയ മത്സരത്തിൽ ഇന്ത്യയോടു തോറ്റതിനു പിന്നാലെ ആർ. അശ്വിനെതിരെ തിരിഞ്ഞ് പാക്കിസ്ഥാൻ ആരാധകർ. ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച അശ്വിനെതിരെ വൻ ആരാഘകരോഷമാണ് പാക്കിസ്ഥാനിൽ. അശ്വിൻ ചതിയനാണെന്നാണു പാക്ക് ആരാധകരുടെ വാദം. പാക്കിസ്ഥാൻ ബാറ്റിങ്ങിനിടെ എട്ടാം ഓവറിൽ ഷാൻ മസൂദിന്റെ ക്യാച്ചെടുത്ത അശ്വിൻ ഔട്ടിനായി വാദിച്ചെന്നാണ് ആരോപണം.

മുഹമ്മദ് ഷമി എറിഞ്ഞ ഓവറിലെ മൂന്നാം പന്തിലെ സംഭവം ചൂണ്ടിക്കാട്ടിയാണ് പാക് ആരാധകർ അശ്വിനെതിരെ തിരിഞ്ഞത്. ഷോർട്ട് ബോൾ ഫൈൻ ലെഗിലേക്ക് ഷാൻ മസൂദ് ഉയർത്തി അടിച്ചു. അശ്വിന്റെ തൊട്ടുമുന്നിലാണു പന്തു വീണത്. മനോഹരമായി ഡൈവ് ചെയ്ത് അശ്വിൻ ക്യാച്ചെടുത്തെന്നാണു ആദ്യം കരുതിയത്. പാക്ക് താരം ഔട്ടായെന്ന ധാരണയിലായിരുന്നു ഈ സമയത്ത് അശ്വിനും. ടിവി അംപയർ ദൃശ്യങ്ങൾ പരിശോധിച്ചതോടെ അശ്വിൻ ക്യാച്ചെടുക്കുമ്പോൾ പന്ത് ടർഫിൽ തട്ടിയതായി കണ്ടെത്തി.

പവർ പ്ലേ ഓവറിൽ ക്യാപ്റ്റൻ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും നഷ്ടമായ പാക്കിസ്ഥാന് അശ്വാസം നൽകുന്നതായിരുന്നു അംപയറുടെ തീരുമാനം. ഇതാണ് പാക്കിസ്ഥാൻ ആരാധകർ ഇപ്പോൾ ചർച്ചയാക്കുന്നത്. അശ്വിൻ ചതിയനാണെന്നു പലരും വാദിക്കുമ്പോൾ മങ്കാദിങ് വിവാദവും ചിലർ ഇതിലേക്കു കൊണ്ടുവന്നു. പാക്ക് ബാറ്ററെ ഔട്ടാക്കിയപോലെ നടിച്ച്, മങ്കാദിങ്ങിൽ വിക്കറ്റ് സ്വന്തമാക്കിയപോലൊരു നീക്കമാണ് അശ്വിൻ നടത്തിയതെന്ന് ഒരു ആരാധകൻ പ്രതികരിച്ചു.

മറുപടി ബാറ്റിങ്ങിൽ 20ാം ഓവറിലെ അവസാന പന്തിൽ സിംഗിളെടുത്തു ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിച്ചത് ആർ. അശ്വിനായിരുന്നു. ഗ്രൗണ്ടിൽ രണ്ടു മിനിറ്റു മാത്രം നിന്ന അശ്വിൻ ഒരു പന്തിൽ ഒരു റണ്ണാണ് ആകെ നേടിയത്. ജയിക്കാൻ ഒരു പന്തിൽ രണ്ട് റൺസ് വേണമെന്നിരിക്കെ പാക്ക് സ്പിന്നർ മുഹമ്മദ് നവാസിന്റെ പന്തിൽ വൈഡ് വഴങ്ങിയതും കളി മാറ്റിയ അശ്വിന്റെ നീക്കമായി ഇന്ത്യൻ ആരാധകർ വിലയിരുത്തുന്നു. നവാസിന്റെ ലെഗ് സ്റ്റംപ് ലൈനിനു പുറത്തു വന്ന പന്ത് അശ്വിൻ ഒന്നും ചെയ്യാതെ വൈഡ് ആകാൻ അനുവദിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP