Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫലസ്തീനിൽ ഇസ്രയേൽ സേനയുടെ ആക്രമണം; നാബ്ലൂസിലെ ബോംബ് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു: 20 പേർക്ക് പരുക്ക്: ബോംബ് നിർമ്മാണ കേന്ദ്രം മിസൈൽ ഉപയോഗിച്ച് തകർത്തും ഇസ്രയേൽ

ഫലസ്തീനിൽ ഇസ്രയേൽ സേനയുടെ ആക്രമണം; നാബ്ലൂസിലെ ബോംബ് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു: 20 പേർക്ക് പരുക്ക്: ബോംബ് നിർമ്മാണ കേന്ദ്രം മിസൈൽ ഉപയോഗിച്ച് തകർത്തും ഇസ്രയേൽ

സ്വന്തം ലേഖകൻ

ജറുസലം: ഫലസ്തീനിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ രണ്ടാമത്തെ വലിയ നഗരമായ നാബ്ലൂസിൽ ലയൺസ് ഡെൻ എന്ന സായുധസേനയുടെ ബോംബ് നിർമ്മാണ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ അഞ്ച് ഫലസ്തീൻകാർ കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ബോംബ് നിർമ്മാണ കേന്ദ്രം മിസൈൽ ഉപയോഗിച്ച് തകർത്തു.

സമീപകാലത്ത് ഇസ്രയേൽ സൈനികർക്കു നേരെ നടന്ന ഒട്ടേറെ ആക്രമണങ്ങൾക്കു പിന്നിൽ ലയൺസ് ഡെൻ ആയിരുന്നു. നെബി സലേ ഗ്രാമത്തിൽ ഇസ്രയേൽ സേനയെ സ്‌ഫോടകവസ്തു എറിഞ്ഞവർക്കു നേരെ നടന്ന വെടിവയ്പിൽ ഖുസായി അൽ തമീമി (19) മരിച്ചതായി ഫലസ്തീന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സേനയ്ക്ക് തലവേദനയായി വളർന്ന തീവ്രവാദ സംഘമായിരുന്നു ലയൺസ് ഡെൻ. വെസ്റ്റ്ബാങ്കിലെത്തുന്ന ഇസ്രയേൽ സേനയെ തോക്കുകൊണ്ട് ആക്രമിക്കുക എന്നതായിരുന്നു സംഘത്തിന്റെ ഒരേ ഒരു ലക്ഷ്യം.

2022 ആഗസ്തിൽ രൂപീകൃതമായതിന് ശേഷം തോക്കുകൊണ്ട് ഇസ്രയേൽ സേനയ്‌ക്കെതിരെ ഒരു വലിയ ആക്രമണ തരംഗം തന്നെ ഈ സംഘം സൃഷ്ടിച്ചു. നിറതോക്കുകൾക്ക് മുൻപിൽ നിർഭയരായ ഇസ്രയേൽ സേന വരെ ഞെട്ടിപ്പോയി. വാസ്തവത്തിൽ മുൻപുണ്ടായിരുന്ന പല ഫലസ്തീൻ സംഘനടയിലും അംഗങ്ങളായിരുന്നവർ ചേർന്നാണ് ലയൺസ് ഡെൻ രൂപീകരിച്ചത്. ഇതിൽ പഴയ അൽ അഖ്‌സ മാർട്ടയേഴ്‌സ് ബ്രിഗേഡ്, ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളിൽ ഉണ്ടായിരുന്നവരും അംഗങ്ങളാണ്.

കഴിഞ്ഞ മാസം ഈ സംഘം ഒരു ഇസ്രയേൽ സൈനികനെ വെടിവെച്ച് കൊന്നിരുന്നു.മറ്റൊരു സൈനികന് വെടിയേറ്റ് ഗുരുതരമായി പരിക്ക് പറ്റി. ഇത് ധാരാളം ഫലസ്തീൻ യുവാക്കളെ സംഘടനയിലേക്ക് ആകർഷിച്ചിരുന്നു. ഈ സംഘടനയിൽ വലിപ്പച്ചെറുപ്പമില്ലെന്നതും അധികാരകേന്ദ്രമില്ല എന്നതും സംഘടനയെ കൂടുതൽ ജനകീയമാക്കി. മറ്റ് തീവ്രവാദ സംഘടന ഇസ്രയേൽ സേന ആക്രമിക്കാൻ വരുമ്പോൾ മാത്രമേ തിരിച്ചു ആക്രമിക്കാറുള്ളൂ. എന്നാൽ ലയൺസ് ഡെൻ എന്ന സിംഹമടക്കാർ അങ്ങിനെയല്ല. എല്ലാ രാത്രികളിലും അവർ തോക്കുമായി ഇറങ്ങും. എവിടെയൊക്കെ ഇസ്രയേൽ സേനയുടെ കേന്ദ്രങ്ങളോ വാഹനങ്ങളോ കണ്ടാൽ അപ്പോൾ വെടിവെയ്ക്കും. എന്നിട്ട് ഓടിരക്ഷപ്പെടും. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ സേനയുടെ സൈനിക പോസ്റ്റുകൾ, രാത്രിയിലെ പതിവായുള്ള സുരക്ഷ പട്രോളിങ് എന്നിവിക്ക് നേരെയാണ് ഇവർ ആക്രമണം അഴിച്ചുവിടുക.

അന്വേഷണത്തിനൊടുവിൽ ഇസ്രയേൽ സേന ലയൺസ് ഡെന്നിന്റെ ഒരു ടിക് ടോക് അക്കൗണ്ട് കണ്ടെത്തി നിരോധിച്ചു. പക്ഷെ ഇവരുടെ ഒരു ടെലഗ്രാം അക്കൗണ്ടിൽ 1.3 ലക്ഷം പേരാണ് അംഗങ്ങളായുള്ളത്. ഇസ്രയേൽ സേന റെയ്ഡുകൾ വ്യാപകമാക്കി. സിംഹമടയുടെ ഭാഗമായുള്ള വ്യക്തികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ഏകദേശം 2000 പേരെ അറസ്റ്റ് ചെയ്തു. 100 പേർ റെയ്ഡുകളിൽ നടന്ന വെടിവെയ്പുകളിൽ കൊല്ലപ്പെട്ടു. നബ്ലൂസ്, ജെനിൻ എന്നീ രണ്ട് നഗരങ്ങൾ ഇസ്രയേൽ സേനയ്‌ക്കെതിരെ സായുധസമരം ദീർഘകാലമായി നടത്തിയതിന്റെ ചരിത്രമുള്ളവയാണ്. ഇവിടെ ഫലസ്തീൻ അഥോറിറ്റിക്ക് വലിയ സ്വാധീനമില്ല. പക്ഷെ കഴിഞ്ഞ മാസം രണ്ട് ഹമാസ് സംഘാംഗങ്ങളെ ഫലസ്തീൻ സർക്കാർ അറസ്റ്റ് ചെയ്തു. ഇവർക്ക് സിംഹമടയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ അറസ്റ്റ് വ്യാപകമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചു. അതിനിടിയിലാണ് ചൊവ്വാഴ്ച ലയൺസ് ഡെന്നിന്റെ ബോംബ് നിർമ്മാണ കേന്ദ്രം ഇസ്രയേൽ സേന മിന്നലാക്രമണത്തിൽ നശിപ്പിച്ചത്. ആറ് സായുധധാരികളെ വെടിവെച്ച് കൊല്ലുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP