Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിനിമാരംഗത്ത് പുതിയ ഇന്നിങ്‌സിന് എം എസ് ധോണി; സാക്ഷിയുടെ കഥയിൽ ഫാമിലി എന്റർടെയ്നർ; ആദ്യ സിനിമ നിർമ്മിക്കുക തമിഴിൽ; രമേശ് തമിൽമണി സംവിധായകൻ

സിനിമാരംഗത്ത് പുതിയ ഇന്നിങ്‌സിന് എം എസ് ധോണി; സാക്ഷിയുടെ കഥയിൽ ഫാമിലി എന്റർടെയ്നർ; ആദ്യ സിനിമ നിർമ്മിക്കുക തമിഴിൽ; രമേശ് തമിൽമണി സംവിധായകൻ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: സിനിമാ നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും ഭാര്യ സാക്ഷി ധോണിയും. തമിഴിലാണ് ധോണിയുടെ നിർമ്മാണ കമ്പനി ആദ്യമുഴുനീള ചിത്രം നിർമ്മിക്കുന്നത്. ആദ്യ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ധോണി എന്റർടെയിന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്.

രമേശ് തമിൽമണിയാകും ചിത്രം സംവിധാനം ചെയ്യുക. അഥർവ : ദി ഒറിജിൻ എന്ന ഗ്രാഫിക്കൽ നോവലിന്റെ രചയിതാവാണ് രമേശ്. ധോണി എന്റർടെയിന്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ധോണിയും ഭാര്യ സാക്ഷിയും ചേർന്നാകും ചിത്രം നിർമ്മിക്കുക.

സാക്ഷി സിങ് ധോണി എഴുതിയ ഫാമിലി എന്റർടെയ്നർ കഥയാണ് അഭ്രപാളിയിലെത്തുക. തമിഴിൽ ഒരുങ്ങുന്ന ചിത്രം തുടർന്ന് മറ്റു പ്രധാന ഭാഷകളിലേയ്ക്ക് ചിത്രം മൊഴിമാറ്റിയെത്തിക്കും. സിനിമയിലെ അഭിനേതാക്കളുടെ വിവരങ്ങൾ താമസിക്കാതെ പുറത്തുവിടുമെന്നാണ് വിവരങ്ങൾ. ചിത്രം ഫാമിലി എന്റർടെയിനറായിരിക്കും.

'സാക്ഷിയുടെ കൺസെപ്റ്റ് വായിച്ച നിമിഷം തന്നെ അറിയാമായിരുന്നു പ്രത്യേകതയുള്ളതാണെന്ന്. ആശയം പുതുമയുള്ളതും ഒരു ഫൺ ഫാമിലി എന്റർടെയ്നർ ആകാനുള്ള എല്ലാ സാധ്യതകളും ഒത്തുചേർന്നതുമാണ്' - സംവിധായകൻ തമിൽമണി അഭിപ്രായപ്പെട്ടു.

അതേസമയം അഭിനേതാക്കളേയും, അണിയറ പ്രവർത്തകരേയും കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.തമിഴിന് പുറമെ മറ്റ് ഭാഷകളിലെ തിരക്കഥാകൃത്തുക്കൾ, സംവിധായകർ എന്നിവരുമായി ധോണി എന്റർടെയ്ന്മെന്റ് ചർച്ചകൾ നടത്തിയിരുന്നു.

സയൻസ് ഫിക്ഷൻ, ക്രൈം ഡ്രാമ, കോമഡി, സസ്പെൻസ് ത്രില്ലർ എന്നീ തരം സിനിമകൾ നിർമ്മിക്കാനാണ് ഇന്ത്യൻ താരത്തിന്റെ പേരിലുള്ള പ്രൊഡക്ഷൻ ഹൗസ് പദ്ധതിയിടുന്നത്. നേരത്തേ ഒരു ഡോക്യുമെന്ററി സീരീസും, വെബ് സീരീസും ധോണി എന്റർടെയ്ന്മെന്റിന്റെ ബാനറിൽ നിർമ്മിച്ചിരുന്നു.

2013 ലെ വാതുവയ്‌പ്പ് അഴിമതിയിൽ ഉൾപ്പെട്ടെന്ന് ആരോപിക്കപ്പെട്ട് രണ്ട് വർഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിന്റെ 2018 പതിപ്പിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പർ കിങ്സിനെ അടിസ്ഥാനമാക്കിയുള്ള റോർ ഓഫ് ദി ലയൺ ഇന്ത്യയുടെ 2011 ഏകദിന ലോകകപ്പ് ജയം വിവരിക്കുന്ന ബ്ലേസ് ടു ഗ്ലോറി എന്നീ രണ്ട് ഡോക്യുമെന്ററി സീരീസുകളും ആകാശ് ഗുപ്തയുടെ ഇംഗ്ലീഷ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ദി ഹിഡൻ ഹിന്ദു എന്ന വെബ് സീരീസുമാണ് മുൻപ് ധോണി എന്റർടെയ്ന്മെന്റ് നിർമ്മിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP