Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചാനലിലൂടെ തന്നെ ചാനൽ ജഡ്ജി ബൈജു കൊട്ടാരക്കര കുറ്റസമ്മതം നടത്തി പരസ്യമായി മാപ്പ് പറയാമെന്നു ഹൈക്കോടതിയോട് ആണയിട്ട് പറഞ്ഞ ആ കാഴ്ച ഒന്ന് കാണേണ്ടതായിരുന്നുവെന്ന് സോഷ്യൽ മീഡിയ.... മാപ്പ്..... മാപ്പ്... മാപ്പ്; കോടതിയലക്ഷ്യ കേസിൽ നിന്ന് തലയൂരാൻ എവിടേയും മാപ്പു പറയാം; ബൈജു കൊട്ടാരക്കരയുടെ മാപ്പ് കുറ്റസമ്മതമാകുമ്പോൾ

ചാനലിലൂടെ തന്നെ ചാനൽ ജഡ്ജി ബൈജു കൊട്ടാരക്കര കുറ്റസമ്മതം നടത്തി പരസ്യമായി മാപ്പ് പറയാമെന്നു ഹൈക്കോടതിയോട് ആണയിട്ട് പറഞ്ഞ ആ കാഴ്ച ഒന്ന് കാണേണ്ടതായിരുന്നുവെന്ന് സോഷ്യൽ മീഡിയ.... മാപ്പ്..... മാപ്പ്... മാപ്പ്; കോടതിയലക്ഷ്യ കേസിൽ നിന്ന് തലയൂരാൻ എവിടേയും മാപ്പു പറയാം; ബൈജു കൊട്ടാരക്കരയുടെ മാപ്പ് കുറ്റസമ്മതമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോടതിയലക്ഷ്യക്കേസിൽ ബൈജു കൊട്ടാരക്കര കുറ്റം സമ്മതിച്ച് പരസ്യമായി മാപ്പുപറയണമെന്ന് ഹൈക്കോടതി. എന്തിനാണ് കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ പറയുന്നതെന്ന് കോടതി ചോദിച്ചു. ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകൻ അറിയിച്ചു. ബൈജു കൊട്ടാരക്കരയുടെ ഇന്നത്തെ ഹൈക്കോടതിയിലെ മാപ്പപേക്ഷ സോഷ്യൽ മീഡിയയിലും ചർച്ചയാണ്. ചാനലിലൂടെ തന്നെ ചാനൽ ജഡ്ജി ബൈജു കൊട്ടാരക്കര കുറ്റസമ്മതം നടത്തി പരസ്യമായി മാപ്പ് പറയാമെന്നു ഹൈക്കോടതിയോട് ആണയിട്ട് പറഞ്ഞ ആ കാഴ്ച ഒന്ന് കാണേണ്ടതായിരുന്നു ???? എന്തായാലും ആ കാഴ്‌ച്ചക്ക് കട്ട വെയിറ്റിങ് ???? കോടതിയെന്നാൽ സുമ്മാവാ... ഓനെ പൊക്കും എന്ന് പറഞ്ഞാൽ പൊക്കിയിരിക്കും.. അന്ത ഭയമിറുക്കണം മെഴുകുതിരി പൊരിച്ചമീൻ ടീമിന്-ഇതാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.

സ്വമേധയാ എടുത്ത കേസിൽ ഹൈക്കോടതി മുമ്പാകെ ഹാജരായാണ് മാപ്പ് പറയാൻ തയ്യാറാണെന്ന് ആവർത്തിച്ചത്. തുടർന്ന് വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യാൻ ബൈജു കൊട്ടാരക്കരയ്ക്ക് നവംബർ 15 വരെ കോടതി സമയം നൽകി. കോടതിയെ താറടിക്കുന്ന നടപടികൾ ശരിയല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റീസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാരും സി.പി.മുഹമ്മദ് നിയാസും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജു കൊട്ടാരക്കരക്കെതിരേ കോടതിയലക്ഷ്യക്കേസ് വന്നത്. ബൈജു നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതനുസരിച്ച് അദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായി. പരസ്യമായി മാപ്പ് പറയാമെന്ന് ബൈജു സമ്മതിക്കുകയും ചെയ്തു.

ഒരു ചാനൽ ചർച്ചയിലാണ് ബൈജു കൊട്ടാരക്കര വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചത്. വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് സംവിധായകൻ നടത്തിയതെന്നാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ ഡ്രാഫ്റ്റ് ചാർജിൽ വ്യക്തമാക്കിയിരുന്നത്. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമർശങ്ങളാണ് നടത്തിയതെന്നും ഇത്തരം അഭിപ്രായങ്ങൾ കോടതിയുടെ അധികാരത്തെ താഴ്‌ത്തിക്കെട്ടുന്നതാണെന്നും ചാർജിൽ പറയുന്നു. ജ്യൂഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നേരത്തെ കോടതിയിൽ ഹാജരായി ബൈജു കൊട്ടാരക്കര വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് മാപ്പു പറയാമെന്ന് സമ്മതിക്കുന്നത്. കോടതി നടപടി ഒഴിവാക്കാനാണ് ഇത്. ഫലത്തിൽ ജഡ്ജിക്കെതിരെ തെളിവില്ലെന്ന് സമ്മതിക്കുക കൂടിയാണ് ബൈജു കൊട്ടാരക്കര.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നും ചാനൽ ചർച്ചയിൽ പ്രതികരിച്ചതിനാണ് ഹൈക്കോടതി ബൈജുവിനെതിരെ സ്വമേധയാ കേസ് എടുത്തത്. കേസിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി രണ്ട് വട്ടം ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായിരുന്നില്ല. മൂന്നാം തവണ കോടതി നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ബൈജു കോടതിയിലെത്തി മാപ്പപേക്ഷിക്കുകയായിരുന്നു. കേസിലെ തുടർ നടപടികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ബൈജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി അനുവദിച്ചിരുന്നില്ല.

കോടതിയലക്ഷ്യ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെ കഴിഞ്ഞ തവണ ബൈജു കൊട്ടാരക്കരയുടെ മൊബൈൽ ഫോൺ റിങ് ചെയ്തിരുന്നു. കോതിമുറിയിൽ ഫോൺ ഉറക്കെ ശബ്ദിച്ചതോടെ ജഡ്ജ് നീരസം രേഖപ്പെടുത്തി. എന്നാൽ മറ്റ് നടപടികളിലേക്ക് കടന്നില്ല. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായ വീഡിയോ അടക്കമുള്ളവ തനിക്ക് ലഭിച്ചിട്ടില്ലെന്ന ബൈജു കൊട്ടാരക്കരയുടെ ആവശ്യം കോടതി പരിഗണിച്ചിരുന്നു. ഇത് ലഭ്യമാക്കാൻ കോടതി ഹൈക്കോടതി രജിസ്റ്റ്രാർക്ക് നിർദ്ദേശം നൽകിയിരുന്നു.

നടിക്ക് നീതിയൊരുക്കാനായി നിരന്തര ഇടപെടലാണ് ബൈജു കൊട്ടാരക്കര നടത്തിയത്. ഇതിനിടെ നടത്തിയ വിമർശനങ്ങളാണ് ഹൈക്കോടതി നടപടിക്ക് ആധാരം. വിചാരണ കോടതി മാറ്റാനുള്ള നീക്കങ്ങൾ ഫലം കണ്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് ബൈജു കൊട്ടരക്കരയുടെ വിമർശനങ്ങളിൽ ഹൈക്കോടതിയും ഇടപെടൽ നടത്തുന്നത്. കോടതിയലക്ഷ്യ ഹർജിയിൽ മാപ്പു പറയുന്നതാണ് നല്ലതെന്ന നിയമോപദേശം ബൈജു കൊട്ടാരക്കരയ്ക്ക് കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് മാപ്പു പറയുന്നത്. ഇതോടെ വിചാരണ കോടതി ജഡ്ജിക്കെതിരെ നടത്തിയ പ്രചരണമെല്ലാം വ്യാജമാമെന്നും തെളിഞ്ഞു.

ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ബൈജു കൊട്ടാരക്കരയോട് നിർദ്ദേശിച്ചിരുന്നു. നോട്ടിസ് ലഭിച്ചിട്ടും കക്ഷി നേരിട്ട് ഹാജരായില്ലെന്നു പറഞ്ഞ കോടതി അവസാന അവസരമായിരിക്കും ഇതെന്നു വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ബൈജു കൊട്ടാരക്കര കോടതിക്ക് മുമ്പിലെത്തിയത്. ജ്യൂഡീഷ്യറിയെ അപമാനിക്കുക തന്റെ ലക്ഷ്യമല്ലെന്നും പറഞ്ഞു. ജഡ്ജിയെ അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും വിശദീകരിച്ചു. നിരുപാധികമാണ് കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞത്. ഇതും കോടതിയെ തൃപ്തിപ്പെടുത്തിയില്ല. ഈ സാഹചര്യത്തിലാണ് ചാനലിലൂടെ മാപ്പു പറയാമെന്ന വിശദീകരണം.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ അടിമുടി ദുരൂഹതകളുടെ കെട്ടുകളാണെന്ന് ബൈജു കൊട്ടാരക്കര ആരോപിച്ചിരുന്നു. വിചാരണ കോടതിയുടെ മുകളിൽ പൊതുജനങ്ങൾക്ക് മാത്രമല്ല നിയമവിദഗ്ദർക്ക് പോലും സംശയമാണ്.അങ്ങനെയുള്ള സാഹചര്യത്തിൽ കേസിൽ നിന്നും മാറി നിൽക്കാൻ അവർ സ്വയം തയ്യാറാകേണ്ടതാണ് വിചാരണ കോടതി ജഡ്ജി. അതുകൊണ്ട് തന്നെ ഈ കേസിലെ ഇപ്പോഴത്തെ നീക്കങ്ങളെ സംശയ ദൃഷ്ടിയോടെയെ കാണാൻ സാധിക്കൂവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു. കോടതി വിധിയെ വിമർശിക്കാം. എന്നാൽ ജഡ്ജിയെ വ്യക്തിപരമായി ആക്രമിക്കരുതെന്ന പൊതു തത്വമാണ് ഹൈക്കോടതി മുഖവിലയ്‌ക്കെടുത്ത് കേസെടുത്തത്. കടുത്ത നടപടികൾ ഒഴിവാക്കാൻ മാപ്പപേക്ഷയിലൂടെ ബൈജു കൊട്ടാരക്കരയ്ക്കും കഴിയും.

'നടി ആക്രമിക്കപ്പെട്ട കേസിൽ എത്രയും പെട്ടെന്ന് വിധി പറയണമെന്നത് വിചാരണ കോടതിക്കാണ് വളരെ അത്യാവശ്യം. കേസിൽ താൻ തന്നെ വിധി പറയണമെന്നാണ് ഇപ്പോൾ വിചാരണ കോടതി ജഡ്ജി പറയുന്നത്. നിരവധി ആരോപണങ്ങൾ നേരിട്ടയാണ് വിചാരണ കോടതി ജഡ്ജി. എഫ്എസ്എൽ റിപ്പോർട്ട് പൂഴ്‌ത്തിവെച്ചതും കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതൊക്കെ കണ്ടതാണ്'. 'എന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് ആക്‌സസ് ചെയ്യണമെങ്കിൽ എന്റെ സമ്മതം വേണ്ടേ? മെമ്മറി കാർഡ് വിഷയത്തിൽ ഒരു അന്വേഷണവും പ്രഖ്യാപിക്കാൻ വിചാരണ കോടതി തയ്യാറായിട്ടില്ല. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥർക്ക് വിചാരണ കോടതിയുടെ ശകാരവും'.-ഇങ്ങനെയുള്ള വിമർശനവുമായി കോടതിയെ ബൈജു കൊട്ടാരക്കര കടന്നാക്രമിച്ചിരുന്നു.

രാഷ്ട്രീയ പശ്ചാത്തലവും മറ്റമുണ്ടെങ്കിലും സിപിഎമ്മിന് പോലും സ്വാധീനിക്കാൻ കഴിയാത്ത ജഡ്ജിയാണ് ഹണി എം വർഗ്ഗീസ് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. നടിയെ ആക്രമിച്ച കേസിൽ മുമ്പിൽ വന്ന തെളിവുകൾ മാത്രമാണ് ജഡ്ജി വിലയിരുത്തുന്നതെന്ന വാദവും സജീവമാണ്. പ്രോസിക്യൂഷൻ മതിയായ തെളിവ് നൽകാതെ കോടതിയെ കുറ്റം പറയുന്നതിൽ അർത്ഥമുണ്ടോ എന്ന ചർച്ചകളും സജീവമാണ്. ഇതിനിടെയാണ് ജഡ്ജിയെ വിമർശിച്ച സംവിധായകനെതിരെ ഹൈക്കോടതി നടപടി എടുത്തതും മാപ്പു പറച്ചിലും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP