Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗിവ് എവേയിലൂടെ ആദ്യം വിജയി; പിന്നീട് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരാൾ വിജയി; സജിലി സലീമിനെതിരെ പരാതിയുമായി കുട്ടി; കടുത്ത മനോവിഷമം എന്ന് കുട്ടി; സ്വാഭാവികമായി ഉണ്ടായ തെറ്റ് എന്ന് സജിലി സലീം; സോഷ്യൽ മീഡിയയിലെ സമ്മാന വിവാദം കേസാകുമ്പോൾ

ഗിവ് എവേയിലൂടെ ആദ്യം വിജയി; പിന്നീട് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരാൾ വിജയി; സജിലി സലീമിനെതിരെ പരാതിയുമായി കുട്ടി; കടുത്ത മനോവിഷമം എന്ന് കുട്ടി; സ്വാഭാവികമായി ഉണ്ടായ തെറ്റ് എന്ന് സജിലി സലീം; സോഷ്യൽ മീഡിയയിലെ സമ്മാന വിവാദം കേസാകുമ്പോൾ

വൈഷ്ണവ് സി

കണ്ണൂർ: സജിലി സലിം എന്ന പ്രമുഖയായ പാട്ടുകാരിയും സോഷ്യൽ മീഡിയ സെലിബ്രിറ്റിയുമായ വ്യക്തിക്കെതിരെ പരാതിയുമായി കുട്ടി രംഗത്ത്. പ്ലസ് ടു വിദ്യാർത്ഥിനിയായ കണ്ണൂരുകാരിയായ കുട്ടിയാണ് ഇവർക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി സജിലി സലീം പ്രഖ്യാപിച്ച ഗിവ് എവേ കോണ്ടസ്റ്റിനെതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. തനിക്ക് ലഭിച്ച ഐഫോൺ 14 പ്രൊ മറ്റൊരാളെ വിജയിയായി പ്രഖ്യാപിച്ച് അവർക്കു നൽകി എന്നാണ് പരാതി.

ഏതാനും മാസങ്ങൾക്കു മുമ്പ് ഇവരുടെ ഇൻസ്റ്റഗ്രാം പേജ് വഴി ഒരു കോണ്ടസ്റ്റ് അനൗൺസ് ചെയ്തിരുന്നു. ഡി എക്‌സ് ബി ഫോട്ടോഗ്രാഫി എന്ന പേജുമായി ചേർന്നായിരുന്നു ഇവർ കോണ്ടസ്റ്റ് അനൗൺസ് ചെയ്തത്. സജിലി സലീമിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തേക്ക് വരുന്ന പോസ്റ്റ് ലൈക് ചെയ്തു ഷെയർ ചെയ്ത ശേഷം ഇവരുടെ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യണമെന്നായിരുന്നു കോണ്ടസ്റ്റ്. കുട്ടി കോണ്ടസ്റ്റിൽ പറയുന്ന രീതിയിൽ കാര്യങ്ങൾ ചെയ്തു.

ഏതാനും ദിവസങ്ങൾക്ക് ശേഷം കുട്ടിയെ വിജയിയായി പ്രഖ്യാപിച്ചുകൊണ്ട് സജിലി സലിം കുട്ടിയെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടു. ടാഗ് ചെയ്തത് കണ്ടു കുട്ടി ആ ഇൻസ്റ്റാഗ്രാം പോസ്റ്റ് റീ ഷേറും ചെയ്തു. പക്ഷേ മണിക്കൂറുകൾക്ക് ശേഷം ഈ പോസ്റ്റ് ഡിലീറ്റ് ആക്കി മറ്റൊരു വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു എന്ന് കുട്ടി പറയുന്നു. വളരെ അപ്രതീക്ഷിതമായാണ് ഇത് നടന്നത് എന്നാണ് കുട്ടിയും പിതാവും പറയുന്നത്.

കോണ്ടസ്റ്റിൽ ആദ്യ സമ്മാനമായി അനൗൺസ് ചെയ്തത് ആപ്പിളിന്റെ ഐഫോൺ 14 പ്രൊ ആയിരുന്നു. രണ്ടാം സമ്മാനം ഡിഎസ്എൽആർ ക്യാമറയും. കുട്ടിക്ക് ലഭിച്ചത് ഐഫോൺ 14 പ്രോ മാക്‌സ് ആയിരുന്നു എങ്കിലും പിന്നീട് മറ്റൊരാളെ വിജയിയായി പ്രഖ്യാപിച്ചതിനാൽ കുട്ടിക്ക് സമ്മാനം ലഭിച്ചില്ല. താൻ വിജയി ആയി എന്നുള്ള പോസ്റ്റ് ഷെയർ ചെയ്ത വഴി നിരവധി പേർ കണ്ടുവെന്നും പിന്നീട് മറ്റൊരാളെ വിജയിയായി പ്രഖ്യാപിച്ചത് തന്നിൽ കടുത്ത മനോവിഷമവും മനോ സംഘർഷങ്ങളും ഉണ്ടാക്കുന്നു എന്നുമാണ് കുട്ടി പറയുന്നത്.

സമ്മാനം മറ്റൊരാൾക്ക് നൽകാനായി തീരുമാനിച്ചതിൽ സ്‌കൂളിൽ അടക്കം നിരവധി പേർ തന്നെ കളിയാക്കാൻ ഇടയായിരിക്കുകയാണ് എന്നാണ് കുട്ടി പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയും പിതാവും ചേർന്ന് പൊലീസിൽ ഇപ്പോൾ പരാതി നൽകിയിട്ടുട്ടുണ്ട്. ബാലാവകാശ കമ്മീഷനിലും ഇപ്പോൾ പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. ഇൻസ്റ്റാഗ്രാം വഴി സജിലി സലീമിനെ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും തന്നെക്കൊണ്ട് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് അവർ പറഞ്ഞത് എന്നും കുട്ടി പറഞ്ഞു.

ഗിവ് എവേ എന്ന പേരിൽ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്നും കോണ്ടസ്റ്റുകൾ നടത്തുന്നവർ അവർക്ക് ഇഷ്ടമുള്ള ആളുകൾക്ക് സമ്മാനം കൊടുക്കുകയാണ് പതിവ് എന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. വെറും സോഷ്യൽ മീഡിയ പ്രമോഷൻ ആണ് ഇത് എന്നാണ് ഇവരുടെ വാദം. ഇതിന് പിന്നിലുള്ള സ്‌പോൺസർ കാരണമാണ് തന്റെ മകൾക്ക് സമ്മാനം ലഭിക്കാതിരുന്നത് എന്നും ഇത് ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാൻ പാടുള്ള ഒരു കാര്യമല്ല എന്നും ഇവർ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മറുനാടൻ സജിലി സലീമിനെ സമീപിച്ചപ്പോൾ അവർ പറഞ്ഞത് ഇത് സാധാരണയായി സംഭവിക്കുന്ന ഒരു അബദ്ധം മാത്രമാണ് എന്നും അതിൽ കുട്ടിയോട് മാപ്പ് പറഞ്ഞിട്ടുണ്ട് എന്നുമാണ്. മാപ്പ് പറഞ്ഞിട്ടും ഇവർ എന്തുകൊണ്ടാണ് കേസുമായി മുന്നോട്ടേക്ക് പോകുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്നും ഇനി എന്താണ് ചെയ്യേണ്ടത് എന്ന് തനിക്ക് അറിയില്ല എന്നുമാണ്. ആദ്യം താൻ കുട്ടിയെ വിജയിയായി പ്രഖ്യാപിച്ചത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു എന്നും ഇവർ പറയുന്നു.

പിന്നീട് സ്‌പോൺസർ ആയിട്ടുള്ള ഡി എക്‌സ് ബി ഫോട്ടോഗ്രാഫി തന്നെ വിളിച്ച് എന്തുകൊണ്ടാണ് താങ്കൾ ഒറ്റയ്ക്ക് തീരുമാനമെടുത്തത് ഇതുകൊളാബറേറ്റഡ് കോണ്ടസ്റ്റ് അല്ലേ എന്നു പറഞ്ഞപ്പോഴാണ് താൻ ഏകപക്ഷീയമായി ഈ കുട്ടിയെ വിജയിയായി പ്രഖ്യാപിച്ചതിലുള്ള അബദ്ധം മനസ്സിലായത് എന്നും ഇവർ പറയുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കുട്ടിക്ക് മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു എന്നും തന്റെ കയ്യിൽ നിൽക്കുന്ന കാര്യമല്ല എങ്കിലും താൻ കുട്ടിയെ വിജയിയാക്കാനായി ശ്രമിക്കാം എന്നും പറഞ്ഞു. എന്നിട്ടും കുട്ടിക്ക് എന്താണ് ഇത്ര അധികം മനോവിഷമം എന്ന് തനിക്ക് അറിയില്ല എന്ന് ഇവർ പറയുന്നു.

കലോത്സവങ്ങളിൽ പോലും ആദ്യം ഒരാളുടെ പേര് വിജയായി പ്രഖ്യാപിച്ച ശേഷം അതു മാറ്റാറുണ്ട് എന്നും ഇതിൽ എന്താണ് ഇത്ര അസ്വാഭാവികത എന്നും സജിലി സലീം ചോദിക്കുന്നു. സ്‌പോൺസറുമായി ബന്ധപ്പെട്ട കാര്യമായതിനാൽ തനിക്ക് കൂടുതൽ ഒന്നും ചെയ്യാൻ പറ്റാത്തതാണ്. മാത്രമല്ല കുട്ടിയുടെ പേര് പ്രഖ്യാപിച്ച ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മാറ്റി മറ്റൊരാളെ വിജയ് ആയി പ്രഖ്യാപിച്ചിരുന്നു. രണ്ടു ലക്ഷത്തിലധികം ആളുകൾ പിന്തുടരുന്ന ചെയ്യുന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോലും 250 നു മുകളിൽ ആളുകൾ മാത്രമായിരുന്നു ഇത് കണ്ടത് പിന്നെ എന്തിനാണ് ഇവർ ഈ ഒരു പ്രശ്‌നവുമായി രംഗത്തേക്ക് വന്നത് എന്ന് മനസ്സിലാവുന്നില്ല എന്നും അവർ പറഞ്ഞു.

കോണ്ടസ്റ്റിൽ മറ്റു വിജയികളുടെ പേരും മാറ്റിയിട്ടുണ്ട് എന്നും അവർക്ക് ഒന്നുമില്ലാത്ത മനോവിഷമം എന്തിനാണ് ഈ കുട്ടിക്ക് എന്നും ഇതൊരു സ്വാഭാവിക കാര്യമല്ലേ എന്നും ഇവർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട സജിലി സലീം ഇപ്പോൾ എടക്കാട് പൊലീസ് സ്റ്റേഷനിൽ കുട്ടിക്കും പിതാവിനും എതിരെ മറ്റൊരു കമ്പളയിന്റ് കൊടുത്തിട്ടുണ്ട്. തന്റെ പേര് സോഷ്യൽ മീഡിയ വഴി കെടുത്താൻ ശ്രമിച്ചു എന്നുള്ള പേരിലാണ് പരാതി നൽകിയിരിക്കുന്നത്.

ഏതായാലും രണ്ട് കക്ഷികളും ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്. താൻ സജിലി സലീമിനെതിരെ പരാതി കൊടുത്തതുകൊണ്ട് മാത്രമാണ് തനിക്കെതിരെ മറ്റൊരു പരാതി ഇവർ നൽകിയത് എന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. രണ്ടുപേരും കേസുമായി മുന്നോട്ടേക്ക് പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നും നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ എന്നും ഇനി ഈ പ്രശ്‌നം ഒത്തുതീർപ്പാക്കാൻ താല്പര്യമില്ല എന്നുമാണ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP