Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റേഡിയോയിൽ പതിവ് പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹൃദയാഘാതം; 55കാരനായ റേഡിയോ ജോക്കിക്ക് 'ഓൺ എയറി'ൽ സുഖ മരണം: ടിം ഗോയുടെ മരണം അനൗൺസ് ചെയ്തപ്പോൾ പരിപാടി കേട്ടുകൊണ്ടിരുന്നവരെല്ലാം ഞെട്ടി

റേഡിയോയിൽ പതിവ് പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹൃദയാഘാതം; 55കാരനായ റേഡിയോ ജോക്കിക്ക് 'ഓൺ എയറി'ൽ സുഖ മരണം: ടിം ഗോയുടെ മരണം അനൗൺസ് ചെയ്തപ്പോൾ പരിപാടി കേട്ടുകൊണ്ടിരുന്നവരെല്ലാം ഞെട്ടി

സ്വന്തം ലേഖകൻ

രിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ റേഡിയോ ജോക്കിക്ക് 'ഓൺ എയറി'ൽ സുഖ മരണം. 55കാരനായ ടിം ഗോയെന്ന റേഡിയോ ഡിജെയാണ് രാവിലെയുള്ള പതിവ് പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെ മരിച്ചത്. പരിപാടിക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

തുടർന്ന് അൽപ നേരം പ്രക്ഷേപണം നിർത്തിവയ്ക്കുകയും ചെയ്തു. പിന്നാലെ അദ്ദേഹത്തിന്റെ മരണം റേഡിയോയിലൂടെ അനൗൺസ് ചെയ്തപ്പോൾ അത്രയും നേരം അദ്ദേഹത്തിന്റെ സ്വരം കേട്ടുകൊണ്ടിരുന്ന ശ്രോതാക്കളും ഞെട്ടി. സഫോൾക്കിലെ ജെനക്‌സ് റേഡിയോ സ്‌റ്റേഷനിലെ അവതാരകനായിരുന്നു ടിം ഗോ. പരിപാടിക്കിടെ ഉണ്ടായ പാട്ട് പാതിക്കു നിന്നു. റേഡിയോ സ്‌റ്റേഷന്റെ പ്രവർത്തനവും അൽപ നേരത്തേക്ക് നിലച്ചു. പിന്നീട് ഒരു മണിക്കൂറിന് ശേഷം വീണ്ടും പ്രവർത്തനം തുടങ്ങി. അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ആരാധകർ കേട്ടത് മറ്റൊരു വ്യക്തിയുടെ ശബ്ദമായിരുന്നു. പതിഞ്ഞ സ്വരത്തിൽ ആ വ്യക്തി ടിമ്മിന്റെ മരണം അനൗൺസ് ചെയ്തു.

1986 മുതൽ റേഡിയോ അവതാരകനായിരുന്നു ടിം. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ചാണ് അദ്ദേഹം ചെയ്തിരുന്നത്. ബ്രേക്ക് ഫാസ്റ്റ് എന്ന മോണിങ് ഷോ ആണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. നിരവധി സെലിബ്രേറ്റികളെ അദ്ദേഹം തന്റെ ഷോയിൽ എത്തിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP