Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷും പിടികൂടി; കുവൈത്ത് വിമാനത്താവളത്തിൽ സ്ത്രീകളടക്കം അറസ്റ്റിൽ

കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷും പിടികൂടി; കുവൈത്ത് വിമാനത്താവളത്തിൽ സ്ത്രീകളടക്കം അറസ്റ്റിൽ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കഞ്ചാവും നിരോധിത ഗുളികകളും ഹാഷിഷും പിടിച്ചെടുത്ത് കുവൈത്ത് എയർ കസ്റ്റംസ് അധികൃതർ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്് കഞ്ചാവ്, ട്രമഡോൾ ഗുളികകൾ, ലാറിക ഗുളികകൾ, ഹാഷിഷ് എന്നിവ യാത്രക്കാരിൽ നിന്ന് പിടികൂടിയത്.

വ്യത്യസ്ത സംഭവങ്ങളിലാണ് ഇവ പിടിച്ചെടുത്തത്. വിവിധ വിമാനത്താവളങ്ങളിൽ നിന്ന് രാജ്യത്തേക്ക് എത്തിയവരാണിവർ. ഡൽഹിയിൽ നിന്ന് വന്ന ഏഷ്യക്കാരനിൽ നിന്നാണ് കഞ്ചാവും 350 ട്രമഡോൾ ഗുളികകളും പിടിച്ചെടുത്തത്. രണ്ടാമത്തെ സംഭവത്തിൽ 20 ലാറിക ഗുളികകളും ഹാഷിഷ് നിറച്ച സിഗരറ്റും കൈവശം വെച്ച കുവൈത്ത് സ്വദേശിയെ അധികൃതർ പിടികൂടി.

ആംസ്റ്റെർഡാമിൽ നിന്ന് വന്നതാണ് ഇയാൾ. മൂന്നാമത്തെ സംഭവത്തിൽ ആംസ്റ്റെർഡാമിൽ നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു സ്ത്രീയുടെ പക്കൽ നിന്നും ഹാഷിഷ്, ഒരു തരം ലഹരി മരുന്ന് എന്നിവ പിടിച്ചെടുക്കുകയായിരുന്നു. ഇവരുടെ ഹാൻഡ് ബാഗിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി.

മറ്റൊരു സംഭവത്തിൽ ബെയ്റൂത്തിൽ നിന്ന് വന്ന ഒരു കുവൈത്ത് സ്വദേശിനിയും പിടിയിലായി. 15 നാർകോട്ടിക് ലാറിക ഗുളികകളും ഹാഷിഷുമാണ് ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തത്. ബ്രിട്ടനിൽ നിന്നെത്തിയ സ്വദേശി ദമ്പതികളെ കഞ്ചാവ് നിറച്ച സിഗരറ്റും കഞ്ചാവും ലഹരി നിറച്ച ഇലക്ട്രോണിക് സിഗരറ്റും കൈവശം വെച്ചതിന് അധികൃതർ പിടികൂടി. പിടിയിലായ എല്ലാവരെയും, പിടികൂടിയ ലഹരി വസ്തുക്കൾക്കൊപ്പം ഡയറക്ടറേറ്റ് ജനറൽ ഫോർ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP