Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം; പ്രയോഗിക്കുന്നത് ഇല്ലാത്ത അധികാരമെന്ന് സീതാറാം യച്ചൂരി

ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം; പ്രയോഗിക്കുന്നത് ഇല്ലാത്ത അധികാരമെന്ന് സീതാറാം യച്ചൂരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒൻപത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെടുന്നത് പിന്നീട് ആലോചിക്കും.

ഗവർണർ പ്രയോഗിക്കുന്നത് ഇല്ലാത്ത അധികാരമാണെന്നും ഉന്നതവിദ്യാഭ്യാസ രംഗത്തെ പിടിച്ചെടുക്കാനും തകർക്കാനുമാണ് ശ്രമമെന്നും സീതാറാം യച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറുടെ നടപടി നിയമപരമായി ചോദ്യം ചെയ്യുമെന്നും നടപടിക്ക് പിന്നിൽ ഹിന്ദുത്വ അജൻഡയാണെന്നും സീതാറാം യച്ചൂരി പറഞ്ഞു. സുപ്രീം കോടതി വിധി ഒരു കേസിൽ മാത്രമാണെന്നും യച്ചൂരി പ്രതികരിച്ചു.

സാങ്കേതിക സർവകലാശാലാ വിസി ഡോ. എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ചാണ് വിസിമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടത്. ഗവർണറുടെ നടപടി അസ്വാഭാവികമാണെന്നും, ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP