Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കാർഗിലിൽ തീവ്രവാദത്തിന്റെ വേരറുക്കാൻ നമ്മുടെ സൈന്യത്തിനായി; തീവ്രവാദത്തിന്റെ അന്ത്യത്തിന്റെ പ്രതീകം കൂടിയാണ് ദീപാവലി'; സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

'കാർഗിലിൽ തീവ്രവാദത്തിന്റെ വേരറുക്കാൻ നമ്മുടെ സൈന്യത്തിനായി; തീവ്രവാദത്തിന്റെ അന്ത്യത്തിന്റെ പ്രതീകം കൂടിയാണ് ദീപാവലി'; സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കാർഗിൽ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം ഇത്തവണയും ജവാന്മാർക്കൊപ്പം. രാവിലെ 9 മണിയോടെ കാർഗിൽ മലനിരകളിലെ സൈനിക കേന്ദ്രത്തിൽ പ്രധാനമന്ത്രി പറന്നിറങ്ങി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാവിലെ 9 മണിയോടെ നരേന്ദ്ര മോദി പറന്നിറങ്ങിയത്.

കാർഗിലിൽ എത്തിയ പ്രധാനമന്ത്രിയെ സൈനികർ സ്വീകരിച്ചു. ഇക്കുറിയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. .ഇതിനപ്പുറം മറ്റൊരു സന്തോഷമില്ല.രാജ്യത്തെ ഓരോ ഉത്സവവും സ്‌നേഹത്തിന്റെ സന്ദേശമാണ് നൽകുന്നത്.കാർഗിലിൽ നമ്മുടെ സൈന്യത്തിന്റെ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു .അത് നേരിട്ട് മനസിലാക്കാൻ തനിക്ക് സാധിച്ചിരുന്നു.

രാജ്യസ്‌നേഹം ദൈവസ്‌നേഹത്തിന് തുല്യമാണ്.ത്യാഗവും, സഹനവും, സ്‌നേഹവും ചേർന്നതാണ് പുതിയ ഇന്ത്യ. തീവ്രവാദത്തിന്റെ കൂടി അന്ത്യത്തിന്റെ പ്രതീകമാണ് ദീപാവലി.കാർഗിലിൽ തീവ്രവാദത്തിന്റെ വേരറുക്കാൻ നമ്മുടെ സൈന്യത്തിനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞവർഷം ജമ്മുവിലെ നൗഷേരയിലാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചത്. പ്രധാനമന്ത്രിയായി 2014ൽ ചുമതലയേറ്റ ശേഷം എല്ലാ വർഷവും എല്ലാ വർഷവും സൈനികർക്കൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത്.

സൈനികർ രാജ്യത്തിന്റെ കവചമാണെന്നും അവർക്കൊപ്പമാണ് രാജ്യമെന്നു മുള്ള സന്ദേശം പ്രധാനമന്ത്രി എക്കാലവും ആവർത്തിക്കുന്ന ഒന്നാണ്. ജനങ്ങൾ സുഖമായും ഭയമില്ലാതെയും ഉറങ്ങുന്നത് അതിർത്തിയിൽ കൊടുംചൂടും ശൈത്യവും സഹിച്ച് സൈനികർ കാവലിരിക്കുന്നതുകൊണ്ടുമാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

2020ൽ പ്രധാനമന്ത്രി രാജസ്ഥാനിലെ ലോംഗെവാലയിലാണ് സൈനികർക്കൊപ്പം ചിലവഴിച്ചത്. സൈനികർ കാവലുള്ളപ്പോൾ ജനങ്ങളുടെ ദീപാവലി ആഘോഷം കൂടുതൽ പകിട്ടോടെ നടക്കുമെന്ന ആത്മവിശ്വാസമാണ് പ്രധാനമന്ത്രി അന്ന് ജനങ്ങളുമായി പങ്കുവെച്ചത്. 2

019ൽ ജമ്മുകശ്മീരിലെ രജൗരിയിൽ നിയന്ത്രണ രേഖയിലെ സൈനിക ക്യാമ്പിലേയ്ക്കാണ് പ്രധാനമന്ത്രി പറന്നിറങ്ങിയത്. സൈനികർ തന്റെ സ്വന്തം കുടുംബമാണെന്ന സന്ദേശം ചൈനയ്ക്കെതിരെ സംഘർഷത്തിൽ നിൽക്കുന്ന സൈനികർക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നത്. അന്ന് പത്താൻകോട്ട് വ്യോമതാവളത്തിൽ വ്യോമസേനാംഗങ്ങളുമായി മധുരം പങ്കിട്ടാണ് മടങ്ങിയത്.

2014ൽ സിയാച്ചിൻ മലനിരയിലും, 2015ൽ പഞ്ചാബ് അതിർത്തിയിലെ സൈനിക ക്യാമ്പിലും, 2016ൽ ഹിമാചലിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് കേന്ദ്ര ത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. 2017ൽ ജമ്മുകശ്മിരിലെ ബന്ദിപോറയിലും 2018ൽ ഉത്തരാഖണ്ഡിലെ ഹർസിലിലുമാണ് പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി നാളിൽ ഒരുമിച്ച് കൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP