Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറവുകളെ കരുത്താക്കി നേടിയത് രണ്ടാം കലാതിലക പട്ടം; എറണാകുളം ജില്ലാതല ബഡ്‌സ് കലോത്സവത്തിൽ കലാതിലക കിരീടം ചൂടി കെ എസ് സന്ധ്യ

കുറവുകളെ കരുത്താക്കി നേടിയത് രണ്ടാം കലാതിലക പട്ടം; എറണാകുളം ജില്ലാതല ബഡ്‌സ് കലോത്സവത്തിൽ കലാതിലക കിരീടം ചൂടി കെ എസ് സന്ധ്യ

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം;കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ ''പൂക്കാലം'' 2022-23 ജില്ലാതല ബഡ്‌സ് കലോത്സവത്തിൽ കോതമഗലം നെല്ലിക്കുഴി ദയബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിലെ കെ എസ് സന്ധ്യ കലാതിലകമായി.ഇത് രണ്ടാം വട്ടമാണ് ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ സന്ധ്യ കലാതിലക പട്ടം ചൂടുന്നത്.കുറ്റിലഞ്ഞി സ്വദേശിയാണ് സന്ധ്യ.

നാടോടി നൃത്തം ,പ്രച്ഛന്ന വേഷം തുടങ്ങിയ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് സന്ധ്യ നേട്ടം കരസ്ഥമാക്കിയത്.നാടോടി നൃത്തത്തിൽ ഏറെ പ്രതീക്ഷയുമായി മുന്നേറിയ സന്ധ്യ ഓഡിയോ ഗാനത്തിൽ വന്ന സാങ്കേതിക തകരാർ കാരണം മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു.ഇത് സന്ധ്യയേയും ദയ ബഡ്‌സ് സ്‌കൂൾ അദ്ധ്യാപകരേയും ഏറെ വിഷമിപ്പിച്ചിരുന്നു.ചെല്ലാനം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിലെ എ കെ ബിജു ആണ് കലാപ്രതിഭ.

ചെല്ലാനം ബഡ്‌സ് സ്പെഷ്യൽ സ്‌കൂൾ ആണ് ജില്ലാതല വിജയികളായത്.ഏലൂർ ബഡ്‌സ് സ്പെഷ്യൽ സ്‌കൂൾ ഫോർ മെന്റലി ചലഞ്ച്ഡ് രണ്ടാം സ്ഥാനം നേടിയപ്പോൾ ജില്ലയിൽ ഏറെ പ്രതീക്ഷയോടെ മുന്നേറിയ നെല്ലിക്കുഴി ദയ ബഡ്‌സ് സ്പെഷ്യൽ സ്‌കൂളിന് മൂന്നാം സ്ഥാനം നേടാനേ കഴിഞ്ഞുള്ളു.

കഴിഞ്ഞ ഒരു മാസക്കാലമായി നിരന്തര പരിശീലനം പൂർത്തിയാക്കി മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനിക്ക് കലാതിലകം ആകാൻ കഴിഞ്ഞത് ഏറെ അഭിമാനമായെങ്കിലും സാങ്കേതികമായുണ്ടായ ചെറിയ പിഴവുകൾ മത്സര വിജയത്തെ ബാധിച്ചതാണ് ജില്ലയിൽ മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടിവന്നതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ മിനി സജീവ് പറഞ്ഞു.

പൂക്കാലം എന്ന പേരിൽ ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തിൽ ഒക്ടോബർ 21.22 തീയതികളിലായി നടന്ന ബഡ്സ് കലോത്സവത്തിൽ ജില്ലയിലെ അമ്പതോളം സ്‌പെഷ്യൽ സ്‌കൂളുകളിലെ 432 വൈകല്യമുള്ള പ്രതിഭകൾ ആണ് പങ്കെടുത്തത്.

സമാപന സമ്മേളനം ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഡ്വ. കെ.എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.ഭിന്നശേഷിയുള്ള കുട്ടികളിൽ യാതൊരു വിധ വിവേചനവും കൂടാതെ തുല്യതയോടെ സമൂഹത്തിൽ ജീവിക്കാനുള്ള ധൈര്യവും അർപ്പണബോധവും ആത്മവിശ്വാസവും നൽകുന്നതിൽ ബഡ്‌സ് സ്‌കൂളുകളും കുടുംബശ്രീയും വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശോഭവിനയൻ അടക്കമുള്ള ജന പ്രതിനിധികൾ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP