Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോറിസ് ജോൺസണും ഋഷി സുനകും കൂടിക്കാഴ്ച നടത്തിയത് മൂന്ന് മണിക്കൂർ; പ്രധാനമന്ത്രിപദ മോഹം തലയ്ക്ക് പിടിച്ചതിനാൽ തീരുമാനിക്കാനാകാതെ ഋഷി; ബോറിസ് ചുമതലയേറ്റാൽ ടോറികൾക്ക് ലേബറിന് മുന്നിൽ പിടിച്ചു നിൽക്കാനാകുമെന്ന് സർവ്വേഫലം; ബ്രിട്ടണെ ഇനി ആരു നയിക്കും?

ബോറിസ് ജോൺസണും ഋഷി സുനകും കൂടിക്കാഴ്ച നടത്തിയത് മൂന്ന് മണിക്കൂർ; പ്രധാനമന്ത്രിപദ മോഹം തലയ്ക്ക് പിടിച്ചതിനാൽ തീരുമാനിക്കാനാകാതെ ഋഷി; ബോറിസ് ചുമതലയേറ്റാൽ ടോറികൾക്ക് ലേബറിന് മുന്നിൽ പിടിച്ചു നിൽക്കാനാകുമെന്ന് സർവ്വേഫലം; ബ്രിട്ടണെ ഇനി ആരു നയിക്കും?

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ : ബ്രിട്ടനിലെ പ്രധാനമന്ത്രിയാകാൻ ഒരു ഊഴം കൂടി തേടി മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കളത്തിലിറങ്ങി. ഇതിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യൻ വംശജനായ മുൻ ചാൻസലർ ഋഷി സുനകുമായി നിർണായകമായ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി പദത്തിലേക്ക് മൽസരിക്കാൻ സർവ്വ സന്നാഹങ്ങളും ഒരുക്കി 100 ഓളം എംപിമാരുടെ പിന്തുണയും ഉറപ്പാക്കിയിരിക്കുകയാണ് ഋഷി സുനക്. മൂന്ന് മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ ഋഷി സുനക് നിലപാട് വ്യക്തമായില്ല എന്നാണ് മനസിലാക്കാൻ കഴിയുന്നത്.

ഒഴിവ് ദിനം ആഘോഷിക്കാനായി കരീബിയയിൽ പോയിരുന്ന ബോറിസ് ജോൺസൻ കഴിഞ്ഞ ദിവസം രാത്രിയാണ് തിരിച്ചെത്തിയത്. അദ്ദേഹം രണ്ടാം വട്ടം പ്രധാനമന്ത്രി പദത്തിലേക്ക് മൽസരിക്കുമെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബോറിസ് അതിനുള്ള കരുനീക്കങ്ങളിലാണെന്നാണ് സൂചന. ബോറിസ് ജോൺസൻ വീണ്ടും പ്രധാനമന്ത്രി ആയാൽ ടോറികൾക്ക് ലേബർ പാർട്ടിക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയുമെന്നാണ് ഇത് സംബന്ധിച്ച സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഋഷി സുനകുമായി നടത്തിയ ചർച്ചകളിൽ താൻ പ്രധാനമന്ത്രി പദത്തിലേക്ക് തിരികെ എത്തിയാൽ സുനകിന് സുപ്രധാന പദവി നൽകുമെന്ന് ഉറപ്പ് നൽകിയതായിട്ടാണ് സൂചന.

സ്വന്തം പാർട്ടിക്കുള്ളിലും ബോറിസ് ജോൺസൻ ഇപ്പോഴും ശക്തനായ നേതാവ് തന്നെയാണ്. പാർട്ടിക്കുള്ളിൽ ഒരു ഹിതപരിശോധന നടത്തിയാലും മേൽക്കൈ അദ്ദേഹത്തിന് തന്നെയാകും എന്നതും ഉറപ്പാണ്. ഇക്കാര്യത്തിൽ ബോറിസിന് ഒപ്പം നിന്നാൽ ഋഷിക്ക് ഉയർന്ന പദവി നൽകണമെന്ന കാര്യത്തിൽ സഖ്യ കക്ഷികൾക്കും ഭിന്നാഭിപ്രായമില്ല. തന്നോട് ഋഷി പൂർണമായ വിശ്വസ്തത പുലർത്തണമെന്നാണ് ബോറിസിന്റെ ആവശ്യം. ഇതിന് തയ്യാറല്ലെങ്കിൽ ഋഷിക്ക് തന്നെ സ്വന്തം നിലയിൽ തീരുമാനം എടുക്കാം എന്നാണ് ബോറിസിന്റെ നിലപാട്. ദേശീയ താൽപ്പര്യം മുൻനിർത്തി ഒരു സഖ്യം രൂപീകരിക്കുക എന്നതാണ് ബോറിസ് ജോൺസന്റെ ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ വ്യക്തമാക്കിയിട്ടുണ്ട്.

ബോറിസ് ജോൺസനും ഋഷി സുനകുമായുള്ള കൂടിക്കാഴ്ച രാത്രി 11.20 ഓടെയാണ് സമാപിച്ചത്. എന്നാൽ ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല. ഇന്നലെ ഉച്ചക്ക് നടത്താനിരുന്ന കൂടിക്കാഴ്ച ഇരു വിഭാഗങ്ങളുടേയും രാത്രിയിലേക്ക് നീണ്ടു പോയിരുന്നു. രണ്ട് കൂട്ടരുടേയും പിടിവാശിയാണ് ചർച്ചകൾ നീണ്ടു പോകാൻ കാരണമായതെന്നാണ് കരുതപ്പെടുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് ഋഷി സുനക് രാജിവെച്ചതിനെ തുടർന്നുള്ള സംഭവ വികാസങ്ങളാണ് ബോറിസ് ജോൺസന്റെ പ്രധാനമന്ത്രി പദത്തിൽ നിന്നുള്ള രാജിയിലേക്ക് വഴി വെച്ചത്. അതുകൊണ്ടാണ് ഇപ്പോഴും രണ്ട് പേരും രാഷ്ട്രീയ എതിരാളികളായി തന്നെയാണ് കഴിയുന്നത്. അതിനിടെ തങ്ങൾക്ക് ടോറി പാർട്ടിയിലെ 100 ഓളം എംപിമാരുടെ പിന്തുണ ഉണ്ടെന്ന ബോറിസ് ജോൺസന്റെ അനുയായികളുടെ അവകാശവാദത്തെ ഋഷി സുനകിന്റെ അനുയായികൾ ചോദ്യം ചെയ്തിരിക്കുകയാണ്.

ഇത്തരത്തിലുള്ള പ്രചാരണം നടത്തി തങ്ങളുടെ പിന്തുണ നേടാനുള്ള ബോറിസ് ക്യാമ്പിന്റെ നീക്കമാണ് ഇതെന്നാണ് അവരുടെ സംശയം. എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരം വരെയുള്ള കണക്ക് അനുസരിച്ച് ഋഷി സുനകിന് 127 ഉം ബോറിസ് ജോൺസന് 53ഉം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അവസാന റൗണ്ടിൽ ലിസ്ട്രസിനോട് പരാജയപ്പെട്ട പെനി മോർഡന്റിന് 23 എംപിമാരുടെ പിന്തുണയാണ് ഉറപ്പാക്കിയിട്ടുള്ളത്. ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം അടുത്ത ആഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ പെനി മോർഡന്റ് ആയിരിക്കും കിങ്മേക്കർ ആകുക എന്നും കരുതപ്പെടുന്നുണ്ട്. പ്രധാനമന്ത്രി പദത്തിലേക്ക് മൽസര രംഗത്ത് ഉണ്ടാകുമോ എന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആര് പ്രധാനമന്ത്രി ആകണമെന്ന കാര്യത്തിൽ അവർക്ക് ഒരു നിർണായക സ്ഥാനമുണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞയാഴ്ച ടെലഗ്രാഫിൽ എഴുതിയ ലേഖനത്തിൽ താൻ മൽസര രംഗത്ത് ഉണ്ടാകുമോ എന്ന കാര്യം മോർഡന്റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ 10 വർഷമായി നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവരും ഒന്നിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു.

അതേ സമയം ടെലഗ്രാഫ് പത്രം നടത്തിയ ഒരു സർവ്വേ അനുസരിച്ച് ഇപ്പോൾ പൊതു തെരഞ്ഞെടുപ്പ് നടക്കുക ആണെങ്കിൽ ലേബർ പാർട്ടി 320 സീറ്റുകൾ നേടി ശക്തമായി അധികാരത്തിൽ തിരിച്ചെത്തും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ബോറിസ് ജോൺസനാണ് പ്രധാനമന്ത്രി എങ്കിൽ ലീഡ് 10 പോയിന്റായി ചുരുങ്ങുമെന്നും ലേബർ പാർട്ടിയുടെ ഭൂരിപക്ഷം കേവലം 26 ആകുമെന്നും ഋഷി സുനകാണ് സ്ഥാനാർത്ഥി എങ്കിൽ ലേബർ പാർട്ടിക്ക് 17 ശതമാനം ലീഡ് ഉണ്ടാകുമെന്നും ഭൂരിപക്ഷം 124 ആയിരിക്കും എന്നാണ് സർവ്വേ ഫലം കാണിക്കുന്നത്. കൂടാതെ 241 കൺസർവേറ്റീവ് കൗൺസിലർമാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ 48 ശതമാനം സുനകിനെ പിന്തുണച്ചപ്പോൾ ബോറിസ് ജോൺസനെ പിന്തുണച്ചത് 45 ശതമാനം പേർ മാത്രമാണ്. എന്നാൽ ടോറി പാർട്ടിയിലെ അംഗങ്ങൾ ഋഷി സുനകിനെക്കാൾ ബോറിസ് ജോൺസനാണ് വോട്ട് ചെയ്യാൻ സാധ്യതയെന്നാണ് മറ്റ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിനിടെ ഉണ്ടായ മറ്റൊരു സംഭവ വികാസം സുനകിന് പിന്തുണയുമായി ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി കെമി ബാഡനോക്ക് രംഗത്ത് എത്തിയതാണ്.

പ്രധാനമന്ത്രി പദവിക്ക് എറ്റവും അർഹനായ വ്യക്തി എന്നാണ് കെമിഷി സുനകിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേ സമയം മുൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ പിന്തുണ ബോറിസ് ജോൺസനാണ്. മികച്ച ട്രാക്ക് റെക്കോർഡുള്ള വ്യക്തിയാണ് ബോറിസ് എന്നാണ് അവരുടെ വിശദീകരണം. പ്രതിരോധ സെക്രട്ടറി ബെൻവാലസും മുൻ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രവർമാനും ബോറിസ് ക്യാമ്പിലാണ് ഉള്ളത്. അതേ സമയം മുൻ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബർക്ലേയും മുൻ ബ്രക്സിറ്റ് മിനിസ്റ്റർ ലോർഡ് ഫ്രോസ്റ്റും തങ്ങൾ ഋഷിക്ക് ഒപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബോറിസ് ജോൺസന്റെ പിതാവ് സ്റ്റാൻലിയും തന്റെ മകൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ്.

ഒന്നരമാസം മാത്രം പ്രധാനമന്ത്രി പദത്തിലിരുന്ന ലിസ്ട്രസ് രാജി വെച്ചതിന് തൊട്ട് പിന്നാലെയാണ് കരീബിയയിൽ ഒഴിവ് ദിനം ആഘോഷിക്കുക ആയിരുന്ന ബോറിസ് ജോൺസൻ യാത്ര വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇതിന് തൊട്ട് പിന്നാലെ തന്നെ അദ്ദേഹം എംപിമാരുമായി ബന്ധപ്പെടാൻ തുടങ്ങയിരുന്നു. ഋഷി സുനകിന് പിന്തുണ നൽകുന്ന എംപിമാരേയും അദ്ദേഹം ഫോണിൽ ബന്ധപ്പെട്ട് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. എംപിമാർ ഭൂരിപക്ഷവും ഋഷി സുനകിന് ഒപ്പമാണെങ്കിലും പാർട്ടി അംഗങ്ങളിൽ ഭൂരിപക്ഷം പേർക്കും ബോറിസ് ജോൺസനോടാണ് പ്രിയം എന്നതാണ് വാസ്തവം.

അതേ സമയം ബോറിസും ഋഷിയും തമ്മിൽ ഒരു ധാരണയിൽ എത്തി പാർട്ടിയെ വിജയത്തിലേക്ക് നയിക്കാനും നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്. വീണ്ടും ബോറിസ് ജോൺസൻ പ്രധാനമന്ത്രിയും ഋഷി സുനക് ചാൻസലറും എന്ന ഫോർമുലയാണ് അവർ മുമന്നോട്ട് വെയ്ക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണി വരെയാണ് നേതാക്കൾക്ക് പിന്തുണ ഉറപ്പാക്കാനുള്ള സമയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP