Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്.രാജേന്ദ്രൻ ചോദിച്ച് വാങ്ങുന്നത് പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള ടിക്കറ്റോ? എം.എം.മണി ഉള്ള പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ലെന്നും പാർട്ടി അംഗത്വം പുതുക്കാൻ ആലോചിക്കുന്നില്ല എന്നും ദേവികുളം എംഎൽഎ; രാജേന്ദ്രന് ഈ പാർട്ടിയെ പറ്റി ഇപ്പോഴും വലിയ വിവരമില്ലെന്ന് മണിയും

എസ്.രാജേന്ദ്രൻ ചോദിച്ച് വാങ്ങുന്നത് പാർട്ടിയിൽ നിന്ന് പുറത്തേക്കുള്ള ടിക്കറ്റോ? എം.എം.മണി ഉള്ള പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ലെന്നും പാർട്ടി അംഗത്വം പുതുക്കാൻ ആലോചിക്കുന്നില്ല എന്നും ദേവികുളം എംഎൽഎ; രാജേന്ദ്രന് ഈ പാർട്ടിയെ പറ്റി ഇപ്പോഴും വലിയ വിവരമില്ലെന്ന് മണിയും

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: എസ്.രാജേന്ദ്രനും എം എം മണിയും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ, വാക്‌പോരും കടുത്തു. എം.എം.മണി ഉള്ള പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് ദേവികുളം എംഎ‍ൽഎ ആയിരുന്ന എസ്.രാജേന്ദ്രൻ തുറന്നടിച്ചു. പാർട്ടി അംഗത്വം പുതുക്കാൻ ആലോചിക്കുന്നില്ല. തൽക്കാലം മറ്റൊരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുള്ളവരെ കള്ളക്കേസിൽ കുടുക്കാനും എം.എം.മണി അടക്കമുള്ളവർ ശ്രമിക്കുന്നുവെന്നും രാജേന്ദ്രൻ ആരോപിച്ചു.

എന്നാൽ, താൻ സി പി എം വിടുന്നെന്ന പ്രചാരണം തെറ്റാണെന്ന് രാജേന്ദ്രൻ പിന്നീട് പറഞ്ഞു. പാർട്ടി പുറത്താക്കിയാലും സി പി എം വിടില്ല. പല പാർട്ടികളിലേക്കും തന്നെ ക്ഷണിച്ചിരുന്നെന്നും നിലവിൽ അതൊന്നും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 'എന്നെ പുറത്താക്കാൻ നേതൃത്വം കൊടുത്തത് എം എം മണിയാണ്. എനിക്കെതിരെയുണ്ടായ തെമ്മാടി പ്രയോഗം അതിരുകടന്നു. വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമായിരുന്നു. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനാണ് മണിയുടെ ശ്രമം. ചിലരെ കള്ളക്കേസിൽ കുടുക്കി ജയിലിലിടുന്ന സാഹചര്യം വരെ ഉണ്ടായി.'- എസ് രാജേന്ദ്രൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. പാർട്ടിയോട് നന്ദികേട് കാണിച്ച രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നും, രാജേന്ദ്രൻ ഉണ്ട ചോറിനോട് നന്ദി കാണിച്ചില്ലെന്നും മണി നേരത്തെ വിമർശിച്ചിരുന്നു. മൂന്നാറിൽ പാർട്ടി പൊതുയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

എം എം മണിയുടെ മറുപടി

എസ്. രാജേന്ദ്രന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി എം.എം. മണി. പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചതുകൊണ്ടാണ് രാജേന്ദ്രനെ പുറത്താക്കിയത്. രാജേന്ദ്രനെ സസ്‌പെൻഡ് ചെയ്തിട്ടേയുള്ളു. മെമ്പർഷിപ്പ് പുതുക്കാത്തത് അയാളുടെ കുറ്റമാണ്. റിസോർട്ട് ആരോപണത്തിൽ പ്രതികരിക്കാനില്ലെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.

'രാജേന്ദ്രന് ഈ പാർട്ടിയെ പറ്റി ഇപ്പോഴും വലിയ വിവരമൊന്നുമില്ല. അയാൾ മെമ്പർഷിപ്പ് പുതുക്കിയിട്ടില്ല. അതിന് താൻ ഉത്തരവാദിയല്ല. എന്നെ എം.എം. മണിയാക്കിയത് പാർട്ടിയാണ്. ആ പാർട്ടിയെ ഞാൻ പിന്നിൽ നിന്ന് കുത്തിയാൽ എങ്ങനുണ്ടാകും? അതാണ് രാജേന്ദ്രൻ പാർട്ടിയോട് ചെയ്തത്. രാജേന്ദ്രനെ രക്ഷിക്കാൻ ദൈവത്തിനു പോലും കഴിയില്ലെന്നും ' മണി പറഞ്ഞു.

മൂന്നാറിൽ ടിഎൻയു റിസോർട്ട് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് വാങ്ങിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു രാജേന്ദ്രൻ ആരോപിച്ചത്. സഹകരണ വകുപ്പിന്റെ അനുമതിയോടെയാണ് റിസോർട്ട് വാങ്ങാൻ ബാങ്കിൽ നിന്നും പണം പിൻവലിച്ചത്. മണിയുൾപ്പെടെയുള്ള പാർട്ടി നേതാക്കളുടെ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷിക്കണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് രാജേന്ദ്രനെ സിപിഎം സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നുള്ള എം.എം. മണിയുടെ പ്രസംഗം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് മണിയുള്ള പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ലെന്ന രാജേന്ദ്രന്റെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP